ഇന്ത്യയുടെ ചന്ദ്രയാന്‍-2ന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന് ഇനി ബാക്കി മൂന്നു ഘട്ടങ്ങള്‍ മാത്രം. നിലവില്‍ ഭൂമിക്കു ചുറ്റും മൂന്നു വട്ടം വലംവെച്ചുകഴിഞ്ഞ പേടകം ഇന്ന് വീണ്ടും സഞ്ചാരപഥം ഉയര്‍ത്തിയതായി ഐഎസ്ആര്‍ഒ ട്വീറ്റില്‍ വക്തമാക്കുകയുണ്ടായി.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.12ഓടെയാണ് ചന്ദ്രയാന്റെ ഭ്രമണ പരിധി മൂന്നാം വട്ടവും ഉയര്‍ത്തിയത്. ഇതോടെ ചന്ദ്രനിലിറങ്ങുന്നതിന് ഇനി മൂന്നു ഘട്ടങ്ങള്‍ കൂടിയാണ് ചന്ദ്രയാന്‍-2ന് ബാക്കിയുള്ളത്. നാലാം ഘട്ടത്തില്‍ വെള്ളിയാഴ്ച വീണ്ടും സഞ്ചാരപഥം ഉയര്‍ത്തും എന്നാണ് സൂചന അതിനു ശേഷം ഓഗസ്റ്റ് 14ന് വീണ്ടും സഞ്ചാരപഥം ഉയര്‍ത്തും. ഈ ഘട്ടത്തിലാണ് ചന്ദ്രയാന്‍-2 ഭൂമിയുടെ ഭ്രമണ പഥം വിട്ട് ചന്ദ്രനിലേക്ക് കുതിക്കുക.
click and follow Indiaherald WhatsApp channel