മരംമുറി വിവാദത്തിൽ റോഷി അഗസ്റ്റിന് പിഴച്ചുവോ? മരംമുറിക്കണമെന്ന് നിർദേശിക്കാൻ ജലവിഭവ വകുപ്പിന് കഴിയില്ലെന്നും ഉത്തരവിറക്കിയത് ജലവിഭവ വകുപ്പിൻറെ നിർദേശം ഇല്ലാതെയാണെന്നും അദ്ദേഹം പ്രതികരിച്ചു. വിഷയത്തിൽ മന്ത്രിമാരുടെ പ്രസ്താവനകൾ ചർച്ചയാകുന്നതിനിടെയാണ് റോഷി അഗസ്റ്റിനെ പിന്തുണച്ച് ജോസ് കെ മാണി രംഗത്തെത്തിയത്. മുല്ലപ്പെരിയാർ മരംമുറി ഉത്തരവ് വിവാദം ചർച്ചയായിരിക്കെ മന്ത്രി റോഷി അഗസ്റ്റിനെ പിന്തുണച്ച് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി.  വകുപ്പിന് അത്തരമൊരു നിർദേശം കൊടുക്കാൻ കഴിയില്ല. കാരണം അതിനകത്ത് വരുന്നതല്ല ഇത്"ജോസ് കെ മാണി പറഞ്ഞു.





    "മരംമുറിയുമായി ബന്ധപ്പെട്ട വിവാദ ഉത്തരവിന് ജലവിഭവ വകുപ്പുമായി ബന്ധമില്ല. ബെന്നിച്ചൻ തോമസ് ഇറക്കിയ ഉത്തരവ് ജലവിഭവ വകുപ്പിൻറെ നിർദേശമില്ലാതെയാണ്.  ഉത്തരവിലെ അപാകതയാണ് പിൻവലിക്കാൻ കാരണമെന്നും ജോസ് കെ മാണി പറഞ്ഞു. മനോരമ ന്യൂസിനോടാണ് കേരളാ കോൺഗ്രസം എം ചെയർമാൻറെ പ്രതികരണം. തമിഴ്നാടിന് മരംമുറിക്കാൻ അനുവാദം നൽകിയതുമായി ബന്ധപ്പെട്ട് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെ സസ്പെൻഡ് ചെയ്തിരുന്നു. അഖിലേന്ത്യ സർവീസ് ചട്ടം ലംഘിച്ചുവെന്നും സർക്കാരിൻറെ പ്രഖ്യാപിത നിലപാടിനെതിരെ പ്രവർത്തിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് സർക്കാർ ബെന്നിച്ചൻ തോമസിനെ സസ്പെൻഡ് ചെയ്തത്. 




  മരംമുറിക്കലുമായി ബന്ധപ്പെട്ട് ജലവിഭവ സെക്രട്ടറി മൂന്ന് തവണ യോഗം വിളിച്ചിരുന്നെന്നാണ് ബെന്നിച്ചൻ തോമസ് സർക്കാരിന് നൽകിയ വിശദീകരണത്തിൽ പറയുന്നത്. മുല്ലപ്പെരിയാറിൽ തമിഴ്നാടിന് മരംമുറിക്കാനുള്ള അനുവാദം ഉത്തരവിലൂടെ നൽകണമെന്ന് ജലവിഭവ സെക്രട്ടറി ടി കെ ജോസ് ആവശ്യപ്പെട്ടിരുന്നെന്നും ഇതനുസരിച്ചാണ് മരംമുറിക്കാൻ അനുമതി നൽകിയതെന്നും ബെന്നിച്ചൻ തോമസ് പറയുന്നു.അഖിലേന്ത്യ സർവീസ് ചട്ടം ലംഘിച്ചുവെന്നും സർക്കാരിൻറെ പ്രഖ്യാപിത നിലപാടിനെതിരെ പ്രവർത്തിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് സർക്കാർ ബെന്നിച്ചൻ തോമസിനെ സസ്പെൻഡ് ചെയ്തത്.



"മരംമുറിയുമായി ബന്ധപ്പെട്ട വിവാദ ഉത്തരവിന് ജലവിഭവ വകുപ്പുമായി ബന്ധമില്ല. ബെന്നിച്ചൻ തോമസ് ഇറക്കിയ ഉത്തരവ് ജലവിഭവ വകുപ്പിൻറെ നിർദേശമില്ലാതെയാണ്.  ഉത്തരവിലെ അപാകതയാണ് പിൻവലിക്കാൻ കാരണമെന്നും ജോസ് കെ മാണി പറഞ്ഞു. മനോരമ ന്യൂസിനോടാണ് കേരളാ കോൺഗ്രസം എം ചെയർമാൻറെ പ്രതികരണം. തമിഴ്നാടിന് മരംമുറിക്കാൻ അനുവാദം നൽകിയതുമായി ബന്ധപ്പെട്ട് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെ സസ്പെൻഡ് ചെയ്തിരുന്നു.  

Find out more: