ആദ്യത്തെ കുഞ്ഞ് അബോർഷൻ ആയപ്പോൾ മാനസികമായി തളർന്നു; നടി മാധൂ! ഇന്നും ചിലരെങ്കിലും റോജയിലെ നായികയെ റോജ എന്ന് നടി മാധൂവിനെ വിശേഷിപ്പിക്കുന്നവരുണ്ട്. വിവാഹം കഴിഞ്ഞ് ഇന്റസ്ട്രിയിൽ നിന്ന് ചെറിയ ബ്രേക്ക് എടുത്തുവെങ്കിലും, ഇപ്പോൾ നല്ല നല്ല വേഷങ്ങളിലൂടെ നടി തിരിച്ചെത്തി. മാതൃദിനത്തോടനുബന്ധിച്ച് മാധൂ തന്റെ അനുഭവങ്ങൾ പങ്കുവച്ച വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. യോദ്ധ എന്ന ഒറ്റ ചിത്രത്തിലൂടെയാണ് മലയാളികൾ മാധൂവിനെ ഇഷ്ടപ്പെട്ടത് എങ്കിൽ, ഭാഷാഭേധമന്യേ എല്ലാവരും ഇരുകൈയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് റോജ. അമ്മയാകണം എന്നത് എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. ചെറുപ്പത്തിൽ ഞാൻ എന്റെ അനിയനോട് പറയും, എനിക്ക് ഇരട്ടക്കുട്ടികളുണ്ടാവും, ഞാനവരെ പൊട്ടിതൊട്ട് നല്ല ഉടുപ്പു ഇടീപ്പിച്ച് ഒരുക്കി നിർത്തിയാൽ നീ കഥകൾ പറഞ്ഞും പാട്ടു പാടിയും ഉറക്കണം എന്ന്.




കുഞ്ഞുങ്ങളുണ്ടാവണം എന്ന ആഗ്രഹത്തിലാണ് കല്യാണം കഴിച്ചത് തന്നെ. കൃത്യസമയത്ത് തന്നെ ആനന്ദ് ജീവിതത്തിലേക്ക് വന്നു. 1999 ൽ ആയിരുന്നു ഞങ്ങളുടെ വിവാഹം. പ്രസവം കഴിഞ്ഞ് പതിമൂന്നാമത്തെ ദിവസം തന്നെ ഞാൻ ഡയറ്റും വ്യായാമവും എല്ലാം ശീലിച്ചു. അതേ സമയം കു‍ഞ്ഞിന് കൃത്യമായി മുലപ്പാൽ കിട്ടുന്നുണ്ട് എന്ന് ഉറപ്പാക്കുകയും, പോഷാകാഹാരം എന്റെ ശരീരത്തിൽ എത്തുന്നുണ്ട് എന്ന് ഉറപ്പിക്കുകയും ചെയ്തിരുന്നു. കുഞ്ഞിന്റെ ആദ്യത്തെ പിറന്നാൾ ആവുമ്പോഴേക്കും ഞാൻ എന്റെ സാധാരണ ശരീര ഭാരത്തിലേക്ക് എത്തുകയും ചെയ്തു- മാധൂ പറഞ്ഞു.പ്രസവാനന്തരം ശരീര സൗന്ദര്യം നിലനിർത്തിയതിനെ കുറിച്ചും മാധൂ സംസാരിക്കുന്നുണ്ട്. കല്യാണം കഴിച്ച് പ്രസവമൊക്കെ കഴിഞ്ഞാൽ വണ്ണം കൂടും എന്നത് എല്ലാ സ്ത്രീകളെയും പോലെ എന്നെയും അലട്ടിയിരുന്നു.





പക്ഷേ ഒരു കാര്യം ചെയ്യണം എന്ന് തീരുമാനിച്ചാൽ രണ്ടും കൽപിച്ച് ഞാൻ ഇറങ്ങും. ആദ്യത്തെ തവണ ഗർഭിണിയായപ്പോൾ മുപ്പത് കിലോയോളം കൂടിയിരുന്നു. എന്റെ ഐഡിയൽ വെയിറ്റ് 52 നും 53 നും ഇടയിലാണ്. അത് എൺപതിൽ അധികം പോയി. പക്ഷേ കുറയ്ക്കും എന്ന വിശ്വാസം ഉണ്ടായിരുന്നു.ആദ്യം ഗർഭം ധരിച്ചപ്പോൾ ഞാൻ വളരെ അധികം എക്സൈറ്റഡ് ആയിരുന്നു. പക്ഷേ ആ കുഞ്ഞ് അബോർഷൻ ആയിപ്പോയി. എനിക്കത് വലിയ മാനസിക വിഷമം ഉണ്ടാക്കി. പിന്നീട് അടുത്തത് ഉണ്ടായപ്പോൾ കരുതൽ കൂടുതലായിരുന്നു. 



കേയ, അമേയ എന്നിങ്ങനെയാണ് രണ്ട് മക്കളുടെയും പേര്. ഇപ്പോൾ അവർക്കൊപ്പം വളർന്നു. മക്കളോട് ചേച്ചിയാണോ എന്ന് ചോദിക്കുന്നതോ, ഞാൻ മക്കളുടെ പ്രായം പോലെ തോന്നുന്നു എന്ന് പറയുന്നതോ എനിക്കോ അവർക്കോ ഇഷ്ടമല്ല. പക്ഷേ ഒരു കാര്യമുണ്ട്, ഞങ്ങൾ മൂന്ന് പേരും വസ്ത്രം മാറി മാറി ഇടാറുണ്ട്- മാധൂ പറഞ്ഞു.

Find out more: