ആകർഷകമായി ഖത്തറിലെ ഖുർആനിക് ബൊട്ടാണിക്കൽ ഗാർഡൻ!ഖുർആനിലും പ്രവാചക വചനങ്ങളിലും പരാമർശിക്കപ്പെട്ട വിവിധ ചെടികൾ, ധാന്യങ്ങൾ എന്നിവ ഉൾപ്പെടുത്തിക്കൊണ്ടാണ് ഈ തോട്ടം ഒരുക്കിയിരിക്കുന്നത്. ഖത്തർ ഫൗണ്ടേഷനിലെ എഡുക്കേഷൻ സിറ്റിയിൽ ഒരുക്കിയ സവിശേഷമായ ഖുർആനിക് ബൊട്ടാണിക്കൽ ഗാർഡൻ കാണികളുടെ ശ്രദ്ധനേടുന്നു. അവയുടെ മതഗ്രന്ഥങ്ങളിലെ പേര്, അവയുടെ ഇംഗ്ലീഷ് നാമം, ശാസ്ത്രീയ നാമം, അവയുടെ ഉപയോഗം, മതഗ്രന്ഥത്തിലെ അതുമായി ബന്ധപ്പെട്ട പരാമർശം തുടങ്ങിയ വിവരങ്ങൾ ഇതോടൊപ്പം പ്രദർശിപ്പിച്ചിട്ടുമുണ്ട്. ഇത്തരമൊരു ബൊട്ടാണിക്കൽ ഗാർഡൻ ലോകത്ത് തന്നെ ആദ്യമാണ്. വിശുദ്ധ ഗ്രന്ഥത്തിലും പ്രവാചക വചനങ്ങളായ ഹദീസിലും പേര് പറയപ്പെട്ട അറുപതിലേറെ ചെടികളുടെ ശേഖരം ഇവിടെ ഒരുക്കിയിട്ടുണ്ട്.  ഇതിനോടനുബന്ധിച്ച് സൗണ്ട് ഗാർഡൻ, വാട്ടർ ഗാർഡൻ തുടങ്ങി സന്ദർശകരെ ആകർഷിക്കുന്ന വിവിധ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.



സന്ദർശകർക്കും ഇരിക്കാനും നടക്കാനുമുള്ള വിശാലമായ സൗകര്യങ്ങളും ഇവിടെയുണ്ട്. ദോഹ മെട്രോയുടെ ഗ്രീൻ ലൈനിൽ കയറി ഖത്തർ നാഷനൽ ലൈബ്രറി സ്‌റ്റേഷനിലോ എഡുക്കേഷൻ സിറ്റി സ്‌റ്റേഷനിലോ ഇറങ്ങിയാൽ ഖുർആനിക് ബൊട്ടാണിക്കൽ ഗാർഡനിലെത്താം. ഇവിടെ നിന്ന് അഞ്ച് മിനുട്ട് ദുരം മാത്രമേ ഗാർഡനിലേക്കുള്ളൂ.മരുഭൂമിയിൽ മാത്രം വളരുന്ന ചെടികൾ, വീട്ടുപരിസരങ്ങളിൽ വളരുന്നവ, പ്രത്യേക കാലാവസ്ഥയിൽ വളരുന്നവ എന്നിങ്ങനെ വിവിധ വിഭാഗങ്ങളായി വേർതിരിച്ച് ഇസ്ലാമിക ശിൽപമാതൃകയിലാണ് ബൊട്ടാണിക്കൽ ഗാർഡൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. സന്ദർശകർക്കും ഇരിക്കാനും നടക്കാനുമുള്ള വിശാലമായ സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്. മാത്രമല്ല ഇംഗ്ലീഷ് നാമം, ശാസ്ത്രീയ നാമം, അവയുടെ ഉപയോഗം, മതഗ്രന്ഥത്തിലെ അതുമായി ബന്ധപ്പെട്ട പരാമർശം തുടങ്ങിയ വിവരങ്ങൾ ഇവിടെ നിന്നും ലഭിക്കും. ഖുർആനിലും പ്രവാചക വചനങ്ങളിലും പരാമർശിക്കപ്പെട്ട വിവിധ ചെടികൾ, ധാന്യങ്ങൾ ആണ് ഇവിടെ ഉള്ളത്.




പേര് പറയപ്പെട്ട അറുപതിലേറെ ചെടികളുടെ ശേഖരം ഇവിടെ ഒരുക്കിയിട്ടുണ്ട്. അതേസമയം റമദാനിൽ കൂടുതൽ സന്ദർശകരെ ആകർഷിക്കുകയാണ് ഷാർജയിലെയും ദുബൈയിലെയും ഖുർആനിക് പാർക്കുകൾ. വിശുദ്ധ ഖുർആനിൽ പരാമർശിക്കുന്ന സസ്യങ്ങളും പഴവർഗങ്ങളുമാണ് ഈ പാർക്കുകളെ വ്യത്യസ്തമാക്കുന്നത്. അഞ്ചുവർഷം മുന്പാണ് ഷാർജ ഇസ്‍ലാമിക് ബൊട്ടാണിക്കൽ ഗാർഡൻ ജനങ്ങൾക്ക് തുറന്നുകൊടുത്തത്. ലോകത്തെ ആദ്യത്തെ ഖുർആനിക് പാർക്കാണ് ഷാർജയിലേത്. ഒന്നരമാസം മുന്പ് ദുബൈ നഗരസഭയും മറ്റൊരു ഖുർആൻ പാർക്ക് യാഥാർഥ്യമാക്കി. ചോളം, കടുക്, ഉള്ളി, അത്തി, തുടങ്ങിയ നിരവധി സസ്യജാലങ്ങൾ ഇവിടെ പരിപാലിക്കപ്പെടുന്നു.



 ഓരോ സസ്യങ്ങളുടെയും പേരിൽ തോട്ടങ്ങളായി തിരിച്ചാണ് ഈ പാർക്ക് സജ്ജീകരിച്ചിരിക്കുന്നത്. ഖുർആനിലും ബോട്ടണിയിലും ഗവേഷണം നടത്തുന്ന നിരവധിപേർ ഇവിടെ എത്തുന്നു. ആദ്യ ആഴ്ചയിൽ തന്നെ ലക്ഷത്തിലേറെ സന്ദർശകരാണ് ദുബൈ ഖുൻആനിക് പാർക്കിൽ എത്തിയത്. റമദാനിൽ വൈകുന്നേരം മൂന്ന് മുതൽ രാത്രി ഒന്പത് വരെ പാർക്ക് സന്ദർശിക്കാം. പാർക്കിലേക്കുള്ള പ്രവേശനം സൗജന്യമാണ്. പാർക്കിനുള്ളിൽ വിവിധ പ്രവാചകൻമാരുമായി ബന്ധപ്പെട്ട ഏഴ് വിസ്മയ ചരിത്രം വിവരിക്കുന്ന ഗുഹയുണ്ട്. ഇവിടേക്കും, സസ്യങ്ങൾ പ്രത്യേകം സംവിധാനിച്ച ഗ്ലാസ് ഹൗസിലേക്കും 5 ദിർഹം ഫീസ് ഈടാക്കും. 

మరింత సమాచారం తెలుసుకోండి: