അച്ഛന്റെ ഓർമ ദിവസത്തിൽ അമൃത സുരേഷ്! അമൃത സുരേഷ് ഐഡിയ സ്റ്റാർ സിംഗർ എന്ന ഷോയിലേക്ക് വന്നതോടെയാണ് ഈ കുടുംബം ലൈംലൈറ്റിലായത്. പിന്നാലെ സഹോദരി അഭിരാമി സുരേഷും അഭിനയ ലോകത്തേക്ക് വന്നു. മക്കൾക്ക് എല്ലാ പിന്തുണയും നൽകിയ അച്ഛനും അമ്മയുമായിരുന്നു സുരേഷും ലൈലയും. അന്നത്തെ റൊമാന്റിക് ഹീറോ ആയിരുന്ന ബാലയുമായുള്ള അമൃതയുടെ വിവാഹവും വൻ വൈറലായിരുന്നു. അതിനെക്കാൾ വൈറലായത് ഇരുവരുടെയും വിവാഹ മോചനമാണ്. ബാലയുമായുള്ള വിവാഹ മോചനത്തിന് ശേഷം മകൾക്കൊപ്പം അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് തിരിച്ചെത്തിയ അമൃത സുരേഷ്, തന്റെ സംഗീത ജീവിതവുമായി മുന്നോട്ടു പോയി. എന്നാൽ അപ്പോഴും ബാല സോഷ്യൽ മീഡിയയിലൂടെ നടത്തിയ ചില പരമാർശങ്ങളുടെ പേരിൽ അമൃത സുരേഷും കുടുംബവും സൈബർ അറ്റാക്ക് നേരിട്ടുകൊണ്ടേയിരുന്നു.





സോഷ്യൽ മീഡിയയിൽ ഒരുപാട് സൈബർ ആക്രമണം നേരിടേണ്ടി വന്നിട്ടുള്ള കുടുംബമാണ് അമൃത സുരേഷിന്റേത്. മക്കളെ സോഷ്യൽ മീഡിയയിൽ ഇങ്ങനെ അറ്റാക്ക് ചെയ്യുന്നത് കണ്ടുകൊണ്ടായിരുന്നു അമൃതയുടെ അച്ഛന്റെ മരണവും. അതുവരെ താങ്ങും തണലുമായിരുന്ന അച്ഛന്റെ മരണം, അമൃതയുടെ കുടുംബത്തെ നാഥനില്ലാ നിലയമാക്കി. അമ്മയും സഹോദരിയും മകളും അടങ്ങുന്ന അമൃതയുടെ കുടുംബം കൂടുതൽ പ്രതിസന്ധികൾ നേരിട്ടത് ഇക്കഴിഞ്ഞ രണ്ട് വർഷങ്ങളിലായിരുന്നു. ഇന്ന് അച്ഛൻ മരിച്ചിട്ട് രണ്ട് വർഷം പൂർത്തിയാവുന്നു. 'ഞങ്ങളുടെ അച്ഛൻ, മരിച്ചിട്ട് രണ്ട് വർഷങ്ങൾ' എന്ന ക്യാപ്ഷനോടെ അച്ഛനോടൊപ്പമുള്ള ചില മനോഹര നിമിഷങ്ങൾ പങ്കുവച്ച് അമൃത സുരേഷ് ഇൻസ്റ്റഗ്രാമിൽ എത്തി.





സൈബർ അറ്റാക്കുകളോട് തുടക്കത്തിലൊന്നും അമൃത സുരേഷ് പ്രതികരിച്ചിരുന്നില്ല, സഹോദരി അഭിരാമി സുരേഷിന്റെ പ്രതികരണങ്ങൾ പലപ്പോഴും വൈറലാവുകയും, അത് കൂടുതൽ സൈബർ അറ്റാക്കകുകൾക്ക് വഴിവയ്ക്കുകയും ചെയ്തു. അതിനിടയിൽ അമൃത സുരേഷ് ഗോപി സുന്ദറുമായി പ്രണയത്തിലായതും, അത് വേർപിരിഞ്ഞതും എല്ലാം വൈറലായിരുന്നു. ആ സമയത്തൊക്കെ ബാല നൽകിയ അഭിമുഖങ്ങളും സോഷ്യൽ മീഡിയ പോസ്റ്റുകളും അമൃതയെ കൂടുതൽ സൈബർ അറ്റാക്കകുകൾക്ക് ഇരയാക്കുന്ന വിധമായിരുന്നു. 




ബാലയുടെ പരമാർശങ്ങൾ പരിതി കടന്നപ്പോൾ, മകൾ പാപ്പു പ്രതികരണവുമായി രംഗത്തെത്തുകയും, അതിനെ തുടർന്ന് താൻ അനുഭവിച്ചതെല്ലാം തുറന്ന് പറഞ്ഞ് അമൃത ആദ്യമായി പ്രതികരിച്ചതും വൈറലായി. നിലവിൽ എല്ലാ സൈബർ അറ്റാക്കുകളെയും നേരിട്ട്, കുടുംബത്തിനും സംഗീതത്തിനുമൊപ്പം സന്തോഷത്തോടെ മുന്നോട്ടു പോകുകയാണ് അമൃത സുരേഷ്.

Find out more: