കെജിഎഫ് കൊടൂര മാസ്സ്; മൂന്നാം ചാപ്റ്റർ ഉറപ്പിച്ച് ആരാധകർ! ഒടുവിൽ റോക്കി ഭായി പ്രേക്ഷകരിലേക്ക് വീണ്ടും എത്തിയിരിക്കുകയാണ്. 'കെജിഎഫ് 2' തീയേറ്ററുകളിൽ വലിയ ആവേശമാണ് അലയടിപ്പിക്കുന്നത്. ഇന്ന് പുലർച്ചെ തന്നെ ആദ്യ ഷോകൾ ആരംഭിച്ചിരുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ സിനിമാപ്രേമികൾ അത്രമേൽ ആകാംക്ഷയോടെ കാത്തിരുന്ന മറ്റൊരു ചിത്രമുണ്ടായിരുന്നോ എന്നത് സംശയമാണ്. കെജിഎഫ് 2 വിനായുള്ള കാത്തിരിപ്പിലായിരുന്നു സിനിമ ലോകവും കെജിഎഫ് ആരാധകരും.കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വിജയ് ചിത്രം ബീസ്റ്റ് ആരാധകർക്ക് കൊടുത്ത് ആഘാതം വലുതായിരുന്നു.







   ചിത്രം വിജയ് ആരാധകരെ പോലും പാടെ നിരാശരാക്കി. എന്നാൽ ഈ കുറവ് യാഷ് ചിത്രം കെജിഎഫ് നികത്തിയെന്നും ആരാധകർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഗംഭീരമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ചിത്രം കണ്ടിട്ട് മതിയായില്ലാ എന്നും മൂന്നാം ഭാഗത്തിനായുള്ള കാത്തിരിപ്പ് ആരംഭിച്ചെന്നും പ്രേക്ഷകർ പറയുന്നുണ്ട്. ചിത്രത്തിൽ അധീര എന്ന കഥാപാത്രമായെത്തുന്നത് സഞ്ജയ് ദത്താണ്. ശ്രീനിധി ഷെട്ടി, രവീണ ടണ്ഡൻ, പ്രകാശ് രാജ്, അച്യുത് കുമാർ, അയ്യപ്പ പി ശർമ തുടങ്ങി നിരവധി താരങ്ങളാണ് അണിനിരക്കുന്നത്. റോക്കി ഭായി ആയെത്തിയ യാഷിനും നിരവധി ആരാധകരാണ് ചിത്രം നേടിക്കൊടുത്തത്. പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രത്തിന്റെ ആദ്യ പതിപ്പ് ഇറങ്ങിയത് 2018 ലായിരുന്നു.







  പല തവണയായി ചിത്രത്തിന്റെ റിലീസ് തീയതി മാറ്റിയതിനു ശേഷമാണ് ഒടുവിൽ കെജിഎഫ് ചാപ്റ്റർ 2 പ്രേക്ഷകരിലേക്ക് എത്തിയത്. ചിത്രം കണ്ടിറങ്ങിയ ആരാധകരൊക്കെ അത്രമേൽ ആരവത്തിലും ആവേശത്തിലുമാണെന്ന് ആദ്യ പ്രേക്ഷക പ്രതികരണങ്ങൾ വ്യക്തമാക്കുന്നുണ്ട്. കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രമെത്തിയിരിക്കുന്നത്. ഹൊംബാളെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗണ്ഡൂർ ആണ് ചിത്രം നിർമ്മിക്കുന്നത്. ഭുവൻ ഗൗഡ ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. കെജിഎഫ് 2 വിന്റേതായി മുൻപ് പുറത്തിറങ്ങിയ ടീസറും പോസ്റ്ററുകളും ട്രെയിലറുമെല്ലാം വൻ ഹിറ്റായിരുന്നു. 







  കേരളത്തിൽ ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്. യാഷ് ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായെത്തുന്നത്. പ്രകാശ് രാജ്, അച്യുത് കുമാർ, മാളവിക അവിനാഷ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കെജിഎഫ് 1 ന്റെ തുടർച്ചയായാണ് കെജിഎഫ് 2 ഒരുക്കുന്നത്. പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഒന്നാം ഭാഗത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. സഞ്ജ‍യ് ദത്തിൻ്റെ അധീര എന്ന കഥാപാത്രത്തെ ട്രെയ്ലറിൽ പരിചയപ്പെടുത്തിയിരുന്നു.

Find out more: