പ്രകാശ് രാജും പോണി വർമ്മയും വീണ്ടും വിവാഹിതരായി! പ്രേക്ഷകർ മനസ്സിൽ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ഇടം നേടിയ താരമാണ് പ്രകാശ് രാജ്. തെന്നിന്ത്യൻ ഭാഷകളിലെല്ലാമായി സജീവമാണ് അദ്ദേഹം. കഴിഞ്ഞ ദിവസമായിരുന്നു പ്രകാശ് രാജ് ആറാം വിവാഹ വാർഷികം ആഘോഷിച്ചത്. വെഡ്ഡിങ് ആനിവേഴ്‌സറി ദിനത്തിൽ ഭാര്യയെ വീണ്ടും വിവാഹം ചെയ്തതിനെക്കുറിച്ചുള്ള പ്രകാശ് രാജിന്റെ പോസ്റ്റ് ക്ഷണനേരം കൊണ്ടാണ് വൈറലായി മാറിയത്. നിരവധി പേരാണ് പോസ്റ്റിന് കീഴിൽ ആനിവേഴ്‌സറി ആശംസകൾ അറിയിച്ച് എത്തിയിട്ടുള്ളത്. സിനിമയിലെ കാര്യങ്ങളെക്കുറിച്ച് മാത്രമല്ല വ്യക്തി ജീവിതത്തിലെ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട് പ്രകാശ് രാജ്.




   ഞാനും ഭാര്യയും വീണ്ടും വിവാഹിതരായി, അതിന് കാരണം മകനാണ്. മകനായ വേദാന്തിന് കാണാൻ വേണ്ടിയായിരുന്നു വീണ്ടും വിവാഹം നടത്തിയത്, ഫാമിലി മൊമൻസ് എന്നായിരുന്നു നടന്റെ ട്വീറ്റ്. ആദ്യവിവാഹത്തിലെ മക്കളും വിവാഹത്തിൽ പങ്കെടുത്തിരുന്നു. അച്ഛനും അമ്മയും വിവാഹിതരാവുന്നത് കാണണമെന്ന മകന്റെ ആഗ്രഹം സാക്ഷാത്ക്കരിക്കുകയായിരുന്നു താരം. ലളിത പ്രകാശുമായി വേർപിരിഞ്ഞതിന് ശേഷമായാണ് പ്രകാശ് രാജിന്റെ ജീവിതത്തിലേക്ക് കോറിയോഗ്രാഫറായ പോണി വർമ്മ എത്തിയത്. നല്ലൊരു സുഹൃത്തും പ്രണയിനിയും സഹയാത്രികയുമായി കൂടെ നിൽക്കുന്നതിന് നന്ദിയെന്നും പ്രകാശ് രാജ് കുറിച്ചിരുന്നു.





   വിവാഹചിത്രം പങ്കിട്ടായിരുന്നു കുറിപ്പ് പോസ്റ്റ് ചെയ്തത്. സൗത്ത് ഇന്ത്യയുടെ പ്രിയ നടൻ പ്രകാശ് രാജ് തന്റെ അഭിനയ ജീവിതം തുടങ്ങുന്നത് ബിസിലു കുടുരെ, ഘർ ജമായ്‌ എന്നീ ദൂരദർശൻ സീരിയലുകളിലൂടെയാണ്. മാത്രമല്ല തെന്നിന്ത്യൻ സിനിമാപ്രേക്ഷകർക്ക് സുപരിചിതനായി മാറിയ താരമാണ് പ്രകാശ് രാജ്. സിനിമയ്ക്ക് പുറമെ രാഷ്ട്രീയത്തിലും സജീവമാണ്. പ്രകാശ് രാജിന്റെയും ഭാര്യ പോണി വർമയുടെയും 11ാം വിവാഹവാർഷികാഘോഷങ്ങളുടെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്. 




  മകൻ വേദാന്തിനു വേണ്ടി ഏറെ പ്രത്യേകതളോടെയായിരുന്നു ഇരുവരുടെയും വിവാഹവാർഷികാഘോഷം. മകന്റെ മുന്നിൽ വച്ച് ഇരുവരും വീണ്ടും വിവാഹിതരായി. മോതിരവും പരസ്പരം കൈമാറി. നടി ലളിത കുമാരിയാണ് പ്രകാശ് രാജിന്റെ ആദ്യ ഭാര്യ. 1994ൽ ആയിരുന്നു ഇവരുടെ വിവാഹം. 2009ൽ ഇവർ വേർപിരിഞ്ഞു. മൂന്ന് മക്കളുണ്ട്.  2010–ലാണ് ഡാൻസ് കൊറിയോഗ്രാഫർ ആയ പോണി വർമയെ പ്രകാശ് രാജ് വിവാഹം ചെയ്യുന്നത്. 2016ൽ വേദാന്ത് ജനിച്ചു.

Find out more: