ട്രംപിന് സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നൽകണം; പാകിസ്ഥാൻ! ട്രംപിന് 2026ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നൽകണമെന്ന് പാകിസ്താൻ ആവശ്യപ്പെട്ട അതേ സാഹചര്യത്തിലാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. ഇന്ത്യയും പാകിസ്താനും തമ്മിൽ നടന്ന സംഘർഷത്തിൽ ട്രംപ് നടത്തിയ ഇടപെടൽ കണക്കിലെടുത്താണ് 2026 ലെ സമാധാനത്തിനുള്ള നോബേൽ സമ്മാനത്തിന് ട്രംപിനെ പാകിസ്താൻ നാമനിർദ്ദേശം ചെയ്തത്. മാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് താൻ അർഹനാണെന്നും എന്നാൽ തനിക്ക് അത് കിട്ടില്ലെന്നും അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. അവർ എനിക്ക് സമാധാനത്തിനുള്ള നോബേൽ സമ്മാനം നൽകില്ലെന്നും ലിബറലുകൾക്ക് മാത്രമേ നൽകൂവെന്നും ട്രംപ് പറഞ്ഞു. അതേസമയം, ഇന്ത്യ-പാക് വെടിനിർത്തലിൽ ട്രംപിൻ്റെ അവകാശവാദം ഇന്ത്യ തള്ളിയിരുന്നു.
എന്നാൽ, താൻ ഇടപെട്ടെന്നാണ് ട്രംപ് ആവർത്തിക്കുന്നത്. പിന്നാലെ, പാക് സൈനിക മേധാവി അസിം മുനീറിന് വിരുന്നൊരുക്കുകയും ചെയ്തു.ഇതിന് പിന്നാലെയാണ് പാകിസ്താൻ നൊബേൽ പുരസ്കാരത്തിന് ട്രംപിനെ ശുപാർശ ചെയ്തത്. മിഡിൽ ഈസ്റ്റിൽ എബ്രഹാം ഉടമ്പടി ഉണ്ടാക്കിയതിനും സമാധാന പുരസ്കാരം കിട്ടില്ല. ഈ ഉടമ്പടി നന്നായി നടന്നാൽ കൂടുതൽ രാജ്യങ്ങൾ ഇതിൽ ഒപ്പുവെക്കും. ഇത് മിഡിൽ ഈസ്റ്റിനെ ഒന്നിപ്പിക്കും. റഷ്യ - ഉക്രൈൻ പ്രശ്നത്തിലും, ഇസ്രായേൽ - ഇറാൻ വിഷയത്തിലും എന്ത് സംഭവിച്ചാലും തനിക്ക് നോബൽ സമ്മാനം കിട്ടില്ല. എന്നാൽ ജനങ്ങൾക്ക് എല്ലാം അറിയാമെന്നും അതാണ് തനിക്ക് പ്രധാനമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ട്രംപിൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ എഴുതിയ ഒരു പോസ്റ്റിലാണ് ട്രംപ് ഇക്കാര്യം വിശദീകരിച്ചത്.
പല രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ താൻ ചെയ്ത കാര്യങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള യുദ്ധം തടഞ്ഞതിനും, സെർബിയ വിഷയത്തിലും, ഈജിപ്തും എത്യോപ്യയും സമാധാനം നിലനിർത്തുന്നതിനും ഇടപെടൽ നടത്തിയെങ്കിലും തനിക്ക് പുരസ്കാരം ലഭിക്കില്ലെന്നാണ് ട്രംപ് പറയുന്നക്. ആണവായുധങ്ങളുള്ള രണ്ട് അയൽ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ ലഘൂകരിക്കുന്നതിൽ ട്രംപ് പ്രധാന പങ്ക് വഹിച്ചുവെന്ന് വ്യക്തമാക്കിയയാണ് പാകിസ്താൻ ട്രംപിന് നൊബേൽ പുരസ്കാരം നൽകണമെന്ന് ആവശ്യപ്പെട്ടത്. അതേസമയം തന്നെ ഇതേകാര്യം ചൂണ്ടിക്കാട്ടിയ ട്രംപ് താൻ നൊബേൽ പുസ്കരാക്കിന് അർഹനാണെന്നും എന്നാൽ തനിക്ക് അത് ലഭിക്കില്ലെന്നും സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു.
Find out more: