പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേൽക്കാനുള്ള ഒരുക്കം തകൃതിയാക്കി ഹൂസ്റ്റണിലെ ഇന്ത്യൻസമൂഹം. എൻ.ആർ.ജി. സ്റ്റേഡിയത്തിൽ ഇന്ത്യൻസമയം ഞായറാഴ്ച വൈകീട്ടാണ് ‘ഹൗഡി മോദി’യെന്ന് പേരിട്ടിട്ടുള്ള റാലി. നരേന്ദ്രമോദിക്കൊപ്പം യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പങ്കെടുക്കുന്ന പരിപാടിയിൽ അമ്പതിനായിരത്തിലേറെപ്പേരാണ് ഉണ്ടാവുക.
ഇന്ത്യയും യു.എസും തമ്മിലുള്ള പങ്കാളിത്തം മെച്ചപ്പെടുത്താനും സമാന താത്പര്യങ്ങൾ കണ്ടെത്താനും പിന്തുണയ്ക്കാനുമായി ജനങ്ങളെ ഒന്നിപ്പിക്കാനുമുള്ള ശ്രമമാണ് ഹൗഡി മോദി പരിപാടിയെന്ന് സംഘാടകർ പറഞ്ഞു.
ഹൗഡി മോദി പരിപാടി യു.എസ്. ജനതയെയും യു.എസിലെ ഇന്ത്യൻ, ഹിന്ദുസമൂഹത്തെയും ഒന്നിപ്പിക്കുമെന്ന് ഇന്ത്യൻ വംശജയായ യു.എസ്. കോൺഗ്രസംഗം തുൾസി ഗബ്ബാർഡ് പറഞ്ഞു. ലോകത്തിലെ ഏറ്റവും വലുതും പഴക്കമുള്ളതുമായ ജനാധിപത്യ രാജ്യമായ ഇന്ത്യ, യു.എസിന്റെ പ്രധാന സുഹൃദ് രാജ്യങ്ങളിലൊന്നാണെന്നും തുൾസി അഭിപ്രായപ്പെട്ടു.
click and follow Indiaherald WhatsApp channel