പത്ത് ലക്ഷം പേരില്‍ 149 പേരില്‍ മാത്രമാണ് ഇന്ത്യയില്‍ പരിശോധന നടത്തുന്നതെന്നാണ് രാഹുൽ ഗാന്ധി ഉള്‍പ്പെടെ ഇന്ന് ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ഈ ആക്ഷേപം തള്ളിയ ഐസിഎംആര്‍ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നു വ്യക്തമാക്കി. മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് രാജ്യത്ത് പരിശോധനകള്‍ നടത്തുന്നതെന്നാണ് ഐസിഎംആറിന്‍റെ വിശദീകരണം. ഈ പരിശോധന നെഗറ്റീവാണെങ്കില്‍ ആരുടെ സാംപിളിലും വൈറസിന്‍റെ സാന്നിധ്യമില്ലെന്ന് കണ്ടെത്താനാകും.
എന്നാല്‍ പരിശോധന പോസിറ്റീവാണെങ്കില്‍ വ്യക്തികളുടെ സാംപിളുകള്‍ പ്രത്യേകമായി പരിശോധിക്കുകയും രോഗബാധ ആര്‍ക്കാണെന്ന് ഉറപ്പാക്കുകയും ചെയ്യും. പരിശോധിക്കുന്ന സാംപിളുകളില്‍ മിക്കവയും നെഗറ്റീവാണെന്നതു കൊണ്ട് വലിയ തോതില്‍ ചെലവും സമയവും ലാഭിക്കാൻ സാധിക്കുമെന്നതാണ് ഇതിന്‍റെ മെച്ചം.
കൂടുതല്‍ പേരുടെ സാംപിളുകള്‍ കൂട്ടിക്കലര്‍ത്തിയാല്‍ വൈറസിന്‍റെ അംശം കുറവാണെന്നതു മൂലം പരിശോധനാഫലം തെറ്റാകാനുള്ള സാധ്യതയുള്ളതിനാലാണിത്. പൂള്‍ ടെസ്റ്റിങില്‍ നെഗറ്റീവ് ഫലം ലഭിച്ചാല്‍ ആ പരിശോധനയില്‍ ഉപയോഗിച്ച എല്ലാ സംപിളുകളും നെഗറ്റീവായി കണക്കാക്കണം. എന്നാല്‍ പൂള്‍ പരിശോധനാഫലം പോസിറ്റീവാണെങ്കില്‍ ഓരോ വ്യക്തിയുടെയും സാംപിളുകള്‍ പ്രത്യേകമായി പരിശോധിക്കുകയും വേണം.
എന്നാല്‍ പരിശോധിക്കുന്ന സാംപിളുകളില്‍ 5 ശതമാനത്തിലധികം പേരില്‍ പോസിറ്റീവ് ഫലം ലഭിക്കുന്ന പ്രദേശങ്ങളില്‍ പൂള്‍ രീതി പ്രായോഗികമല്ല. രണ്ടില്‍ കൂടുതല്‍ എത്ര പേരുടെ സാമ്പിളുകള്‍ വേണമെങ്കിലും പൂള്‍ രീതിയില്‍ പരിശോധിക്കാമെങ്കിലും പരമാവധി അഞ്ച് പേരുടെ സാംപിളുകള്‍ വരെ പൂള്‍ ചെയ്യാനാണ് ഐസിഎംആറിന്‍റെ നിര്‍ദേശം. രാജ്യവ്യാപകമായി പൂള്‍ ടെസ്റ്റിങ് രീതി ആരംഭിക്കുന്നതിനു മുൻപായി ലക്നൗ കിങ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ വൈറസ് റിസര്‍ച്ച് ആന്‍റ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പരിശോധന നടത്തി നോക്കിയിരുന്നു.
ഇൻഫെക്ഷൻ സാധ്യത കുറവുള്ള മേഖലകളില്‍ അഞ്ച് പേരുടെ വരെ സാംപിളുകള്‍ വരെ കൂട്ടിക്കലര്‍ത്തുന്നത് പ്രായോഗികമാണെന്നാണ് ഐസിഎംആര്‍ പറയുന്നത്. രണ്ട് മുതല്‍ അഞ്ച് ശതമാനം വരെ പോസീറ്റീവ് ഫലസാധ്യതയുള്ള ഇടങ്ങളില്‍ സാമൂഹ്യ സര്‍വേയ്ക്കും രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരുടെ പരിശോധനയ്ക്കും മാത്രമേ പൂളിങ് ഉപയോഗിക്കാവൂ.
അതേസമയം, കൊവിഡ് 19 സ്ഥിരീകരിച്ചവരുമായി നേരിട്ട് ഇടപഴകിയവരുടെയും രോഗികളെ പരിചരിച്ച ആരോഗ്യപ്രവര്‍ത്തകരുടെയും സാംപിളുകള്‍ പൂള്‍ ടെസ്റ്റിങിന് പരിഗണിക്കരുതെന്നും നിര്‍ദേശമുണ്ട്. നിലവില്‍ മൊത്തം ശേഖരിക്കുന്ന സാംപിളുകളില്‍ രണ്ട് ശതമാനത്തില്‍ താഴെ പോസിറ്റീവ് ഫലങ്ങള്‍ വരുന്ന മേഖലകളില്‍ മാത്രമാണ് സാധാരണഗതിയില്‍ പൂള്‍ ടെസ്റ്റിങ് നടത്താൻ നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ ഈ മേഖലകളില്‍ പോസിറ്റീവ് ഫലങ്ങള്‍ വര്‍ധിക്കുന്നുണ്ടോ എന്ന കാര്യത്തിലും കരുതല്‍ വേണം.
click and follow Indiaherald WhatsApp channel