നിവിൻ പോളിയുടെ തുറമുഖവും തിയേറ്ററിൽ എത്തും! ഡിസംബർ 24 ന് ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി സിനിമ തിയേറ്ററിൽ റിലീസ് ചെയ്യും. നിവിൻ പോളിയുടെ വരാനിരിയ്ക്കുന്ന ചിത്രങ്ങളിൽ ഏറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരിയ്ക്കുന്ന സിനിമയാണ് തുറമുഖം. നിവിൻ പോളിയെ കേന്ദ്ര കഥാപാത്രമാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖം എന്ന ചിത്ത്രതിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. നിവിൻ പോളിക്കൊപ്പം നിമിഷ സജയൻ, ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, പൂർണിമ ഇന്ദ്രജിത്ത്, അർജുൻ അശോകൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി തുടങ്ങിയവരും ചിത്രത്തിൽ കഥാപാത്രങ്ങളായി എത്തുന്നു.
ഗോപൻ ചിദംബരമാണ് തുറമുഖത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതുന്നത്. എഡിറ്റർ- ബി അജിത്കുമാർ, പ്രൊഡക്ഷൻ ഡിസൈനർ- ഗോകുൽ ദാസ്. തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറിൽ സുകുമാർ തെക്കേപ്പാട്ട് നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രമയായ 'തുറമുഖം'ത്തിന്റെ നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്ററിനും മറ്റും വൻ സ്വീകരണാണ് ലഭിച്ചത്. കടലും കരയും മനുഷ്യരും കെട്ടുപിണഞ്ഞു കിടക്കുന്ന കഥാന്തരീക്ഷത്തിൽ മൂന്ന് കാലഘട്ടങ്ങളുടെ ജീവിതം പകർത്തുന്ന ചിത്രമാണ് 'തുറമുഖം'. സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം സാമ്പത്തികമായും കലാപരമായും വിജയിപ്പിച്ച രാജീവ് രവിയുടെ അടുത്ത ചിത്രം ആസിഫ് അലിയ്‌ക്കൊപ്പമാണ്.
കുറ്റവും ശിക്ഷയും എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായതാണ്. പോസ്റ്റ് പ്രൊഡക്ഷൻ ജോലിയിലാണ് സിനിമ. വാർത്ത പ്രചരണം-എ എസ് ദിനേശ്. 2016 ൽ റിലീസ് ചെയ്ത ദുൽഖർ സൽമാൻ നായകനായ കമ്മട്ടിപ്പാടം എന്ന ചിത്രത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകത സിനിമയ്ക്കുണ്ട്. രാജീവ് രവി സംവിധാനം ചെയ്ത് ഛായാഗ്രഹണം നിർവ്വഹിച്ച 2021-ൽ വരാനിരിക്കുന്ന ഇന്ത്യൻ മലയാളം-ഭാഷാ കാലഘട്ടത്തിലെ നാടക ചിത്രമാണ് തുരമുഖം. ഗോപൻ ചിദംബരൻ എഴുതിയ തിരക്കഥ, അദ്ദേഹത്തിന്റെ പിതാവ് കെ.എം. ചിദംബരന്റെ അതേ പേരിലുള്ള നാടകത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.
നിവിൻ പോളിക്കൊപ്പം നിമിഷ സജയൻ, ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, പൂർണിമ ഇന്ദ്രജിത്ത്, അർജുൻ അശോകൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി തുടങ്ങിയവരും ചിത്രത്തിൽ കഥാപാത്രങ്ങളായി എത്തുന്നു. ഗോപൻ ചിദംബരമാണ് തുറമുഖത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതുന്നത്. എഡിറ്റർ- ബി അജിത്കുമാർ, പ്രൊഡക്ഷൻ ഡിസൈനർ- ഗോകുൽ ദാസ്.
Find out more: