ലോകത്ത് ഏറ്റവും സമയകൃത്യത പാലിക്കുന്ന വിമാനത്താവളം ഇന്ത്യയിൽ! ലോകത്തെ വിമാന സർവീസുകളെ വിലയിരുത്തുന്ന ഏജൻസിയായ സിറിയം നടത്തിയ പഠനത്തിലാണ് ബാംഗ്ലൂർ അന്താരാഷ്ട്ര എയർപോർട്ട് ലിമിറ്റഡിന്റെ കീഴിലുള്ള കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തെ നേട്ടത്തിന് അർഹമാക്കിയത്.
ലോകത്തിലെ ഏറ്റവും കൃത്യനിഷ്ഠ പാലിക്കുന്ന വിമാനത്താവളമായി ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം. ഇത്രയും തിരക്കേറിയ വിമാനത്താവളം ഇത്രത്തോളം കൃത്യനിഷ്ഠ പാലിക്കുന്നത് അഭിമാനകരമായ കാര്യമാണെന്ന് സിറിയം വ്യക്തമാക്കി. ആഗോളതലത്തിൽ ഓരോ വിമാനത്താവളയും പുലർത്തുന്ന കൃത്യനിഷ്ഠയും മൊത്തം ഫ്ലൈറ്റുകളുടെ എണ്ണവും ഓരോ എയർപോർട്ടിലെയും മുഴുവൻ വിമാനങ്ങളുടെയും എള്ളവും ശേഖരിക്കാറുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
2008ൽ ആരംഭിച്ച കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ രണ്ട് ടെർമിനലുകളിലായി ആയിരക്കണക്കിന് ജീവനക്കാരാണ് ജോലി ചെയ്യുന്നത്. രണ്ടുമാസം മുൻപാണ് അന്താരാഷ്ട്ര സർവീസുകൾ ടെർമിനൽ 2ൽ നിന്ന് സർവീസുകൾ ആരംഭിച്ചത്. 2022- 2023 മാസങ്ങളിൽ മാത്രം മൂന്ന് കോടിയിലേറെ യാത്രക്കാരാണ് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കടന്നുപോയത്. ലോകമെമ്പാടുമുള്ള വിമാനത്താവളങ്ങളുടെ സമഗ്രമായ വിവരങ്ങൾ ശേഖരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കുന്നത്. വിമാനത്തിൻ്റെ സമയം, ഷെഡ്യൂൾ പ്രകാരമുള്ള പുറപ്പെടൽ സമയം എന്നീ വിവരങ്ങളാണ് പ്രധാനമായും ശേഖരിക്കുക.
ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളം മാത്രമാണ് പട്ടികയിലെ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടംപിടിച്ച മറ്റൊരു ഇന്ത്യൻ വിമാനത്താവളം. കൃത്യസമയത്ത് സർവീസ് നടത്തുന്നതിൽ മികച്ച പ്രവർത്തനങ്ങളാണ് കെംപഗൗഡ അന്താരാഷ്ട്ര എയർപോർട്ടിൻ്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് പഠനം വ്യക്തമാക്കുന്നു. ജൂലൈയിൽ 87.51 ശതമാനവും ഓഗസ്റ്റിൽ 89.66 ശതമാനവും സെപ്റ്റംബറിൽ 88.51 ശതമാനവും വിമാനങ്ങൾ കൃത്യസമയത്ത് പുറപ്പെട്ടുവെന്ന് ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ബിഐഎഎൽ) പ്രസ്താവനയിലൂടെ വ്യക്തമാക്കി. ആഗോളതലത്തിൽ പരിശോധിക്കുമ്പോൾ തന്നെ ഈ ശതമാന കണക്കുകൾ മികച്ചതാണ്. ലോകത്തിലെ ഏറ്റവും കൃത്യനിഷ്ഠ പാലിക്കുന്ന വിമാനത്താവളമായി ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം.
ലോകത്തെ വിമാന സർവീസുകളെ വിലയിരുത്തുന്ന ഏജൻസിയായ സിറിയം നടത്തിയ പഠനത്തിലാണ് ബാംഗ്ലൂർ അന്താരാഷ്ട്ര എയർപോർട്ട് ലിമിറ്റഡിന്റെ കീഴിലുള്ള കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തെ നേട്ടത്തിന് അർഹമാക്കിയത്. ഇത്രയും തിരക്കേറിയ വിമാനത്താവളം ഇത്രത്തോളം കൃത്യനിഷ്ഠ പാലിക്കുന്നത് അഭിമാനകരമായ കാര്യമാണെന്ന് സിറിയം വ്യക്തമാക്കി. ആഗോളതലത്തിൽ ഓരോ വിമാനത്താവളയും പുലർത്തുന്ന കൃത്യനിഷ്ഠയും മൊത്തം ഫ്ലൈറ്റുകളുടെ എണ്ണവും ഓരോ എയർപോർട്ടിലെയും മുഴുവൻ വിമാനങ്ങളുടെയും എള്ളവും ശേഖരിക്കാറുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. 2008ൽ ആരംഭിച്ച കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ രണ്ട് ടെർമിനലുകളിലായി ആയിരക്കണക്കിന് ജീവനക്കാരാണ് ജോലി ചെയ്യുന്നത്. രണ്ടുമാസം മുൻപാണ് അന്താരാഷ്ട്ര സർവീസുകൾ ടെർമിനൽ 2ൽ നിന്ന് സർവീസുകൾ ആരംഭിച്ചത്. 2022- 2023 മാസങ്ങളിൽ മാത്രം മൂന്ന് കോടിയിലേറെ യാത്രക്കാരാണ് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കടന്നുപോയത്.
Find out more: