ബാല- എലിസബത്ത് ദമ്പതികൾ വേർപിരിഞ്ഞോ? വിശദീകരണവുമായി നടൻ ബാല രംഗത്ത്! മുൻപ് ചില ചാനൽ പരിപാടികളിൽ ബാല പങ്കെടുത്തപ്പോഴും ഭാര്യയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടികൾ ഒന്നും തന്നെ നടൻ നൽകിയിരുന്നില്ല. ഇപ്പോൾ ഭാര്യ എവിടെ എന്ന ചോദ്യത്തിനുള്ള മറുപടിയാണ് നടൻ നൽകുന്നത്. ബാല- എലിസബത്തുമായി വേർപിരിഞ്ഞോ. വേർപിരിഞ്ഞ എലിസബത്ത് ഇപ്പോൾ എവിടെയാണ്. എന്തുകൊണ്ട് ഇരുവരും ഒരുമിച്ചു സോഷ്യൽ മീഡിയയിൽ എത്തുന്നില്ല എന്ന് തുടങ്ങി നിരവധി സംശയങ്ങൾ നിലനിൽക്കെ, വീണ്ടുമൊരു തുറന്നുപറച്ചിലുമായി എത്തിയിരിക്കുകയാണ് ബാല.





  "പുള്ളിക്കാരി ഒരു ഡോക്ടർ ആണ്. കുന്ദംകുളത്തൊരു ആശുപത്രിയിൽ ജോലി നോക്കുന്നു. അടുത്ത മാസം പ്രൊമോഷൻ ഉണ്ടാകും. ഏറ്റവും നല്ല പൊസിഷനിലാണ് ഇപ്പോൾ അവൾ ഉള്ളത്. കൂടുതൽ ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല",- ബാല പറയുന്നു. എലിസബത്ത് എവിടെയാണ് എന്ന സീ ചാനൽ അവതാരകന്റെ ചോദ്യത്തിന് ബാല നൽകുന്ന മറുപടി ഇങ്ങനെയാണ്.താരങ്ങളുടെ ചില കുടുംബകാര്യങ്ങൾ നിങ്ങൾ മീഡിയ വിട്ടേക്കണം. ഇത് എല്ലാവരും പറയുന്നതല്ലേ. എല്ലാത്തിനും ഒരു ലിമിറ്റുണ്ട്. നമ്മൾ അഭിനേതാക്കൾക്കും ഒരു മനസ്സും, മനഃസാക്ഷിയും ഉണ്ട്. ആ ഫീലിംഗിസിനെ മാനിക്കണം. - ബാല പറഞ്ഞു.വ്യക്തിപരമായ കാര്യങ്ങൾ കൂടുതൽ പറയാൻ താൻ ആഗ്രഹിക്കുന്നില്ല. എന്തിന് ഞങ്ങളുടെ വിവരങ്ങൾ പറയണം. 




  നിരവധി കമന്റുകളോടെയാണ് ബാലയുടെ പ്രതികരണം സോഷ്യൽ മീഡിയ ഏറ്റെടുത്തത്. ഞാൻ എന്തിന് അഭിമുഖത്തിൽ വന്നു അഭിനയിക്കണം. എനിക്ക് അഭിനയിക്കേണ്ട ആവശ്യമില്ല. ഇതൊരു വ്യക്തിയാണ്. ഒരു കഥാപാത്രം (അഭിനേതാവ്) സിനിമയിൽ കാണുന്നത് വേറെ. ജീവിതത്തിൽ വേറെയാണ്. എന്റെ വീട്ടിൽ ഞാൻ മേക്കപ്പിട്ട് ഇരിക്കേണ്ട കാര്യമല്ല. ഞാൻ ആരുടേം അടിമയല്ല.- ബാല പറഞ്ഞു നിർത്തി.ബാല ചേട്ടാ നല്ല മറുപടി കുടുംബ കാര്യങ്ങൾ മാധ്യമങ്ങൾ അന്വേഷിക്കണ്ട കാര്യം ഇല്ല തിരിച്ചും സോഷ്യൽ മീഡിയിൽ പ്രദർശിപ്പിക്കെണ്ട കാര്യം ഇല്ല.




  രണ്ടും കൂട്ടുർക്കും ബാധകമാണ്. ബാല പറഞ്ഞത് കറക്റ്റ് ആണ്... അയാളുടെ കുടുംബ ജീവിതം മീഡിയ അന്വേഷിക്കേണ്ട ആവശ്യം ഇല്ലാലോ.പാവം അങ്ങ് ക്ഷീണിച്ചല്ലോ... ഇപ്പോൾ സമയം ശരിയല്ല അതുതന്നെ", എന്ന് തുടങ്ങി നിരവധി കമന്റുകൾ ആണ് വീഡിയോയിൽ നിറയുന്നത്.  വ്യക്തിപരമായ കാര്യങ്ങൾ കൂടുതൽ പറയാൻ താൻ ആഗ്രഹിക്കുന്നില്ല. എന്തിന് ഞങ്ങളുടെ വിവരങ്ങൾ പറയണം. താരങ്ങളുടെ ചില കുടുംബകാര്യങ്ങൾ നിങ്ങൾ മീഡിയ വിട്ടേക്കണം. ഇത് എല്ലാവരും പറയുന്നതല്ലേ. 

Find out more: