കൊറോണയ്‌ക്കെതിരെ പോരാടാന്‍ ഇനി ഇന്ത്യയ്‌ക്കൊപ്പം ഹോക്കിയും കാണും.പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് ഹോക്കി ഇന്ത്യയുടെ സഹായം. നേരത്തെ 25 ലക്ഷം രൂപ സംഭാവന ചെയ്ത ഹോക്കി ഇന്ത്യ 75 ലക്ഷം രൂപയുടെ സഹായം കൂടി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഏപ്രില്‍ 1ന് ആയിരുന്നു ഹോക്കി ഇന്ത്യ 25 ലക്ഷം രൂപ നല്‍കിയത്.

 

  പ്രതിസന്ധി ഘട്ടത്തില്‍ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കുകയും സഹായം നല്‍കുകയും ചെയ്യേണ്ട സമയമാണെന്ന് ഹോക്കി ഇന്ത്യ പ്രസിഡന്റ് മുഹമ്മദ് മുഷ്താഖ് അഹമ്മദ് നേരത്തെ പറഞ്ഞിരുന്നു. സഹായം ആവശ്യമുള്ളവര്‍ക്ക് അത് നല്‍കുന്നതില്‍ ഹോക്കി ഇന്ത്യ അഭിമാനിക്കുന്നതായി സെക്രട്ടറി ജനറില്‍ രജീന്ദര്‍ സിങ് പറഞ്ഞു.

 

  രാജ്യം പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ സഹായിക്കേണ്ടത് തങ്ങളുടെ കടമയാണെന്നും അദ്ദേഹം വ്യക്തമാക്കി.  സൊമാറ്റോ ഫീഡിങ് ഇന്ത്യ ഇനീഷ്യേറ്റീവിലൂടെ 100 കുടുംബങ്ങളെ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

  ചെറുതായാലും വലുതായാലും രാജ്യത്തിനുവേണ്ടി ഓരോരുത്തരും തങ്ങളുടെ സഹായമെത്തിക്കണമെന്നും അനിര്‍ബാന്‍ ആഹ്വാനം ചെയ്തു. ഹോക്കി എല്ലായിപ്പോഴും രാജ്യത്തെ ജനങ്ങളില്‍നിന്നും സ്‌നേഹവും പിന്തുണയും ഏറ്റുവാങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ രാജ്യത്തെ സഹായിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്വം കൂടിയാണെന്നും അദ്ദേഹം പറയുകയുണ്ടായി.

 

  ഗോള്‍ഫ് താരം അനിര്‍ബാന്‍ ലാഹിരി 7 ലക്ഷം രൂപയും സഹായമായി നല്‍കി.  ബിസിസിഐ 51 കോടി രൂപ നല്‍കിയപ്പോള്‍ ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയ്ക്കുവേണ്ടി ബ്രിജ് ഭൂഷണ്‍ സിങ് 11 ലക്ഷം രൂപയാണ് കൊറോണയ്‌ക്കെതിരായ പോരാട്ടത്തിന് നല്‍കിയത്.

 

  നേരത്തെ, ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ 25 ലക്ഷം രൂപ സഹായമായി നല്‍കിയിരുന്നു. ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയും ബിസിസിഐയും ഉള്‍പ്പെടെയുള്ളവരും സര്‍ക്കാരിന് സഹായം നല്‍കി.  

మరింత సమాచారం తెలుసుకోండి: