കല്യാണം കഴിഞ്ഞ ശേഷമാണ് പ്രണയം തുടങ്ങുന്നത്; രസകരമായ സംഭവത്തെക്കുറിച്ച് രമേഷ് പിഷാരടി മനസ്സ് തുറക്കുന്നു! സംവിധാനത്തിലും കഴിവ് തെളിയിച്ച് മുന്നേറിയപ്പോഴും ചാനൽ പരിപാടികളിലേക്കും പിഷാരടി എത്താറുണ്ട്. ഫ്‌ളവേഴ്‌സ് ഒരുകോടിയിൽ അടുത്തിടെ അതിഥിയായി അദ്ദേഹം എത്തിയിരുന്നു. പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെ പിഷാരടി സംസാരിച്ചിരുന്നു. കാര്യങ്ങളെ നർമ്മത്തിലൂടെയായി സമീപിക്കുന്നയാളാണ് രമേഷ് പിഷാരടി. മിമിക്രിയിലൂടെ തുടങ്ങി സിനിമയിലെ വ്യത്യസ്ത മേഖലകളിൽ തിളങ്ങുകയായിരുന്നു അദ്ദേഹം. കൂടെപ്പഠിച്ച കൊച്ചാണ്. എന്നും രാവിലെ മുടിയിൽ തോർത്ത് കെട്ടി നിൽക്കുന്ന ഫോട്ടോ എനിക്കയച്ച് തരും. . പ്രണയം കൊണ്ടാണോ അങ്ങനെ ചെയ്തതെന്ന് അറിയില്ല. ഞാനിത് കാണും ഡിലീറ്റ് ചെയ്യും.
കൂടിപ്പോയാൽ ഒരു ഗുഡ് മോണിങ് അയയ്ക്കും. ഭാര്യ ഇതേക്കുറിച്ച് അറിഞ്ഞതായൊന്നും പറഞ്ഞില്ല. ഒരു ദിവസം കുളി കഴിഞ്ഞ് തലയിൽ തോർത്തുകെട്ടിയുള്ള ഫോട്ടോ ഇങ്ങ് അയച്ച് തന്നു. ചോദിച്ചപ്പോൾ അറിയാമെന്ന് പറഞ്ഞു. കല്യാണം കഴിഞ്ഞതിന് ശേഷമാണ് പ്രണയം തുടങ്ങുന്നത്. പ്രണയമല്ല അതൊരു സൗഹൃദമാണ്. അത് ഭാര്യ കൈയ്യോടെ പിടിക്കുകയും ചെയ്തു. ഭാര്യ സാമ്പത്തിക കാര്യങ്ങളിലൊന്നും ഇടപെടാറില്ല. കമ്പനിയൊക്കെ തുടങ്ങിയപ്പോൾ ഭാര്യയുടെ അച്ഛനെയാണ് കാശൊക്കെ ഏൽപ്പിക്കുന്നതെന്നും പിഷാരടി പറഞ്ഞിരുന്നു. മലയാളിയാണെങ്കിലും പൂനൈയിലാണ് ഭാര്യ ജനിച്ചുവളർന്നത്. പുറമേ കാണുന്നത് പോലെയല്ല അദ്ദേഹം.
വീട്ടിൽ ആള് സീരിയസാണെന്നായിരുന്നു ഭാര്യ പറഞ്ഞത്. കുടുംബസമേതമുള്ള ചിത്രങ്ങളെല്ലാം അദ്ദേഹം പങ്കിടാറുണ്ട്. ബിഎ പൊളിറ്റിക്‌സാണ് പഠിച്ചത്. ബികോമിനായിരുന്നു ആദ്യം ചേർന്നത്. ക്ലാസിൽ കയറാതെ ഇത് ജയിക്കില്ലെന്ന് മനസിലായിരുന്നു. പോഗ്രാം കൂടിയതോടെ കോഴ്‌സ് മാറി പൊളിറ്റിക്‌സിലേക്ക് മാറുകയായിരുന്നു. നല്ല തിരക്കുള്ള കാലമായതിനാൽ ഇടയ്‌ക്കൊക്കെയാണ് കോളേജിൽ പോവുന്നത്. പ്രേമിക്കണമെങ്കിൽ അറ്റൻഡൻസൊക്കെ വേണമല്ലോ. സെക്കൻഡ് ലാംഗ്വേജ് ടീച്ചർ എന്നെ ക്ലാസിൽ കണ്ടില്ലെന്ന് പറഞ്ഞിരുന്നു.
മദ്യപിക്കുമോയെന്ന് ശ്രീകണ്ഠൻ നായർ പിഷാരിയോട് ചോദിച്ചിരുന്നു. മദ്യപാനം തീരെയില്ലെന്ന് പറയാനാവില്ല. പ്രൈവസി ആവശ്യമുള്ള കാര്യമാണ്. നല്ല അധ്വാനമുള്ള ദിവസം കൂടുതൽ തിന്നും. അല്ലാത്തപ്പോൾ കുറച്ച് കഴിക്കുമെന്നായിരുന്നു മറുപടി. വന്നവഴി ഓർക്കാറുണ്ട്. അതിൽ ജീവിക്കുന്നയാളല്ല. പഴയകാലം ഓർക്കുമ്പോൾ സന്തോഷം ഇരട്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ല്യാണം കഴിഞ്ഞതിന് ശേഷമാണ് പ്രണയം തുടങ്ങുന്നത്. പ്രണയമല്ല അതൊരു സൗഹൃദമാണ്. അത് ഭാര്യ കൈയ്യോടെ പിടിക്കുകയും ചെയ്തു. കൂടെപ്പഠിച്ച കൊച്ചാണ്. എന്നും രാവിലെ മുടിയിൽ തോർത്ത് കെട്ടി നിൽക്കുന്ന ഫോട്ടോ എനിക്കയച്ച് തരും. ഞാനിത് കാണും ഡിലീറ്റ് ചെയ്യും. കൂടിപ്പോയാൽ ഒരു ഗുഡ് മോണിങ് അയയ്ക്കും. ഭാര്യ ഇതേക്കുറിച്ച് അറിഞ്ഞതായൊന്നും പറഞ്ഞില്ല.
Find out more: