എന്നിരുന്നാലും, ക്ഷമയോടെ, സ്ഥിരമായി ഇവ ചെയ്യുകയാണെങ്കിൽ മാത്രമേ ഫലങ്ങൾ കാണിക്കുകയുള്ളൂ എന്ന കാര്യം മറക്കാതിരിക്കുക.ശാരീരിക ആരോഗ്യം പോലെ ദന്ത ആരോഗ്യവും വളരെയേറെ പ്രാധാന്യം അർഹിക്കുന്നതാണ്. നല്ല ദന്ത ആരോഗ്യത്തിന്റെ ഒരു പ്രധാന ഘടകം ആരോഗ്യകരവും വെളുത്തതുമായ പല്ലുകളാണ്.വായിൽ എണ്ണ ഒഴിച്ച് കുൽക്കുഴിയുന്ന രീതിയെ ഓയിൽ പുള്ളിംഗ് എന്ന് വിളിക്കുന്നു. മോണയിൽ നിന്നും പല്ലുകളിൽ നിന്നും സൂക്ഷ്മാണുക്കളെ നീക്കം ചെയ്യാനും വായയിൽ ഉണ്ടാകുന്ന അൾസർ ഒഴിവാക്കാനും ഇത് സഹായിക്കുന്നു. ഇത് വായയുടെ പേശികൾക്ക് വ്യായാമം നൽകുകയും അതുവഴി അവയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
എള്ളെണ്ണ അല്ലെങ്കിൽ വെളിച്ചെണ്ണ ഇതിനായി നിങ്ങൾക്ക് തിരഞ്ഞെടുക്കാം. അത് വായിൽ ഒഴിച്ച് 15-20 മിനുട്ട് നേരം നന്നായി കുൽക്കുഴിഞ്ഞ ശേഷം തുപ്പി കളയുക.പല്ല് തേയ്ക്കുന്നതിന് വേപ്പ്, കരിവേലം എന്നിവയുടെ തണ്ട് ഉപയോഗിക്കുക. ആര്യവേപ്പ്, കരിവേലം എന്നീ ഔഷധസസ്യങ്ങൾ ആന്റി മൈക്രോബയൽ ഗുണങ്ങൾ നിറഞ്ഞവയാണ്. അവ ചവയ്ക്കുന്നതിലൂടെ വായയുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന ആൻറി ബാക്ടീരിയൽ ഏജന്റുകൾ വായിലേക്ക് കടക്കുന്നു.നിങ്ങളുടെ ചെറുവിരലിന്റെ അത്ര കട്ടിയുള്ള ആര്യവേപ്പിന്റെയോ കരിവേലത്തിന്റെയോ ഒരു തണ്ട് എടുക്കുക. ഇതിന്റെ ഒരു അറ്റം ചവച്ചരച്ച് ബ്രഷ് പോലെയാക്കി പല്ലുതേക്കുക. കുറച്ച് നേരം കൂടുമ്പോൾ ഉമിനീർ തുപ്പുക.
മോണയിലും പല്ലിലും ഉടനീളം നന്നായി ബ്രഷ് ചെയ്യുക. ഇത് നിങ്ങൾ ചെയ്തുകഴിഞ്ഞാൽ, പല്ലിൽ കുടുങ്ങിയ തണ്ടിന്റെ കഷ്ണങ്ങൾ തുപ്പി കളയുക.പല്ലിന്റെ പോട് വൃത്തിയാക്കാനും ഫലക രൂപീകരണത്തിലേക്ക് നയിക്കുന്ന ബാക്ടീരിയയുടെ വളർച്ചയ്ക്ക് കാരണമാകുന്ന എല്ലാ വിഷവസ്തുക്കളെയും നീക്കം ചെയ്യാനും നാക്ക് സ്ഥിരമായി വടിക്കുന്നത് ഒരു ശീലമാക്കുക. ത്രിഫല അല്ലെങ്കിൽ ഇരട്ടിമധുരത്തിന്റെ കഷായം ഉപയോഗിച്ച് വായ കഴുകുന്നത് ഉത്തമമാണ്. വായയുടെ ശുചിത്വം പാലിക്കുന്നതിനൊപ്പം വായയിൽ ഉണ്ടാകുന്ന അൾസർ ഒഴിവാക്കാനും ഈ പരിശീലനം സഹായിക്കുന്നു.
ഓരോ ഭക്ഷണത്തിനു ശേഷവും ബ്രഷ് ചെയ്യേണ്ടത് പ്രധാനമാണ്, പ്രത്യേകിച്ച് ചോക്ലേറ്റുകൾ പോലുള്ള ഭക്ഷ്യവസ്തുക്കൾ കഴിച്ചതിനു ശേഷം. ഒരു ദിവസം നാലഞ്ചു തവണ പല്ല് തേയ്ക്കുന്നത് അസാധ്യമാണ് (ശുപാർശ ചെയ്യുന്നില്ല). എന്നാൽ ദിവസത്തിൽ രണ്ടുതവണ ബ്രഷ് ചെയ്യുന്നത് (രാവിലെ എഴുന്നേറ്റ ഉടനെയും രാത്രി ഉറങ്ങുന്നതിന് മുൻപും) നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യമാണ്. വായയുടെ ശുചിത്വം ഉറപ്പാക്കാനും പല്ലുകൾ വൃത്തിയോടെ സൂക്ഷിക്കാനും ഇത് സഹായിക്കും.
click and follow Indiaherald WhatsApp channel