ശ്രീനിവാസന്റെ തമാശ കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു; ഷൂട്ടിനിടയിലെ വിശേഷങ്ങളെക്കുറിച്ച് കൃഷ്ണൻ ബാലകൃഷ്ണൻ! കുറുക്കനെന്ന ചിത്രത്തിലൂടെയായാണ് അദ്ദേഹം തിരികെ വരുന്നത്. വിനീത് ശ്രീനിവാസനുൾപ്പടെ വൻതാരനിരയാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്. സിനിമയുടെ ചിത്രീകരണത്തിനിടയിലെ രസകരമായ സംഭവങ്ങളെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് കൃഷ്ണൻ ബാലകൃഷ്ണൻ. ശാരീരിക വിഷമതകളിൽ നിന്നും മാറി ശക്തനായി തിരികെ എത്തിയിരിക്കുകയാണ് ശ്രീനിവാസൻ. ഒരു പ്രാവശ്യം ഷോട്ട് തീർന്ന് കയ്യടിച്ചപ്പോൾ, ശ്രീനി സാർ പറഞ്ഞ തമാശയുണ്ട്. 'എന്നെ കയ്യടിച്ച് നിരുത്സാഹപ്പെടുത്തരുത്' എന്ന്. പിന്നെയൊരു പൊട്ടിച്ചിരിയായിരുന്നു. വീണ്ടും സെറ്റിൽ ചിരി പടർന്നു. ഞാൻ അഭിനയിക്കുന്നത് കോടതി സീനായതിനാൽ ശ്രീനി സാർ, സുധീർ കരമന ചേട്ടൻ, ശ്രീകാന്ത് മുരളി, ബാലാജി ശർമ്മ, ദീലിപ് മേനോൻ, നിസാർ ജമിൽ എന്നിവരും അറുപതോളം മറ്റു നടീനടന്മാരും, നുറോളം പിന്നണി പ്രവർത്തകർക്കും ആഘോഷമായിരുന്നു ആ ദിവസങ്ങൾ.





    ഒരു ദിവസം തമ്പിൽ ശ്രീനി സാർ വന്ന ദിവസം വേണുച്ചേട്ടന്റെ അമ്മയും ഉണ്ടായിരുന്നു. അതിനാൽ കൂട്ടുകാരുടെ ഒത്തുകുടൽ ഒരു മുറിയിലേക്ക് മാറ്റി. അവിടെ എല്ലാവരും ചീട്ട് കളിച്ചുകൊണ്ടിരുന്നപ്പോൾ ശ്രീനി സാർ ചിട്ട് എടുക്കുന്ന സമയത്ത് തമാശക്ക് ചിട്ട് ഭഗവതി എന്ന് വിളിക്കുമായിരുന്നുവത്രേ. ഇത് മറ്റേ മുറിയിൽ ഉണ്ടായിരുന്ന വേണു ചേട്ടന്റെ അമ്മ വേണു ചേട്ടനോട് പറഞ്ഞു. നിന്റെ കൂട്ടത്തിലുള്ള ആ കുട്ടിക്ക് നല്ല ഭക്തി ഉണ്ടല്ലോ. ഈ കാലത്തും ഇത്രയും ഭക്തിയുള്ള കുട്ടികൾ ഉണ്ടല്ലോ എന്ന്. ഒരു പൊട്ടിച്ചിരിക്ക് അത് കാരണമായി. 'കുറുക്കൻ' എന്ന സിനിമയുടെ എഴുദിവസങ്ങൾ അങ്ങനെ മനോഹരമായി. പ്രിയപ്പെട്ട മനോജ്‌ റംസിങ് (തിരക്കഥ), ജയലാൽ (സംവിധായകൻ) സ്നേഹത്തോടെ നന്ദി. എന്നായിരുന്നു കുറിപ്പ്. 




   വളരെ വർഷങ്ങൾക്ക് മുൻപ് പൈപ്പിൻമൂട് തമ്പിൽ ഇടയ്ക്ക് താമസിക്കാൻ വരുന്ന വിശേഷങ്ങളും അതിന്റെ ചെറിയ തമാശകളും പൊട്ടിച്ചിരിക്കാൻ ഒരു വലിയ തമാശയും ഉണ്ടായിരുന്നു.ഒരു പ്രാവശ്യം ഷോട്ട് തീർന്ന് കയ്യടിച്ചപ്പോൾ, ശ്രീനി സാർ പറഞ്ഞ തമാശയുണ്ട്. 'എന്നെ കയ്യടിച്ച് നിരുത്സാഹപ്പെടുത്തരുത്' എന്ന്. പിന്നെയൊരു പൊട്ടിച്ചിരിയായിരുന്നു. വീണ്ടും സെറ്റിൽ ചിരി പടർന്നു. ഞാൻ അഭിനയിക്കുന്നത് കോടതി സീനായതിനാൽ ശ്രീനി സാർ, സുധീർ കരമന ചേട്ടൻ, ശ്രീകാന്ത് മുരളി, ബാലാജി ശർമ്മ, ദീലിപ് മേനോൻ, നിസാർ ജമിൽ എന്നിവരും അറുപതോളം മറ്റു നടീനടന്മാരും, നുറോളം പിന്നണി പ്രവർത്തകർക്കും ആഘോഷമായിരുന്നു ആ ദിവസങ്ങൾ.

Find out more: