മൂന്നാർ യാത്രയിൽ സുപ്രധാന പങ്കു വഹിച്ചു നേര്യമംഗലം പാലം! സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇതര സംസ്ഥാനത്ത് നിന്നും വിദേശത്ത് നിന്നുമായി ആയിരക്കണക്കിനാളുകളാണ് മൂന്നാറിൽ ദിവസവും എത്തുന്നത്. കേരളത്തിലെ പ്രധാന ടൂറിസ്റ്റ് സ്പോട്ടായ മൂന്നറിലേക്കുള്ള ഗതാഗത സൗകര്യം ശക്തിപ്പെടുത്തുകയാണ് സർക്കാർ. ദിവസവും പതിനായിരക്കണക്കിനാളുകൾ എത്തുന്ന കേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രമാണ് മുന്നാർ. ദേശീയപാത വികനത്തിനായി കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയം അനുവദിച്ച ഭൂമിക്ക് പുറത്ത് എന്തെങ്കിലും നിയമവിരുദ്ധമായ പ്രവൃത്തി നടത്തുന്നുണ്ടോ, ഇത്തരം പ്രവൃത്തികൾ നടക്കുന്നുണ്ടെങ്കിൽ നിർത്തിവെക്കാനുമാണ് നിർദേശം നൽകിയത്. എന്നാൽ ദേശീയപാത വികസന പ്രവൃത്തികൾ നിർത്തിവെക്കണമെന്ന തരത്തിൽ ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും ഒരു തരത്തിലുള്ള നിർദേശവും ഉണ്ടായിട്ടില്ല.
പദ്ധതിയുമായി ബന്ധപ്പെട്ട് നടക്കുന്നത് തെറ്റായ പ്രചാരണമാണെന്നും മന്ത്രി പറഞ്ഞു. നേര്യമംഗലം മുതൽ വാളറ വരെയുള്ള 14.5 കിലോമീറ്റർ ഭാഗം വീതികൂട്ടുന്ന പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. കേന്ദ്ര സർക്കാരിൻ്റെ അനുമതിയില്ലാതെ പദ്ധതി കടന്നുപോകുന്ന ഭാഗങ്ങളിൽ വീതി കൂട്ടൽ നടപടികൾ ഉൾപ്പെടെ നടക്കുന്നുണ്ടെന്നും ഈ പ്രവൃത്തികൾ തടയണം എന്നാവശ്യപ്പെട്ടുമാണ് തൊടുപുഴ സ്വദേശി എംഎൻ ജയചന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹർജിയിലാണ് ഹൈക്കോടതി നിർണായക നിർദേശം നൽകിയത്.ദേശീയപാത നിർമാണം നിർത്തിവെക്കണമെന്ന് കോടതി നിർദേശിച്ചെന്ന തരത്തിലുള്ള പ്രചാരണങ്ങൾക്കെതിരെയാണ് മന്ത്രി രംഗത്തുവന്നത്. ദേശീയപാത വികസന പ്രവൃത്തി നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവിട്ടിട്ടില്ല.
റോഡ് വികസനത്തിന് മരം മുറിക്കാൻ വനം വകുപ്പ് കൂട്ടുനിന്നുവെന്ന് ആരോപിച്ച് സമർപ്പിച്ച റിട്ട് ഹർജിയിൽ പറയുന്ന കാര്യങ്ങൾ അന്വേഷിക്കാനാണ് ഹൈക്കോടതി നിർദേശം നൽകിയത്. ചീഫ് സെക്രട്ടറിക്കാണ് കോടതി നിർദേശം നൽകിയതെന്ന് വനം മന്ത്രി പറഞ്ഞു. നേര്യമംഗലത്ത് പുതിയ പാലത്തിൻ്റെ നിർമാണം അതിവേഗത്തിൽ പുരോഗമിക്കുകയാണ്. പുതിയ പാലം കൂടി പൂർത്തിയായാൽ മൂന്നാറിലേക്കും തിരിച്ചുമുള്ള യാത്ര എളുപ്പത്തിലാകും. നിലവിലെ പാലത്തിൻ്റെ വീതിക്കുറവ് പലപ്പോഴും ഗതാഗത തടസ്സത്തിനും ബ്ലോക്കിനും കാരണമാകുന്നുണ്ട്.
ഇതിനൊപ്പം കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ നേര്യംഗലം - വാളറ ദേശീയപാത നിർമാണം കൂടി പൂർത്തിയായാൽ മൂന്നാറിലേക്കും തിരിച്ചുമുള്ള യാത്ര സുഗമമാകും. നേര്യമംഗലം - വാളറ ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് സർക്കാർ അതിവേഗം മുന്നോട്ട് പോകുന്നതിനിടെ ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും തിരിച്ചടിയുണ്ടായെന്ന പ്രചാരണ സമൂഹമാധ്യമങ്ങളിലടക്കം ശക്തമായിരുന്നു. ഈ പ്രചാരണം തള്ളി വനം മന്ത്രി എകെ ശശീന്ദ്രൻ രംഗത്തുവന്നു.
Find out more: