രണ്ടാം വരവിന് തൃഷ ടോവിനോയുടെ നായികയായി എത്തുന്നു! ടോവിനോ തോമസിനെ നായകനാക്കി അഖിൽ പോൾ, അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രം ഐഡന്റിറ്റിയിലൂടെയാണ് തൃഷ മടങ്ങിവരവിന് ഒരുങ്ങുന്നത്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി ഒരുക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ആക്ഷൻ ത്രില്ലർ കൂടിയാണ് ഐഡന്റിറ്റി.മലയാളത്തിലേക്ക് രണ്ടാം വരവിന് തെന്നിന്ത്യൻ താരറാണി തൃഷ.വിനയ്റോയും ഐഡന്റിറ്റിയിൽ എത്തുന്നുണ്ട് എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. മുൻപ് മമ്മൂട്ടി ബി.ഉണ്ണികൃഷ്ണൻ ചിത്രമായ ക്രിസ്റ്റഫറിലൂടെ മലയാളത്തിൽ വിനയ് റോയ് അരങ്ങേറ്റം നടത്തിയിരുന്നു. വമ്പൻ താരനിര അണിനിരക്കുന്ന ചിത്രം നാലു ഭാഷകളിലായിരിക്കും എത്തുക. മലയാളം തമിഴ് തെലുങ്ക് ഹിന്ദി ഭാഷകളിൽ ആയാണ് ചിത്രം ഒരുങ്ങുന്നത് വമ്പൻ ക്യാൻവാസിൽ അണിയറയിൽ ഒരുങ്ങുന്ന ഐഡൻറിറ്റി പ്രഖ്യാപന വേള മുതൽ തന്നെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. 





   നൂറിൽപരം ദിവസങ്ങൾ ചിത്രീകരണം പദ്ധതിയിടുന്ന ഐഡന്റിറ്റിയിൽ 30 പരം ദിവസങ്ങൾ ആക്ഷൻ രംഗങ്ങൾക്ക് മാത്രം മാറ്റിവയ്ക്കുമെന്നാണ് റിപ്പോർട്ട്.ടോവിനോ- തൃഷ തുടങ്ങിയവരുടെ കിടിലൻ ആക്ഷൻ രംഗങ്ങൾ ആണ് ചിത്രത്തിന്റെ ഹൈലൈറ്റ്. അമ്പതു കോടിക്ക് മുകളിൽ ബഡ്ജറ്റ് വരുന്ന ചിത്രം ടോവിനോയുടെ കരിയറിലെ നാഴികക്കല്ലായി മാറുന്ന ചിത്രമായിരിക്കും എന്നാണ് പ്രതീക്ഷകൾ. പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി ത്രസിപ്പിക്കുന്ന രീതിയിൽ ചിത്രം ഒരുക്കുന്ന അഖിൽ പോൾ, അനസ് ഖാൻ എന്നിവർക്കുള്ള കഴിവ് ഫോറൻസിക് എന്ന ചിത്രത്തിലൂടെ ആരാധകർ കണ്ടതാണ് .വിവിധ ഭാഷകളിലെ പ്രമുഖ താരങ്ങളും ചിത്രത്തിൻറെ താരനിരയിൽ ഉണ്ടായേക്കുമെന്നാണ് സൂചനകൾ. 





  രാഗം മൂവീസിന്റെ ബാനറിൽ രാജു മല്യത്ത്, സെഞ്ച്വറി കൊച്ചുമോനുമായി ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഈ സെപ്റ്റംബറിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.വമ്പൻ താരനിര അണിനിരക്കുന്ന ചിത്രം നാലു ഭാഷകളിലായിരിക്കും എത്തുക. മലയാളം തമിഴ് തെലുങ്ക് ഹിന്ദി ഭാഷകളിൽ ആയാണ് ചിത്രം ഒരുങ്ങുന്നത് വമ്പൻ ക്യാൻവാസിൽ അണിയറയിൽ ഒരുങ്ങുന്ന ഐഡൻറിറ്റി പ്രഖ്യാപന വേള മുതൽ തന്നെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. നൂറിൽപരം ദിവസങ്ങൾ ചിത്രീകരണം പദ്ധതിയിടുന്ന ഐഡന്റിറ്റിയിൽ 30 പരം ദിവസങ്ങൾ ആക്ഷൻ രംഗങ്ങൾക്ക് മാത്രം മാറ്റിവയ്ക്കുമെന്നാണ് റിപ്പോർട്ട്.



മലയാളം തമിഴ് തെലുങ്ക് ഹിന്ദി ഭാഷകളിൽ ആയാണ് ചിത്രം ഒരുങ്ങുന്നത് വമ്പൻ ക്യാൻവാസിൽ അണിയറയിൽ ഒരുങ്ങുന്ന ഐഡൻറിറ്റി പ്രഖ്യാപന വേള മുതൽ തന്നെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. നൂറിൽപരം ദിവസങ്ങൾ ചിത്രീകരണം പദ്ധതിയിടുന്ന ഐഡന്റിറ്റിയിൽ 30 പരം ദിവസങ്ങൾ ആക്ഷൻ രംഗങ്ങൾക്ക് മാത്രം മാറ്റിവയ്ക്കുമെന്നാണ് റിപ്പോർട്ട്.ടോവിനോ- തൃഷ തുടങ്ങിയവരുടെ കിടിലൻ ആക്ഷൻ രംഗങ്ങൾ ആണ് ചിത്രത്തിന്റെ ഹൈലൈറ്റ്. അമ്പതു കോടിക്ക് മുകളിൽ ബഡ്ജറ്റ് വരുന്ന ചിത്രം ടോവിനോയുടെ കരിയറിലെ നാഴികക്കല്ലായി മാറുന്ന ചിത്രമായിരിക്കും എന്നാണ് പ്രതീക്ഷകൾ. 

Find out more: