നീതിക്കുവേണ്ടിയുള്ള ശരിയായ പോരാട്ടം'; ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് ഡബ്യുസിസി മനസ്സ് തുറക്കുന്നു! തങ്ങൾ നടത്തിയത് ശരിയായ പോരാട്ടമാണെന്ന് വിശ്വസിക്കുന്നു. ശുപാർശകൾ പഠിച്ച് സർക്കാർ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ആത്മാർഥമായി പ്രതീക്ഷിക്കുന്നതായും ഡബ്യുസിസി ഫേസ്ബുക്കിൽ കുറിച്ചു. മലയാള സിനിമ മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ വെളിപ്പെടുത്തുന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിൽ പ്രതികരണവുമായി സിനിമ മേഖലയിലെ വനിതകളുടെ സംഘടനയായ വിമൻ ഇൻ സിനിമ കളക്ടീവ് (ഡബ്യുസിസി).  "ഇത് ഞങ്ങൾക്ക് ഒരു നീണ്ട യാത്രയാണ്. സിനിമാ മേഖലയിൽ മാന്യമായ ഒരു പ്രൊഫഷണൽ ഇടം ആഗ്രഹിക്കുന്ന എല്ലാ സ്ത്രീകൾക്കും നീതിക്കുവേണ്ടിയുള്ള ഞങ്ങളുടെ പോരാട്ടം ശരിയായ പോരാട്ടമാണെന്ന് വിശ്വസിക്കുന്നു. ഇന്ന് നാം അതിനെ നീതീകരിക്കുന്നു. 





ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുകയെന്നത് ഡബ്ല്യുസിസിയുടെ മറ്റൊരു ചുവടാണ്. സിനിമാ വ്യവസായത്തിൽ ലിംഗഭേദം എങ്ങനെ പ്രവർത്തിക്കുന്നു എന്നതിൻ്റെ റിപ്പോർട്ട് സിനിമാ ചരിത്രത്തിൽ ഇതാദ്യമാണ്. റിപ്പോർട്ട് തയ്യാറാക്കിയ ജസ്റ്റിസ് ഹേമ, ശ്രീമതി ശാരദ, ഡോ. വത്സലകുമാരി എന്നിവരോട് നന്ദി പറയുന്നു. സിനിമ മേഖലയിലെ വനിതകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പഠിച്ചു നിർദേശങ്ങൾ മുന്നോട്ടുവെച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് പുറത്തുവിട്ടത്. മൊത്തം 300 പേജുള്ള റിപ്പോർട്ടിലെ വിലക്കപ്പെട്ട വിവരങ്ങളും സ്വകാര്യ വിവരങ്ങളും ഒഴിച്ചുള്ള 233 പേജുകളാണ് പുറത്തുവന്നിരിക്കുന്നത്.





മാധ്യമങ്ങളോടും സംസ്ഥാന വനിതാ കമ്മീഷനോടും കേരളത്തിലെ ജനങ്ങളോടും എല്ലാ വനിതാ സംഘടനകളോടും അഭിഭാഷകരോടും നിരന്തരമായ തുടർനടപടികൾക്കും പിന്തുണക്കും വിമൻ ഇൻ സിനിമാ കളക്ടീവ് നന്ദി പറയുന്നു. റിപ്പോർട്ടിലെ ശുപാർശകൾ പഠിച്ച് ആവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുമെന്ന് ഞങ്ങൾ ആത്മാർഥമായി പ്രതീക്ഷിക്കുന്നു. ഇത് സ്ത്രീകളുടെ ശബ്ദമാണ്, അത് കേൾക്കണം" - ഡബ്യുസിസി ഫേസ്ബുക്കിൽ കുറിച്ചു.സിനിമ മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ അക്കമിട്ട് നിരത്തുന്നതാണ് പുറത്തുവന്ന റിപ്പോർട്ടിൻ്റെ ഉള്ളടക്കം. സിനിമ മേഖലയിലെ കാസ്റ്റിങ് കൗച്ച് മുതൽ മനുഷ്യാവ‌കാശ ലംഘനം വരെയുള്ള കാര്യങ്ങൾ റിപ്പോ‍ർട്ടിൽ വിശദമായി പരാമ‍ർശിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ ജസ്റ്റിസ് ഹേമയുടെ അധ്യക്ഷതയിൽ 2017 ജൂലൈയിൽ രൂപീകരിച്ച മൂന്നംഗ കമ്മിറ്റി 2019 ഡിസംബർ 31നാണ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചത്.





നീണ്ട നാലര വർഷത്തിന് ശേഷമാണ് റിപ്പോർട്ട് പുറത്തുവന്നത്. റിപ്പോർട്ട് തയ്യാറാക്കിയ ജസ്റ്റിസ് ഹേമ, ശ്രീമതി ശാരദ, ഡോ. വത്സലകുമാരി എന്നിവരോട് നന്ദി പറയുന്നു. സിനിമ മേഖലയിലെ വനിതകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പഠിച്ചു നിർദേശങ്ങൾ മുന്നോട്ടുവെച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് പുറത്തുവിട്ടത്. മൊത്തം 300 പേജുള്ള റിപ്പോർട്ടിലെ വിലക്കപ്പെട്ട വിവരങ്ങളും സ്വകാര്യ വിവരങ്ങളും ഒഴിച്ചുള്ള 233 പേജുകളാണ് പുറത്തുവന്നിരിക്കുന്നത്.മാധ്യമങ്ങളോടും സംസ്ഥാന വനിതാ കമ്മീഷനോടും കേരളത്തിലെ ജനങ്ങളോടും എല്ലാ വനിതാ സംഘടനകളോടും അഭിഭാഷകരോടും നിരന്തരമായ തുടർനടപടികൾക്കും പിന്തുണക്കും വിമൻ ഇൻ സിനിമാ കളക്ടീവ് നന്ദി പറയുന്നു. റിപ്പോർട്ടിലെ ശുപാർശകൾ പഠിച്ച് ആവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുമെന്ന് ഞങ്ങൾ ആത്മാർഥമായി പ്രതീക്ഷിക്കുന്നു. ഇത് സ്ത്രീകളുടെ ശബ്ദമാണ്, അത് കേൾക്കണം" - ഡബ്യുസിസി ഫേസ്ബുക്കിൽ കുറിച്ചു.

Find out more: