ലോക്സഭാ വോട്ടെടുപ്പ്; ഹൈവേ നിർമ്മാണം പ്രതികൂലമായി!ഭൂമി ഏറ്റെടുക്കലിന് അനുമതി ലഭിക്കാത്ത സാഹചര്യം നിലവിലുണ്ട്. ഏപ്രിൽ മാസത്തിൽ 483 കിലോമീറ്റർ ഹൈവേയാണ് നിർമ്മിക്കപ്പെട്ടത്. മെയ് മാസം 20 വരെ 600 കിലോമീറ്റർ ഹൈവേയും നിർമ്മിച്ചു. സാമ്പത്തിക വർഷത്തിന്റെ തുടക്കമാസങ്ങളിൽ തന്നെയാണ് ഹൈവേ നിർമ്മാണം ഇഴയുന്നത്. രാജ്യത്ത് ഹൈവേ നിർമ്മാണ വേഗത കുറയുന്നതായി റിപ്പോർട്ട്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ തുടങ്ങിയ രണ്ടുമാസം മുമ്പു മുതൽക്കാണ് ഹൈവേ നിർമാണം ഇഴയാൻ തുടങ്ങിയത്. ഇതുകൂടാതെ തൊഴിലാളികൾ തങ്ങളുടെ നാടുകളിലേക്ക് വോട്ട് ചെയ്യാനായി കൂട്ടത്തോടെ പോകുന്നതും റോഡുനിർമ്മാണം തടസ്സപ്പെടുത്തിയ ഘടകമാണ്. നാട്ടിൽ പോയ തൊഴിലാളികൾ പലരും തിരിച്ചുവരാനും ഏറെ വൈകി.




തെരഞ്ഞെടുപ്പ് കാലങ്ങളിൽ ഹൈവേ നിർമ്മാണ വേഗത കുറയുന്നത് പുതിയ കാര്യമല്ല. 2018-2019 സാമ്പത്തിക വർഷത്തിൽ 10,855 കിലോമീറ്റർ ഹൈവേയാണ് നിർമ്മിക്കപ്പെട്ടത്. 2019-20 സാമ്പത്തിക വർഷത്തിൽ ഇത് 10,237 കിലോമീറ്ററായി കുറഞ്ഞു. ഇതിനു കാരണം 2019ൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പായിരുന്നു. നടപ്പ് സാമ്പത്തിക വർഷം 11,100-11,500 കിലോമീറ്റർ ഹൈവേ നിർമ്മിക്കപ്പെടുമെന്നാണ് കരുതപ്പെടുന്നത്. 12,349 കിലോമീറ്റർ ഹൈവേയാണ് 2023-24 സാമ്പത്തിക വർഷത്തിൽ നിർമ്മിക്കപ്പെട്ടത്. ഇത്രയും ഇത്തവണ നിർമ്മിക്കാൻ സാധിക്കുമെന്ന് കരുതുന്നില്ല. 6.9 ശതമാനം കുറവ് ഉണ്ടാകുമെന്നാണ് കരുതുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ ഭൂമി ഏറ്റടുക്കൽ പ്രക്രിയ സ്തംഭിച്ചു.





പുതിയ പ്രോജക്ടുകൾ പ്രഖ്യാപിക്കുക, പുതിയ റോഡുകളുടെ പ്രഖ്യാപനം നടത്തുക തുടങ്ങിയവയ്ക്കെല്ലാം വിലക്ക് വന്നതും ഉദ്യോഗസ്ഥർ തെരഞ്ഞെപ്പ് ജോലികളിൽ നിയോഗിക്കപ്പെട്ടതുമെല്ലാം ഹൈവേ നിർമ്മാണത്തിന് തടസ്സമായി.
 തെരഞ്ഞെടുപ്പ് പ്രക്രിയ ഇത്തവണ ഏറെ സമയമെടുത്താണ് നടക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ഏപ്രിൽ 19 മുതൽ ജൂൺ 1 വരെ വിവിധ ഘട്ടങ്ങളായുള്ള വോട്ടെടുപ്പുകളാണ്. ഇതിനു ശേഷം ജൂൺ നാലിനാണ് വോട്ടെണ്ണൽ. രാജ്യത്ത് ഹൈവേ നിർമ്മാണ വേഗത കുറയുന്നതായി റിപ്പോർട്ട്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ തുടങ്ങിയ രണ്ടുമാസം മുമ്പു മുതൽക്കാണ് ഹൈവേ നിർമാണം ഇഴയാൻ തുടങ്ങിയത്. ഭൂമി ഏറ്റെടുക്കലിന് അനുമതി ലഭിക്കാത്ത സാഹചര്യം നിലവിലുണ്ട്. ഏപ്രിൽ മാസത്തിൽ 483 കിലോമീറ്റർ ഹൈവേയാണ് നിർമ്മിക്കപ്പെട്ടത്. മെയ് മാസം 20 വരെ 600 കിലോമീറ്റർ ഹൈവേയും നിർമ്മിച്ചു. സാമ്പത്തിക വർഷത്തിന്റെ തുടക്കമാസങ്ങളിൽ തന്നെയാണ് ഹൈവേ നിർമ്മാണം ഇഴയുന്നത്.

Find out more: