തീരദേശ പരിപാലന ചട്ടം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഫ്‌ളാറ്റുകളില്‍ പൊളിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി. ആദ്യഘട്ടമെന്ന നിലയില്‍ നാലു ഫ്‌ളാറ്റുകളിലേക്കുള്ള വൈദ്യുതിബന്ധം പുലര്‍ച്ചെ നാലു മണിയോടെ കെ.എസ്.ഇ.ബി, പോലീസ് ദ്യോഗസ്ഥര്‍ ചേര്‍ന്ന് വിഛേദിച്ചു. മൂന്നു ഫ്‌ളാറ്റുകളിലേക്കുള്ള കുടിവെള്ള വിതരണവും നിര്‍ത്തിവച്ചു. നാലു ദിവസത്തിനുള്ളില്‍ ഫ്‌ളാറ്റിലെ താമസക്കാരെ ഒഴിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കും എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഒക്‌ടോബര്‍ 11 മുതല്‍ ഫ്‌ളാറ്റുകള്‍ പൊളിക്കും. മൂന്നു മാസംകൊണ്ട് പൊളിക്കല്‍ പൂര്‍ത്തിയാക്കും. 2020 ഫെബ്രുവരിയോടെ കെട്ടിട അവശിഷ്ടങ്ങള്‍ പൂര്‍ണ്ണമായും പ്രദേശത്തുനിന്നും മാറ്റും. ഇതിനുള്ള ആക്ഷന്‍ പ്ലാന്‍ സര്‍ക്കാര്‍ തയ്യാറാക്കി കഴിഞ്ഞു. പ്ലാന്‍ ഞായറാഴ്ച സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കും.
click and follow Indiaherald WhatsApp channel