കറിവേപ്പില ചായയും അതിന്റെ ഗുണങ്ങളും അറിയാം.   രുചിയുടെ കാര്യത്തിൽ മാത്രമല്ല, ആരോഗ്യകാര്യത്തിലും ഒട്ടനവധി ഗുണങ്ങൾ നൽകാൻ കറിവേപ്പിലയ്ക്ക് ശേഷിയുണ്ട്. ആയുർവേദ ചികിത്സാവിധികൾ പ്രകാരം ചെറുതും വലുതുമായ നിരവധി ആരോഗ്യപ്രശ്നങ്ങൾക്കുള്ള പ്രതിവിധിയായി കറിവേപ്പില പണ്ടുമുതലേ ഉപയോഗിച്ചു വരുന്നുണ്ട്.നമ്മുടെ നാട്ടിൽ അത്ര പ്രചാരത്തിലില്ലെങ്കിലും കറിവേപ്പില ചായ ദക്ഷിണേന്ത്യയിൽ വളരെ പ്രസിദ്ധി നേടിയിട്ടുള്ളതാണ്. പോഷകങ്ങളുടെ കലവറയായ കറിവേപ്പില ചേർത്ത് തയ്യാറാക്കുന്ന ഈ ചായ ധാരാളം ആരോഗ്യഗുണങ്ങൾകൊണ്ട് നിറഞ്ഞതാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കുറച്ചു കറിവേപ്പില മാത്രംകൊണ്ട് തയ്യാറാക്കാൻ കഴിയുന്ന ഈ ചായ എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാമെന്നും ഇത് നിങ്ങളുടെ ഭക്ഷണ ശീലത്തിൻ്റെ ഭാഗമാക്കുന്നത് വഴി ലഭിക്കുന്ന നല്ല ആനുകൂല്യങ്ങളെക്കുറിച്ചും അറിയാം.

 
  കറിവേപ്പില ചേർക്കാത്ത ഒരു നാടൻ കറിയെക്കുറിച്ച് നമ്മൾ മലയാളികൾക്ക് ചിന്തിക്കാൻ പറ്റുമോ? ചേർക്കുന്നത് എന്തിലായാലും അതിന് കൂടുതൽ രുചിയും മണവും ചേരണമെങ്കിൽ കറിവേപ്പില തന്നെ വേണം. രുചിയുടെ കാര്യത്തിൽ മാത്രമല്ല, ആരോഗ്യകാര്യത്തിലും ഒട്ടനവധി ഗുണങ്ങൾ നൽകാൻ കറിവേപ്പിലയ്ക്ക് ശേഷിയുണ്ട്. ഏകദേശം 25-30 കറിേവപ്പിലകൾ എടുത്ത് ശുദ്ധജലത്തിൽ നന്നായി കഴുകുക,ഒരു പാത്രത്തിൽ, ഒരു കപ്പ് വെള്ളം അടുപ്പത്ത് വെച്ച് തിളപ്പിക്കുക, വെള്ളം നന്നായി തിളക്കുമ്പോൾ ഗ്യാസ് ഓഫ് ചെയ്തതിനെ തുടർന്ന് ഇലകൾ ചേർക്കുക,വെള്ളത്തിന്റെ നിറം മാറുന്നതുവരെ ഇലകൾ തിളച്ച വെള്ളത്തിൽ കിടക്കട്ടെ,ചായ നന്നായി അരിച്ചെടുത്ത് ഒരു കപ്പിലേക്ക് പകർത്തി ഒഴിക്കുക. മധുരത്തിനായി തേൻ ചേർത്തു കൊടുക്കാം.



  കറിവേപ്പിലയിൽ മൃദുവായ പോഷകഗുണങ്ങളും ദഹനത്തെ പ്രോത്സാഹിപ്പിക്കുന്ന എൻസൈമുകളും അടങ്ങിയിട്ടുണ്ടെന്നാണ് ആയുർവേദം സൂചിപ്പിക്കുന്നത്. ഇത് നിങ്ങളുടെ ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളും മലവിസർജ്ജന പ്രക്രിയ മെച്ചപ്പെടുത്തുമെന്നും പറയപ്പെടുന്നു. മലബന്ധവും ഗ്യാസ് പ്രശ്നങ്ങളും തുടങ്ങി വയറിളക്കം വരെയുള്ള പ്രശ്നങ്ങളെല്ലാം ഒരു പരിധിവരെ കുറയ്ക്കാൻ വിശേഷപ്പെട്ട ഈ ചായയ്ക്ക് കഴിയും.ഈ വിശിഷ്ഠ ചായ കുടിക്കുന്നത് വഴി എന്തെല്ലാം പ്രയോജനങ്ങൾ ലഭിക്കും എന്നറിയാമോ? അതിൽ ഏറ്റവും പ്രധാനമായതാണ് നല്ല ദഹനം.യാതൊരു രീതിയിലും കറിവേപ്പില ചായ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കില്ല.


  മാത്രമല്ല, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിർത്താൻ സഹായകമായ ഗുണങ്ങൾ ഇത് നിങ്ങൾക്ക് നൽകുകയും ചെയ്യും. ചിക്കാഗോ സർവകലാശാലയിലെ ടാങ് സെന്റർ ഫോർ ഹെർബൽ മെഡിസിൻ ആൻറ് റിസർച്ചിലെ ഗവേഷകർ കറിവേപ്പില ഉപയോഗിച്ച ചായ കുടിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് 45% കുറയുന്നതായി കണ്ടെത്തി. അതുകൊണ്ടുതന്നെ നിങ്ങളുടെ പ്രമേഹരോഗത്തെ വരുതിക്ക് നിർത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഈ ചായ ഉറപ്പായും നിങ്ങളെ സഹായിക്കും.

మరింత సమాచారం తెలుసుకోండి: