തൃശൂരിൽ  ജയിക്കാൻ ബുദ്ധിമുട്ട് ഉണ്ടെന്ന് പ്രതാപൻ പറഞ്ഞില്ല; കെ മുരളീധരൻ! തൃശൂർ ലോക്സഭാ മണ്ഡലത്തിൽ ക്രൈസ്തവ വോട്ടുകളിൽ വിള്ളൽ സംഭവിച്ചു. എന്നാൽ മറ്റ് മണ്ഡലങ്ങളിൽ ഈ ചോർച്ച ഉണ്ടായിട്ടില്ല. തോൽവിയെക്കുറിച്ച് ചോദിക്കാനാണ് രാഹുൽ ഗാന്ധി സംസാരിച്ചതെന്നും മുരളീധരൻ പറഞ്ഞു.  സുരേഷ് ഗോപി തൃശൂരിൽ നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിൽ കോൺഗ്രസ് പാർട്ടിയും തനിക്കും വീഴ്ച സംഭവിച്ചുവെന്ന് കെ മുരളീധരൻ.  കെ മുരളീധരനെ പിന്തുണച്ച് തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ജില്ലകളിലും ഫ്ലക്സ് ഉയർന്നിരുന്നു. പാലക്കാട് കെ മുരളീധരൻ സ്ഥാനാർഥിയാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് വികെ ശ്രീകണ്ഠൻ എംപി വ്യക്തമാക്കിയിരുന്നു. തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡാണ്. തൃശൂരിൽ എല്ലാവരെയും ഒരുമിച്ച് കൊണ്ട് പോകും. ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് തൃശൂരിൽ വേണ്ടത്ര മുന്നൊരുക്കമുണ്ടായില്ലെന്നാണ് വിലയിരുത്തൽ. ബാക്കി കാര്യങ്ങൾ കെപിസിസി ഉപസമിതി അന്വേഷിച്ച് കണ്ടെത്തുമെന്നും കെ മുരളീധരനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വികെ ശ്രീകണ്ഠൻ എംപി പറഞ്ഞു. വികെ ശ്രീകണ്ഠൻ എംപിക്കാണ് തൃശൂർ ഡിസിസി പ്രസിൻ്റിൻ്റെ താത്കാലിക ചുമതല. ലോക്സഭാ തെരഞ്ഞെടുപ്പിൽ സംഭവിച്ച തോൽവിക്ക് പിന്നാലെ കെ മുരളീധരന് അനുകൂലമായി വിവിധയിടങ്ങളിൽ പോസ്റ്റർ പ്രത്യക്ഷപ്പെടുന്നത് തുടരുകയാണ്. തൃശൂരിന് പിന്നാലെ പാലക്കാടും മുരളീധരന് അനുകൂലമായ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. പാലക്കാട് ഉപതെരഞ്ഞെടുപ്പ് മുരളീധരൻ മത്സരിക്കണമെന്നാണ് പോസ്റ്ററിലെ ആവശ്യം. 
'നയിക്കാൻ മുരളിയേട്ടൻ വരട്ടെ' എന്ന പോസ്റ്റർ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ടു.രാഹുൽ ഗാന്ധി വയനാട് ഒഴിയുകയാണെങ്കിൽ പ്രിയങ്ക ഗാന്ധി വയനാട് ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹമെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു. തൃശൂരിലെ തോൽവിയിൽ തന്നോട്ട് രാഹുൽ ഗാന്ധി അഭിപ്രായം ചോദിച്ചത് ബഹുമതിയായിട്ടാണ് കാണുന്നത്. തൃശൂരിൽ ജയിക്കാൻ ബുദ്ധിമുട്ട് ഉണ്ടെന്ന് ടിഎൻ പ്രതാപനും പറഞ്ഞില്ല. പത്മജ ബിജെപിയിൽ എത്തിയത് ഒരു ശതമാനം പോലും തോൽവിക്ക് കാരണമായിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ട് വർഷം മാത്രം ബാക്കിയിരിക്കെ എല്ലായിടത്തും പോയി മത്സരിക്കേണ്ട കാര്യമില്ലെന്നും കെ മുരളീധരൻ തൃശൂരിൽ വ്യക്തമാക്കി.
സുരേഷ് ഗോപി തൃശൂരിൽ നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിൽ കോൺഗ്രസ് പാർട്ടിയും തനിക്കും വീഴ്ച സംഭവിച്ചുവെന്ന് കെ മുരളീധരൻ.  കെ മുരളീധരനെ പിന്തുണച്ച് തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ജില്ലകളിലും ഫ്ലക്സ് ഉയർന്നിരുന്നു. പാലക്കാട് കെ മുരളീധരൻ സ്ഥാനാർഥിയാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് വികെ ശ്രീകണ്ഠൻ എംപി വ്യക്തമാക്കിയിരുന്നു. തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡാണ്. തൃശൂരിൽ എല്ലാവരെയും ഒരുമിച്ച് കൊണ്ട് പോകും. ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് തൃശൂരിൽ വേണ്ടത്ര മുന്നൊരുക്കമുണ്ടായില്ലെന്നാണ് വിലയിരുത്തൽ. ബാക്കി കാര്യങ്ങൾ കെപിസിസി ഉപസമിതി അന്വേഷിച്ച് കണ്ടെത്തുമെന്നും കെ മുരളീധരനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വികെ ശ്രീകണ്ഠൻ എംപി പറഞ്ഞു. വികെ ശ്രീകണ്ഠൻ എംപിക്കാണ് തൃശൂർ ഡിസിസി പ്രസിൻ്റിൻ്റെ താത്കാലിക ചുമതല.   

Find out more: