നടി ഹൻസികയുടെ സഹോദരൻ വിവാഹ മോചിതനാകുന്നു! ഹൻസികയുടെ വിവാഹം കഴിഞ്ഞ് ദിവസങ്ങൾ കഴിയുമ്പോഴേക്കും വിവാഹ മോചനത്തിന്റെ വാർത്തകളാണ് താരത്തിന്റെ കുടുംബത്തിൽ നിന്നും പുറത്ത് വരുന്നത്. ഹൻസികുടെ സഹോദരൻ ഞെട്ടിയ്ക്കുന്ന ഒരു കാരണത്താൽ വിവാഹ മോചനത്തിന് ഒരുങ്ങുന്നു എന്നാണ് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇക്കഴിഞ്ഞ ഡിസംബർ 4 ന് ആണ് ഹൻസിക മോട്ടുവാണിയുടെ വിവാഹം കഴിഞ്ഞത്. സൊഹയിൽ കതുരിയുമായുള്ള വിവാഹം വൻ ആഘോഷമായിരുന്നു. രണ്ട് ദിവസത്തെ ചടങ്ങുകളുടെയും ആഘോഷങ്ങളുടെയും ചിത്രങ്ങൽ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വന്നതും വൈറലായി. നീണ്ട നാളത്തെ പ്രണയത്തിന് ഒടുവിൽ ആണ് ഹൻസികയുടെയും കതുരിയയുടെയും വിവാഹം നടന്നത്.നടി മുസ്‌കാൻ നാൻസിയാണ് ഹൻസികയുടെ സഹോദരൻ പ്രശാന്ത് മോട്ടുവാണിയുടെ ഭാര്യ. 





  2021 മാർച്ച് 21 ന് ആണ് മിസ്‌കാന്റെയും പ്രശാന്തിന്റെയും ഗംഭീര വിവാഹം കഴിഞ്ഞത്. അതും പ്രണയ വിവാഹമായിരുന്നു. രണ്ട് വർഷത്തോളം പ്രണയിച്ച ശേഷം ആണ് വിവാഹം നടന്നത്. ഇവർ വേർപിരിയുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. മുസ്‌കാൻ നാൻസിയ്ക്ക് പെട്ടന്ന് ഒരു അസുഖം വന്നതാണ് വേർപിരിയലിന് കാരണം എന്നാണ് പറയപ്പെടുന്നത്. ഒരു മാസം മുൻപ് മുസ്‌കാൻ നാൻസി തന്റെ അസുഖത്തെ കുറിച്ച് പറഞ്ഞുകൊണ്ട് ഒരു സോഷ്യൽ മീഡിയ പോസ്റ്റ് പങ്കുവച്ചിരുന്നു. തനിക്ക് ബെൽസ് പാൾസി എന്ന മുഖ പക്ഷാഘാതം ഉണ്ട് എന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. തന്റെ രോഗത്തെ കുറിച്ചുള്ള വിശദ വിവരങ്ങൾ പറഞ്ഞുകൊണ്ട് ആയിരുന്നു നാൻസിയുടെ സോഷ്യൽ മീഡിയ പോസ്റ്റ്. 'സമ്മർദ്ദം, ഉദ്കണ്ഠ, ആഘാതം, വൈറൽ തുടങ്ങിയ കാരണങ്ങളാൽ മുഖത്ത് ബാധിയ്ക്കുന്ന വൈകല്യമാണ് മുഖ പക്ഷാഘാതം. ആ ഒരു അസുഖത്തിൽ നിന്നും എഴുപത് ശതമാനം ഞാൻ രോഗമുക്തി നേടിയിരുന്നു. 




  എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങൾ എനിക്കും എന്റെ കുടുംബത്തിനും സമ്മർദ്ദം നിറഞ്ഞതായിരുന്നു. വീർത്ത മുഖവും അസഹനീയമാ വേദനയും കൊണ്ട് എഴുന്നേൽക്കുക എന്നത് ഒരു കലാകാരി എന്ന നിലയിൽ ദയനീയമായിരുന്നു'. എനിക്ക് താങ്ങി നിൽക്കാൻ ഒരു തോൾ തന്നതിന് ഞാൻ എന്നും എന്റെ മാതാപിതാക്കളോട് നന്ദിയുള്ളവളായിരിയ്ക്കും. ജീവിതം അത്ര എളുപ്പമല്ല, ഒരു ദിവസം ഈ മഞ്ഞു വീഴ്ച നിർത്തപ്പെടും എന്ന് പറഞ്ഞുകൊണ്ട് എന്റെ വാക്കുകൾ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു- എന്നാണ് മുസ്‌കാൻ നാൻസി കുറിച്ചത്. ഞാൻ വളരെ അസ്വസ്ഥയും വൈകാരികമായ സമ്മർദ്ദത്തിലൂടെ കടന്ന് പോകുകയും ചെയ്തു. എന്നാൽ ഓരോ ദിവസവും എനിക്ക് നൽകിയ അനുഗ്രഹങ്ങൾ ഓർത്തുകൊണ്ട്, ഈ അവസ്ഥയെ കടന്ന് പോകാനുള്ള ധൈര്യം തന്നതിന് ദൈവത്തോട് ഞാൻ നന്ദി പറഞ്ഞു.




 എന്നാൽ മുസാക് നാൻസിയുടെ ഈ അവസ്ഥയിൽ ഭർത്താവ് ആയ പ്രശാന്ത് മോട്ടുവാണി ഒട്ടും പിന്തുണ നൽകുന്നില്ല എന്നും, അതിന് പകരം വിവാഹ മോചനത്തിന് ആവശ്യപ്പെട്ടു എന്നുമാണ് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രശാന്തുമായുള്ള തന്റെ വിവാഹത്തിന്റെ ചിത്രം നാൻസി സോഷ്യൽ മീഡിയയിൽ നിന്നും ഡിലീറ്റ് ചെയ്തു. ഹൻസികയുടെ വിവാഹത്തിന് നാൻസി പങ്കെടുത്തില്ല എന്നതും ശ്രദ്ധേയമായിരുന്നു.  എനിക്ക് താങ്ങി നിൽക്കാൻ ഒരു തോൾ തന്നതിന് ഞാൻ എന്നും എന്റെ മാതാപിതാക്കളോട് നന്ദിയുള്ളവളായിരിയ്ക്കും. ജീവിതം അത്ര എളുപ്പമല്ല, ഒരു ദിവസം ഈ മഞ്ഞു വീഴ്ച നിർത്തപ്പെടും എന്ന് പറഞ്ഞുകൊണ്ട് എന്റെ വാക്കുകൾ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു- എന്നാണ് മുസ്‌കാൻ നാൻസി കുറിച്ചത്.

Find out more: