സമൂഹ മാധ്യമത്തിൽ മന്ത്രിക്കെതിരെ വിമർശനം നടത്തിയ സിപിഎം നേതാവിനു നേരെ  മിന്നൽ വേഗത്തിൽ നടപടി! പാർട്ടി സമ്മേളനങ്ങൾ ആരംഭിക്കും മുൻപ് പഴയ പ്രശ്നക്കാരെ എല്ലാം തിരിച്ചെടുക്കുമ്പോഴാണ് ഇവിടെ സസ്‌പെൻഷനും പുറത്താക്കലും. ഇക്കുറി പുല്ലാട് പുരയിടത്തിൻകാവ് ബ്രാഞ്ചംഗം കൊട്ടൂഞാലിൽ ജേക്കബ് കെ മാത്യുവിനെയാണ് പാർട്ടിയുടെ പ്രാഥമിക അംഗത്തിൽ നിന്ന് പുറത്താക്കിയത്. പുല്ലാട് ലോക്കൽ കമ്മറ്റി യോഗത്തിൻ്റേതാണ് തിരുമാനം. ജില്ലാ നേതൃത്വം നടപടി അംഗീകരിച്ചു. ലോക്കൽ കമ്മറ്റി സെക്രട്ടറിയുടെ ചുമതലയുള്ള ജില്ലാ കമ്മിറ്റി അംഗം ജി അജയകുമാറിന്റെ നേതൃത്വത്തിലാണ് യോഗം ചേർന്നത്. കൊവിഡ് ബാധിച്ചു ബന്ധു മരിച്ചതിന്റെ വേദനയിൽ ആരോഗ്യമന്ത്രിയെ വിമർശിച്ച്‌ ഫേസ്ബുക്കിൽ പോസ്റ്റിട്ട ബ്രാഞ്ച് കമ്മറ്റിയംഗത്തെയാണ് അമിത വേഗതയിൽ ചേർന്ന യോഗത്തിൽ പുറത്താക്കിയത്.





   അടൂരിനും പത്തനംതിട്ടക്കും പിന്നാലെ ജില്ലയിൽ സിപിഎം പ്രവർത്തകർക്കെതിരെ നടപടികൾ തുടരുന്നു. ജേക്കബിന്റെ മൂത്ത സഹോദരന്റെ ഭാര്യാപിതാവ് കുമ്പനാട് മുളമൂട്ടിൽ സണ്ണിയാണ് മരിച്ചത്. സണ്ണിയുടെ ഭാര്യയ്ക്കാണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് ഇരുവരെയും വീട്ടിൽ ക്വാറന്റൈനിൽ ആയിരുന്നു. വെള്ളിയാഴ്ച പുലർച്ചെ ജേക്കബിനെ വിളിച്ച മൂത്ത സഹോദരനാണ് തന്റെ ഭാര്യാപിതാവ് ഗുരുതരാവസ്ഥയിലാണെന്നും അടിയന്തരമായി ഇടപെടാനും ആവശ്യപ്പെട്ടത്. ഹൈദരാബാദിൽ സൈനികനാണ് സഹോദരൻ. ജേക്കബ് വീട്ടിലെത്തുമ്പോൾ രോഗി ശ്വാസം കിട്ടാതെ പിടയുകയായിരുന്നു. മന്ത്രി വീണാ ജോർജ് സിപിഎം ജില്ലാ കമ്മറ്റിക്ക് നൽകിയ പരാതിയെ തുടർന്നാണ് നടപടി എന്നാണ് സൂചന. "കേരളത്തിലെ ആരോഗ്യ സംവിധാനത്തെ മൊത്തം തകർത്ത ആരോഗ്യമന്ത്രി വീണാ ജോർജ്. ടീച്ചറമ്മയുടെയും പ്രസ്ഥാനത്തിന്റെയും പേരു കൂടി വീണാ ജോർജ് കളയും" എന്നിങ്ങനെയായിരുന്നു ജേക്കബിന്റെ പോസ്റ്റ്.  പോലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ചപ്പോൾ കൊവിഡ് രോഗിയായതിനാൽ 1056 എന്ന ഹെൽപ്ലൈൻ നമ്പരിലേക്ക് വിളിക്കാൻ നിർദേശിച്ചു.






   ഉടൻ അവിടേക്ക് വിളിച്ചു വിവരം പറഞ്ഞു. രോഗിയെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് വിട്ടു തരണമെന്നും ആവശ്യപ്പെട്ടു. ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റിനെയും വിവരം അറിയിച്ചു.  കുമ്പനാട്ടെ വീട്ടിലേക്ക് ഇറങ്ങുന്നതിന് മുൻപായി വീണ്ടും ജേക്കബ് 1056 എന്ന നമ്പരിലേക്ക് വിളിച്ചു. ഫോണെടുത്ത സ്ത്രീശബ്ദം രണ്ടര മിനുട്ടോളം സഹപ്രവർത്തകരോട് തമാശ പറയുന്നതാണ് കേട്ടതെന്ന് ജേക്കബ് പറയുന്നു. ആംബുലൻസ് വന്നില്ലെന്ന് പറഞ്ഞപ്പോൾ കണക്‌ട് ചെയ്യാമെന്ന് പറഞ്ഞ് വച്ചെങ്കിലും ആരും അറ്റൻഡ് ചെയ്തില്ല. തുടർന്ന് കുമ്പനാട്ടെ വീട്ടിലെത്തിയ ജേക്കബ് കോയിപ്രം പോലീസിൽ വിവരം അറിയിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രത്തിലും വിളിച്ച്‌ സഹായം അഭ്യർഥിച്ചു. സൈനികനായ സഹോദരൻ ഇതിനിടെ ആരോഗ്യമന്ത്രിയുടെ ഓഫീസിലും വിളിച്ച്‌ സഹായം അഭ്യർഥിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം അനീഷ് കുന്നപ്പുഴ വിവരമറിഞ്ഞ് ഇതിനിടെ ഓടി വന്നു. ഈ സമയം സണ്ണി നിലത്തു കിടന്ന് ശ്വാസം വലിക്കുകയാണ്. സുരക്ഷാ മുൻകരുതൽ ഇല്ലാത്തിനാൽ എടുക്കാൻ ജേക്കബിനും അനീഷിനും കഴിഞ്ഞില്ല. മന്ത്രിയുടെ ഓഫീസിൽ വിളിച്ചു പറഞ്ഞിട്ടു പോലും ആംബുലൻസ് ലഭ്യമാക്കാൻ കഴിഞ്ഞില്ല. ഒടുവിൽ സ്വകാര്യ ആംബുലൻസ് വരുത്തി സണ്ണിയെ എടുക്കുമ്പോഴേക്കും മരിച്ചു.






  കൃത്യസമയത്ത് ആംബുലൻസ് കിട്ടാതെ വന്നതാണ് മരണ കാരണമായത്. രണ്ടു മണിക്കൂറോളം ആരോഗ്യവകുപ്പിന്റെ കനിവു കാത്തു. ഒടുക്കം രോഗിയെ ജേക്കബും അനീഷും ആംബുലൻസ് ജീവനക്കാരും ചേർന്ന് എടുത്ത് ആശുപത്രിയിലേക്ക് മാറ്റി. കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ അടക്കം ആംബുലൻസ് ഉണ്ടായിരുന്നപ്പോഴാണ് ഈ അനാസ്ഥ. അടുത്തിടെ 10 വയസുള്ള ബാലിക കൊവിഡ് ബാധിച്ച്‌ മരിച്ചിരുന്നു. കുഞ്ഞിന്റെ മൃതദേഹം കൊണ്ടു പോകാൻ സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ആംബുലൻസ് വിട്ടു കൊടുത്തില്ല. ഈ രണ്ടു സംഭവങ്ങളുടെ പേരിലാണ് ജേക്കബ് സാമൂഹ്യ മാധ്യമത്തിലൂടെ തൻ്റെ രോഷം പ്രകടിപ്പിച്ചത്. ഒപ്പം ഉടൻ നടപടിയും വന്നു. വിശ്വസിച്ച ഒരു പ്രസ്ഥാനത്തിൽ നിന്നാണ് നടപടി ഉണ്ടായിരിക്കുന്നത്.





   ഇനിയും പ്രവർത്തിക്കുന്നതുകൊണ്ട് എന്തു ഗുണമാണുള്ളതെന്ന് ജേക്കബ് ചോദിക്കുന്നു. വിശദീകരണം പോലും ചോദിക്കാതെ മണിക്കൂറുകൾക്കുള്ളിൽ ജേക്കബിനെ പുറത്താക്കുകയായിരുന്നു. ബ്രാഞ്ച് സെക്രട്ടറി ജേക്കബിനെ വിളിച്ച്‌ വിവരം തിരക്കിയിരുന്നു. കർഷക സംഘം പുല്ലാട് മേഖലാ ജോയിന്റ് സെക്രട്ടറി കൂടിയാണ് ജേക്കബ്. രൂക്ഷമായ വിമർശനമാണ് ജേക്കബ് ഉന്നയിക്കുന്നത്. നേരത്തെ ബ്രാഞ്ച് സമ്മേളനത്തിലും പ്രശ്നങ്ങൾ ജേക്കബ് ചൂണ്ടിക്കാട്ടിയിരുന്നു. കമ്മ്യൂണിസ്റ്റുകാരനായി ജീവിച്ച്‌ മരിക്കാൻ ഒരു പാർട്ടിക്കാരന്റെയും സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് പറയുന്നു. സൈനികനായിരുന്ന ജേക്കബ് 11 മാസം മുൻപാണ് വിരമിച്ച്‌ നാട്ടിലെത്തിയത്. അതിന് ശേഷം പാർട്ടി പ്രവർത്തനത്തിൽ സജീവമായിരുന്നു. മന്ത്രിയുടെ പരാതിയിലാണ് മിന്നൽ വേഗത്തിൽ നടപടിയുണ്ടായതെന്നാണ് സൂചന.

Find out more:

cpm