രണ്ടാം ഘട്ട വാക്സിൻ വിതരണം തിങ്കളാഴ്ച മുതൽ ആരംഭിക്കും! 60 വയസിന് മുകളിലുള്ളവർക്ക് വാക്സിൻ. സർക്കാർ കേന്ദ്രങ്ങളിൽ സൗജന്യമായാണ് വാക്സിൻ നൽകുക.കൊവിഡ് വാക്സിന്റെ രണ്ടാം ഘട്ട വിതരണം മാർച്ച് ഒന്ന് തിങ്കളാഴ്ച മുതൽ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. സർക്കാർ കേന്ദ്രങ്ങളിൽ സൗജന്യമാണെങ്കിലും സ്വകാര്യ ആശുപത്രികളിൽ പണം അടയ്ക്കേണ്ടി വരും. അതേസമയം, വാക്സിനേഷന്റെ വിലയെ സംബന്ധിച്ച് നിർമാതാക്കളുമായും ചർച്ച നടത്തിയ ശേഷം മൂന്നോ നാലോ ദിവസത്തിനുള്ളിൽ തീരുമാനിക്കുമെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേർത്തു.വാക്സിൻ വിതരണം 10,000 സർക്കാർ കേന്ദ്രങ്ങളിലും 20,000 സ്വകാര്യ വിതരണ കേന്ദ്രങ്ങളിലും ആയാണ് നടക്കുക.


 60 വയസ് പിന്നിട്ടവർക്ക് പുറമെ 45 കഴിഞ്ഞ ഗുരുതര ആരോഗ്യപ്രശനം ഉള്ളവർക്കും വാക്സിൻ വിതരണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 27 കോടി ആളുകൾക്ക് രണ്ടാം ഘട്ടത്തിൽ കൊവിഡ് വാക്സിൻ വിതരണം ചെയ്യുമെന്നാണ് കേന്ദ്ര സർക്കാർ പദ്ധതിയിടുന്നത്. രാജ്യത്ത് ആദ്യഘട്ടത്തിൽ കൊവിഡ് മുൻനിര പോരാളികൾക്ക് മാത്രമാണ് വാക്സിനേഷൻ നൽകിയിരുന്നത്. മാർച്ച് ഒന്നിന് തുടങ്ങുന്ന ഘട്ടത്തിൽ 27 കോടി പേർക്ക് വാക്സിൻ നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. രാജ്യത്ത് ഇതുവരെ 1.21 കോടി ആളുകളാണ് രാജ്യത്ത് വാക്സിൻ സ്വീകരിച്ചത്. അതിനൊപ്പം 1.5 ദശലക്ഷം ആളുകൾ രണ്ടാമത്തെ കുത്തിവെയ്പ്പുകൾ സ്വീകരിച്ചതായും അദ്ദേഹം അറിയിച്ചു. സർക്കാർ കേന്ദ്രങ്ങളിലും സ്വാകാര്യ കേന്ദ്രങ്ങളിലും വാക്സിനേഷൻ നടക്കും. 


വാക്സിൻ വിതരണം 10,000 സർക്കാർ കേന്ദ്രങ്ങളിലും 20,000 സ്വകാര്യ വിതരണ കേന്ദ്രങ്ങളിലുമായാണ് നടക്കുക. കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സർക്കാർ കേന്ദ്രങ്ങളിലും സ്വാകാര്യ കേന്ദ്രങ്ങളിലും വാക്സിനേഷൻ നടക്കും.  വാക്സിൻ വിതരണം 10,000 സർക്കാർ കേന്ദ്രങ്ങളിലും 20,000 സ്വകാര്യ വിതരണ കേന്ദ്രങ്ങളിലുമായാണ് നടക്കുക. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നിലവിൽ രാജ്യത്ത് ആശങ്ക ഉയർത്തുന്നതും മഹാരാഷ്ട്രയിലേയും കേരളത്തിലെയും കൊവിഡ് കേസുകളാണ്. 


കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 13,742 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 13,742 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,10,30,176 ആയി ഉയർന്നിരിക്കുകയാണ്. 1,46,907 സജീവ രോഗികളാണ് നിലവിൽ രാജ്യത്തുള്ളത്. 1,07,26,702 പേർക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞദിവസം 14,037 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. 

మరింత సమాచారం తెలుసుకోండి: