വിദ്യാഭ്യാസം, സുസ്ഥിരത, നൂതനത്വം എന്നീ മേഖലകളിൽ കേരളവുമായി കരാർ ഒപ്പിടാൻ ഫിൻലാൻഡ് എത്തുന്നു! ഫിൻലൻറ് വിദ്യാഭ്യാസ മന്ത്രി അന്ന മജ ഹെൻറിക്സൻറെ നേതൃത്വത്തിലുള്ള ഉന്നതസംഘം മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു. നിലവിൽ 15 സ്റ്റാർട്ടപ്പുകൾ കേരളവുമായുള്ള സഹകരണം ഉറപ്പാക്കി കഴിഞ്ഞുവെന്നും ഫിൻലൻറ് അധികൃതർ പറഞ്ഞതായും മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേരളവുമായി ഡിജിറ്റലൈസേഷൻ, വിദ്യാഭ്യാസം, സുസ്ഥിരത, നൂതനത്വം എന്നീ മേഖലകളിൽ സഹകരിക്കുന്ന കരാറിൽ ഒപ്പിടുമെന്ന് ഫിൻലൻറ് വിദ്യാഭ്യാസ മന്ത്രി അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഫിൻലാൻഡ് അംബാസിഡർ, കോൺസുലേറ്റ് ജനറൽ, വിദ്യാഭ്യാസ മന്ത്രിയുടെ ഉപദേഷടാവ്, ഫിൻലാൻഡ് പ്രൈമറി വിദ്യാഭ്യാസ ഡയറക്‌ടർ, വിദേശകാര്യ മന്ത്രാലയ ഡയറക്‌ടർ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി, വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി നടത്തിയ കൂടികാഴ്‌ച്ചക്കും വിശദമായ ചർച്ചകൾക്കും ഒടുവിലാണ് ഫിൻലാൻഡ് സംഘം മുഖ്യമന്ത്രിയെ സന്ദർശിച്ചതെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു. അധ്യാപക ശാക്തീകരണം, സാങ്കേതിക വിദ്യാഭ്യാസം, ഗണിത - ശാസ്ത്ര വിദ്യാഭ്യാസം, ഗവേഷണം എന്നീ മേഖലകളിലെ സഹകരണം സംബന്ധിച്ചാണ് ചർച്ചകൾ നടന്നത്. പ്രീ സകൂളുകളും പ്രൈമറി സ്കൂളുകളും കുട്ടികൾ സന്തോഷത്തോടെയാണ് ഇടപെടുന്നതെന്നും അധ്യാപകർ ക്ലാസുകൾ നല്ലരീതിയിലാണ് എടുക്കുന്നതെന്നും ഫിൻലാന്റ് വിദ്യാഭ്യാസമന്ത്രി പറഞ്ഞതായി മുഖ്യമന്ത്രിയുടെ കുറിപ്പിൽ വ്യക്തമാക്കുന്നു
കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ മെച്ചപ്പെട്ട അവസ്ഥയാണ് ഇത് കാണിക്കുന്നതെന്നും വിദ്യാഭ്യാസ രംഗത്തെ സഹകരണത്തിൽ കേരളത്തെ മുഖ്യ പങ്കാളിയാക്കുന്നതിൽ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. ടാലൻറ് മൊബിലിറ്റി, നഴ്സിങ്, ഐടി, വിദ്യാഭ്യാസം, കൃഷി, ടൂറിസം, മറൈൻ, ഫിഷറീസ് മേഖലകളിൽ ഫിൻലൻറുമായി സഹകരണത്തിന് സാധ്യതയുണ്ടെന്ന് കൂടിക്കാഴ്ചയിൽ പറഞ്ഞു. ഇത് പരമാവധി പ്രയോജനപ്പെടുത്തുകയാണ് ചർച്ചയുടെ പ്രധാന ലക്ഷ്യമെന്നും മുഖ്യമന്ത്രി കുറിപ്പിലൂടെ വ്യക്തമാക്കി. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് ഐ എ എസ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ് ഐ എ എസ്, പൊതു വിദ്യാഭ്യാസ വകുപ്പിലെ വിവിധ ഏജൻസികളുടെ തലവന്മാർ തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തിരുന്നു.
കേരളവുമായി ഡിജിറ്റലൈസേഷൻ, വിദ്യാഭ്യാസം, സുസ്ഥിരത, നൂതനത്വം എന്നീ മേഖലകളിൽ സഹകരിക്കുന്ന കരാറിൽ ഒപ്പിടുമെന്ന് ഫിൻലൻറ് വിദ്യാഭ്യാസ മന്ത്രി അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഫിൻലാൻഡ് അംബാസിഡർ, കോൺസുലേറ്റ് ജനറൽ, വിദ്യാഭ്യാസ മന്ത്രിയുടെ ഉപദേഷടാവ്, ഫിൻലാൻഡ് പ്രൈമറി വിദ്യാഭ്യാസ ഡയറക്‌ടർ, വിദേശകാര്യ മന്ത്രാലയ ഡയറക്‌ടർ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി, വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി നടത്തിയ കൂടികാഴ്‌ച്ചക്കും വിശദമായ ചർച്ചകൾക്കും ഒടുവിലാണ് ഫിൻലാൻഡ് സംഘം മുഖ്യമന്ത്രിയെ സന്ദർശിച്ചതെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു.
Find out more: