വാക്‌സിൻ സ്വീകരിച്ചവർ 22  ലക്ഷം സംഭാവന ചെയ്തുവെന്ന് മുഖ്യമന്ത്രി! എല്ലാ പ്രതിസന്ധികളേയും തരണം ചെയ്യുന്നതിന് നമുക്ക് കരുത്തായി മാറുന്നത് ജനങ്ങളുടെ ഇടപെടലും പിന്തുണയുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ പ്രതിസന്ധികളേയും തരണം ചെയ്യുന്നതിന് നമുക്ക് കരുത്തായി മാറുന്നത് ഇത്തരത്തിലുള്ള ജനങ്ങളുടെ പിന്തുണയും ഇടപെടലുമാണ്. ഇന്ന് വൈകിട്ട് നാലര വരെ വാക്സിൻ സ്വീകരിച്ചവർ നൽകിയ സംഭാവന 22 ലക്ഷം രൂപയാണ്. ഇവിടെ സൗജന്യമായി വാക്സിൻ നൽകുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. പ്രതിസന്ധി ഘട്ടത്തിൽ സർക്കാരിനൊപ്പം നിൽക്കണമെന്ന് ജനങ്ങൾക്ക് ആഗ്രഹം ഉണ്ടാകും. അതവ‍ർ ചെയ്യുകയാണ്," മുഖ്യമന്ത്രി പറഞ്ഞു. "ഈ ഒരു നാടിന്റെ ശക്തി നമ്മൾ നേരത്തേയും തിരിച്ചറിഞ്ഞിട്ടുള്ളതല്ലേ. സ്വാഭാവികമായി ഇത്തരമൊരു കാര്യവുമായി ആളുകൾ മുന്നോട്ടുവരുന്നു എന്നതാണ് കാണേണ്ട കാര്യം.




 വാക്സിൻ സംസ്ഥാന സർക്കാരുകൾ വിലകൊടുത്ത് വാങ്ങണമെന്ന് കേന്ദ്രം നിലപാടെടുത്തതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ ആഹ്വാനവുമായി സോഷ്യൽ മീഡിയ കാമ്പെയിൻ ആരംഭിച്ചത്. വാക്സിൻ സ്വീകരിച്ചവരും അല്ലാത്തവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സംഭാവന ചെയ്യുന്നുണ്ട്. മാത്രമല്ല  "ആദ്യത്തെ ഡോസ് വാക്സിനെടുത്തവർ രണ്ടാമത്തെ ഡോസ് വല്ലാതെ വൈകിപ്പോകുമോ, അല്ലെങ്കിൽ ലഭിക്കാതെ പോകുമോ, എന്ന് ആശങ്കപ്പെടുന്നുണ്ട്. വാക്സിനേഷൻ സെൻററുകളിലെ തിരക്കിന് അത് കാരണമാകുന്നു. അത്തരത്തിലുള്ള ആശങ്ക ഉണ്ടാകേണ്ടതില്ല. 'കോവിഡ് വാക്സിൻ എടുത്തയാളുകൾക്കും രോഗബാധ ഉണ്ടാകുന്നണ്ടല്ലോ, അതുകൊണ്ട് വാക്സിനേഷൻ എടുക്കേണ്ടതുണ്ടോ' എന്ന ഒരു സംശയം ചിലരിൽ ഉണ്ടാകുന്നുണ്ട്. 'ബ്രെയ്ക് ത്രൂ ഇൻഫെക്ഷൻ' എന്ന ഈ പ്രതിഭാസം കോവിഡ് വാക്സിനുകളുടെ കാര്യത്തിൽ മാത്രമുള്ളതല്ല. വാക്സിനെടുത്താലും അപൂർവം ചിലർക്ക് രോഗം വരാം.



കേരളത്തിൽ ഭൂരിപക്ഷം ആളുകൾക്കും നൽകിയിട്ടുള്ളത് കോവിഷീൽഡ് വാക്സിനാണ്. ആ വാക്സിൻറെ രണ്ടാമത്തെ ഡോസ് 12 ആഴ്ച വരെ വൈകുന്നതിൽ കുഴപ്പമില്ലെന്നും, അത്രയും വൈകി രണ്ടാമത്തെ ഡോസ് എടുക്കുന്നതാണ് ഗുണപ്രദമെന്നുമാണ് പഠനങ്ങൾ തെളിയിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ആദ്യത്തെ ഡോസ് ലഭിച്ചവർ വാക്സിനേഷൻ കേന്ദ്രങ്ങളിൽ തിരക്ക്കൂട്ടേണ്ടതില്ല. മറിച്ചുള്ള ആശങ്കകൾ അടിസ്ഥാനരഹിതമാണ്.  


വാക്സിനുകൾ രോഗം വരാനുള്ള സാധ്യത 70 മുതൽ 80 ശതമാനം വരേയും, ഗുരുതരമായ രോഗാവസ്ഥ ഉണ്ടാകാൻ ഉള്ള സാധ്യത 95 ശതമാനം വരെയും കുറയ്ക്കുന്നു. മരണമുണ്ടാകാനുള്ള സാധ്യത ഏറെക്കുറെ പൂർണമായി ഇല്ലാതാക്കുകയും ചെയ്യുന്നു. വാക്സിനെടുത്ത ഒരാൾക്ക് കോവിഡ് പിടിപെട്ടാൽ, വാക്സിനെടുക്കാത്ത ആളെ അപേക്ഷിച്ച് മരണസാധ്യത വളരെയധികം കുറവായിരിക്കും.

మరింత సమాచారం తెలుసుకోండి: