രാത്രിയിൽ ചപ്പാത്തി കഴിയ്ക്കുന്നവർ ഇതറിയൂ. പണ്ടു കാലത്ത് എല്ലാ നേരവും അരി ഭക്ഷണം എന്നതിൽ നിന്നും ഇന്ന് ആളുകൾ ചപ്പാത്തിയിലേയ്ക്കു മാറിയിരിയ്ക്കുന്നു. പ്രത്യേകിച്ചും രാത്രിയിൽ ചപ്പാത്തിയെന്നത് പലർക്കും പതിവാണ്. അസുഖങ്ങൾക്കും തടി കുറയ്ക്കാനുമെല്ലാം ചപ്പാത്തി ഏറെ ഗുണകരമാണെന്നാണ് പൊതുവേ പറയുക. ഗോതമ്പു പൊടിയിൽ വൈറ്റമിൻ ബി1, ബി2, ബി3, ബി6, ബി9 എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്.കൂടാതെ ഇതിൽ കാത്സ്യം, പൊട്ടാസ്യം, ഇരുമ്പ്, ഫോസ്ഫറസ് തുടങ്ങിയവയും ഉണ്ട്. രാത്രിയിൽ ചപ്പാത്തി കഴിയ്ക്കുന്നത് തടി കുറയ്ക്കാൻ സഹായിക്കുന്നുവോയെന്നാണ് ചോദ്യം. കലോറി, കൊഴുപ്പ്, പ്രോട്ടീൻ, അന്നജം, നാര് തുടങ്ങിയവ അടിസ്ഥാനപ്പെടുത്തി നോക്കുകയാണെങ്കിൽ ചപ്പാത്തി കഴിക്കുന്നതാണ് ആരോഗ്യത്തിന് കൂടുതൽ അനുയോജ്യം എന്നാണ് വ്യക്തമാക്കുന്നത്.മാത്രമല്ല, ചപ്പാത്തി കഴിയ്ക്കാൻ രാത്രി സമയം തന്നെയാണോ ഗുണകരമെന്ന ചോദ്യവും വരുന്നു.



 അരിയിലെ സ്റ്റാർച്ച് പെട്ടെന്നു ദഹിയ്ക്കും. ചപ്പാത്തി കൂടുതൽ സമയമെടുക്കും. പെട്ടെന്നു വയർ നിറഞ്ഞതായി തോന്നും. വിശപ്പും പെട്ടെന്നു കുറയ്ക്കും. ദഹനത്തിന് എളുപ്പം അരിയാണ്. അതേ സമയം ഇതേ കാരണം കൊണ്ട് തടി കുറയ്ക്കാൻ നല്ലത് ചപ്പാത്തിയും. പ്രത്യേകിച്ചും രാത്രി സമയത്ത്. കാരണം രാത്രിയിലെ കൂടുതൽ ഭക്ഷണവും വൈകിയുള്ള ഭക്ഷണവുമെല്ലാം തടി കൂട്ടുന്ന ഘടകങ്ങളാണ്. എന്നാൽ മാർക്കറ്റിൽ നിന്നുള്ള വെള്ള അരി, അതായത് പോളിഷ് ചെയ്തു കിട്ടുന്ന അരിയിൽ പോഷകങ്ങളും നാരുമെല്ലാം തീരെ കുറവാണ്. ഇത് ഇതിന്റെ ഗുണം ഏറെ കുറയ്ക്കുന്നു.ചോറിൽ ഡയെറ്ററി ഫൈബർ കുറവാണ്. മാത്രമല്ല, ചപ്പാത്തിയേക്കാൾ പ്രോട്ടീൻ കുറവും കലോറി കൂടുതലുമാണ്.



 തടി കുറയ്ക്കുന്നതിൽ ഭഭക്ഷണത്തിന് പ്രധാന സ്ഥാനമുണ്ട്. ചിലത് തടി കൂട്ടും. ചിലത് തടി കുറയ്ക്കും. പൊതുവേ വറുത്തവയും ജങ്ക് ഫുഡും കാർബോഹൈഡ്രേറ്റ് അടങ്ങിയ ചോറ് പോലുള്ളവയും തടി കൂട്ടുന്നവയാണ്. പണ്ടു കാലത്ത് എല്ലാ നേരവും അരി ഭക്ഷണം എന്നതിൽ നിന്നും ഇന്ന് ആളുകൾ ചപ്പാത്തിയിലേയ്ക്കു മാറിയിരിയ്ക്കുന്നു. ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങൾ നൽകുകയും തടി കുറക്കുകയും ചെയ്യുന്നതിനാൽ പലരുടേയും അത്താഴം ചപ്പാത്തിയാണ്. മാത്രമല്ല, ഇതിൽ പ്രോട്ടീനുണ്ട്. ഇത് അമിത ഭക്ഷണം കഴിയ്ക്കുന്നത് ഒഴിവാക്കും. ദഹനവും മെച്ചപ്പെടും. ഇതെല്ലാം ചപ്പാത്തി തടി കുറയ്ക്കാൻ സഹായിക്കുന്നുവെന്ന് പരാത്രി മുതൽ രാവിലെ വരെയുള്ള നീണ്ട ഇടവേളയിൽ പലർക്കും വിശപ്പു തോന്നുന്നത് സ്വാഭാവികമാണ്. രാത്രി അത്താഴം കഴിഞ്ഞ് ഏറെ വൈകിയും വിശപ്പു കാരണം എന്തെങ്കിലും കഴിയ്ക്കുന്നവർ ധാരാളമുണ്ട്. ഇത് തടി കൂട്ടുന്ന പ്രധാന കാര്യമാണ്. 


 
  ഇവർക്ക് രാത്രി കഴിയ്ക്കാവുന്ന ഏറ്റവും ഉത്തമമാണ് ഭക്ഷണമാണ് ചപ്പാത്തി. ഇതിലെ ഡയെറ്ററി ഫൈബർ, കോംപ്ലക്‌സ് ഫാറ്റ്, പ്രോട്ടീൻ എന്നിവ വിശപ്പു കുറയ്ക്കുന്നു. ചപ്പാത്തി കൂടുതൽ ഊർജം നൽകുന്ന ഭക്ഷണമായതിനാൽ തന്നെ രാത്രി ശാരീരിക പ്രക്രിയകൾക്ക് ആവശ്യമായ ഊർജം ലഭിയ്ക്കുന്നു. ശരീരത്തിന് ചൂടു നൽകുന്ന ധാന്യമാണ് ഗോതമ്പ്. റയുന്നതിന്റെ അടിസ്ഥാനങ്ങളിൽ ചിലതാണ്.ചപ്പാത്തി രാത്രി കഴിക്കുന്നതാണ് ഏറെ ഗുണകരം. ശരീരത്തിൻറെ ഊർജ്ജം നിലനി‍ർത്താൻ രാത്രി സമയങ്ങളിൽ ചപ്പാത്തി കഴിക്കുന്നതു കൊണ്ട് കഴിയുന്നു.



  ഗ്ലൈസമിക് ഇൻഡെക്‌സ് തീരെയില്ലാത്ത ഒന്നല്ല ചപ്പാത്തി. ഇതിനാൽ തന്നെ ചപ്പാത്തിയുടെ എണ്ണത്തിലും മിതത്വം പാലിയ്ക്കണം. ചോറ് ഒഴിവാക്കി കൂടുതൽ എണ്ണം ചപ്പാത്തി കഴിച്ചാൽ ഇത് കാര്യമായ ഗുണം നൽകില്ല. ഗോതമ്പ് പൊതുവേ കൊളസ്‌ട്രോൾ കുറവുള്ള ഭക്ഷണ വസ്തുവുമാണ്. ഇതും രാത്രിയിൽ ചപ്പാത്തിയെ കൂടുതൽ ആരോഗ്യകരമാക്കുന്നു.പ്രമേഹം പോലുള്ള രോഗങ്ങൾക്കും ഇതു നല്ലതാണ്. പ്രത്യേകിച്ചും പ്രമേഹ രോഗികൾ രാത്രിയിൽ ചപ്പാത്തി കഴിയ്ക്കുന്നത്. ഇതിലെ ഗ്ലൈസമിക് ഇൻഡെക്‌സ് അരിയെ അപേക്ഷിച്ച് കുറവാണ്. ഇതിനാൽ തന്നെ പെട്ടെന്നു തന്നെ ഷുഗർ കൂടുന്നില്ല.  

మరింత సమాచారం తెలుసుకోండి: