പൃഥ്വിരാജ് നായകനാകുന്ന 'കുരുതി' മെയ് 13 ന് തിയറ്ററുകളിൽ എത്തും ! കൊവിഡിൻറെ രണ്ടാം വരവ് അതിജീവിച്ചുക്കൊണ്ട് എല്ലാം സാധാരണ രീതിയിൽ ആകുമെന്ന നാളുകളെ കുറിച്ചുള്ള പ്രതീക്ഷ പങ്കുവെച്ചുകൊണ്ടാണ് സിനിമയുടെ റിലീസ് വിവരം പൃഥ്വിരാജ് സുകുമാരൻ പങ്കുവെച്ചിരിക്കുന്നത്. പൃഥ്വിരാജ് സുകുമാരനും റോഷൻ മാത്യുവും പ്രധാന വേഷങ്ങളിലെത്തുന്ന 'കുരുതി' മെയ് പതിമൂന്നിന് തീയറ്ററുകളിൽ. പൃഥ്വിരാജ് പ്രൊഡക്ഷൻസിന് കീഴിൽ സുപ്രിയ മേനോൻ നിർമ്മിക്കുന്ന കുരുതി മനു വാര്യരാണ് സംവിധാനം ചെയ്യുന്നത്. അഭിനന്ദൻ രാമാനുജമാണ് ക്യാമറയൊരുക്കുന്നത്. പൊളിറ്റിക്കൽ ത്രില്ലറായാണ് സിനിമയൊരുങ്ങുന്നത്.പൃഥ്വിരാജിൻറെ സോഷ്യൽ മീഡിയ പേജിലൂടെയാണ് സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. മാമ്മുക്കോയ, മുരളി ഗോപി, ഷൈൻ ടോം ചാക്കോ, ശ്രിന്ദ,മണികണ്ഠൻ ആചാരി, നെസ്ലൻ, സാഗർ സൂര്യ, നവാസ് വള്ളിക്കുന്ന് തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിലുണ്ട്.


റഫീക്ക് അഹമ്മദ് ഗാനരചനയും ജേക്‌സ് ബിജോയ് സംഗീത സംവിധാനവും നിർവ്വഹിക്കുന്നു.അടുത്തിടെ പുറത്തിറങ്ങിയ സിനിമയുടെ ടീസർ ഏറെ ശ്രദ്ധ നേടിയിരുന്നു. അതേസമയം മറ്റൊരു രീതിയിൽ  ജോജു ജോർജ്, പൃഥ്വിരാജ് സുകുമാരൻ, ഷീലു എബ്രഹാം എന്നിവരം കേന്ദ്ര കഥാപാത്രങ്ങളാക്കി അബാം മൂവീസിൻറെ ബാനറിൽ അബ്രഹാം മാത്യു നിർമ്മിക്കുന്ന ചിത്രമായ 'സ്റ്റാർ' പ്രഖ്യാപന വേളയിൽ തന്നെ ഏറെ ശ്രദ്ധ ആകർഷിച്ചിരുന്നു. ഡോമിൻ ഡി സിൽവ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഏപ്രിൽ 9ന് തീയേറ്ററുകളിലേക്ക് എത്താൻ ഒരുങ്ങിയിരിക്കുകയാണ്. മിസ്റ്ററി ത്രില്ലർ വിഭാഗത്തിൽപ്പെട്ട ഈ ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. 'സ്റ്റാർ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം വിശ്വാസങ്ങളെ അടിസ്ഥാനപ്പെടുത്തി ഉള്ളതാണെന്നാണ് പോസ്റ്ററിൽ നിന്ന് വ്യക്തമാകുന്നത്.



റോയിയും ആർദ്രയും മക്കളുമടങ്ങുന്ന കുടുംബത്തിൽ ഒരു പ്രത്യേക സാഹചര്യത്തിൽ ഉടലെടുക്കുന്ന പ്രശ്നങ്ങളും, അതിലേക്ക് കടന്നു വരുന്ന ഡോ.ഡെറിക്കും തുടർന്ന് കുടുംബത്തിലെ പ്രശ്നങ്ങൾക്കുള്ള കാരണം കണ്ടെത്തുന്നതും പരിഹാരമാവുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. സാനിയ ബാബു, ബേബി ശ്രീലക്ഷ്മി, ഗായത്രി അശോക്, തൻമയ് മിഥുൻ, ജാഫർ ഇടുക്കി, സബിത, ഷൈനി സാറ, രാജേഷ്ജി, സുബലക്ഷ്മി അമ്മ, സരസ ബാലുശ്ശേരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. പൃഥ്വിരാജ് ചിത്രത്തിൽ അതിഥിതാരമായാണ് എത്തുന്നതെങ്കിലും ഏറെ പ്രാധാന്യമുള്ള കഥാപാത്രത്തെ തന്നെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത് എന്നാണ് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നത്. നായക നിരയിലെ ജോജു - പൃഥ്വിരാജ് കോമ്പോ തന്നെയാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ്.


 റോയ് എന്ന ഗൃഹനാഥനായി ജോജു കൈകാര്യം ചെയ്യുമ്പോൾ, ഡെറിക് എന്ന ഡോക്ടറുടെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. ആർദ്ര എന്ന നായിക കഥാപാത്രമായാണ് ഷീലു എബ്രഹാമും ചിത്രത്തിൽ എത്തുന്നു. ബാദുഷയാണ് പ്രൊജക്ട് ഡിസൈനർ. തരുൺ ഭാസ്കരനാണ് ഛായാഗ്രഹകൻ. ലാൽ കൃഷ്ണനാണ് ചിത്രസംയോജനം നിർവ്വഹിക്കുന്നത്. റിച്ചാർഡാണ് പ്രൊഡക്ഷൻ കണ്ട്രോളർ. വില്യം ഫ്രാൻസിസാണ് ചിത്രത്തിൻ്റെ പശ്ചാത്തല സംഗീതം ഒരുക്കുന്നത്. കമർ എടക്കര കലാസംവിധാനവും അരുൺ മനോഹർ വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്ന ചിത്രത്തിൽ റോഷൻ എൻ.ജി മേക്കപ്പും അജിത്ത് എം ജോർജ്ജ് സൗണ്ട് ഡിസൈനും നിർവ്വഹിക്കുന്നു.

మరింత సమాచారం తెలుసుకోండి: