ശശീന്ദ്രൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ!  മന്ത്രി ഒരു തരത്തിലും തെറ്റ് ചെയ്തിട്ടില്ലെന്നും പാർട്ടിക്കാർ തമ്മിലുള്ള പ്രശ്നത്തിലാണ് ഇടപെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞതോടെയാണ് പ്രതിപക്ഷം ബഹളം വച്ചത്. കുണ്ടറ എൻസിപി നേതാവ് ഉൾപ്പെട്ട പീഡന പരാതി ഒത്തു തീർക്കാൻ മന്ത്രി ശശീന്ദ്രൻ ഇടപെട്ടുവെന്ന ആരോപണത്തിൽ സഭയിൽ വാക്പോര്.സംഭവത്തിൽ കേസെടുക്കുന്നതിൽ വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് ഡിജിപി പരിശോധിക്കുമെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. പരാതിക്കാരിക്ക് പൂർണ സംരക്ഷണം ഒരുക്കുമെന്നും പോലീസ് റിപ്പോർട്ട് സഭയിൽ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി വ്യക്തമാക്കി. സഭ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യേണ്ട ആവശ്യമില്ല. പാർട്ടി നേതാവ് എന്ന നിലയിൽ പാർട്ടിക്കാരനെ വിളിക്കുക മാത്രമാണ് മന്ത്രി ചെയ്തത്.
 



   കേസിൽ പോലീസ് അന്വേഷണം നടത്തുന്നുണ്ട്.  പ്രതിപക്ഷത്തിന് വേണ്ടി കുണ്ടറ എംഎൽഎ പിസി വിഷ്ണുനാഥ് നൽകിയ അടിയന്തിര പ്രമേയ നോട്ടീസിനെ തുടർന്നായിരുന്നു വിഷയം ചർച്ചയായത്. എന്നാൽ, അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയ മറുപടിയെ തുടർന്നായിരുന്നു സഭയിൽ പ്രതിപക്ഷം കടുത്ത നിലപാട് സ്വീകരിക്കുകയായിരുന്നു. മന്ത്രി നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് നിയമ നടപടികളുണ്ടാകില്ലെന്ന് ഉറപ്പാക്കാനാണ് മന്ത്രി വിളിച്ചതെന്നും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിക്കൊണ്ട് പി സി വിഷ്ണുനാഥ് ആരോപിച്ചു. എന്നാൽ, മുഖ്യമന്ത്രിയുടെ വാദത്തെ പ്രതിപക്ഷം ശക്തമായി എതിർത്തു. സർക്കാർ വേട്ടക്കാർക്കൊപ്പമാണെന്ന് പ്രതിപക്ഷ നേതാവ് പറ‌ഞ്ഞു. പെൺകുട്ടിയുടെ കയ്യിൽ കയറി പിടിച്ചു എന്ന പോലീസ് സ്റ്റേഷനിൽ പരിഗണിക്കാനിരിക്കുന്ന പരാതി എങ്ങനെയാണ് നല്ല രീതിയിൽ തീർക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.




  തെറ്റായ റിപ്പോർട്ട് നൽകി പൊലീസ് മുഖ്യമന്ത്രിയെപ്പോലും കബളിപ്പിച്ചിരിക്കുകയാണെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി. മന്ത്രിമാർ ഇടപെട്ടാൽ ഇങ്ങനെയൊക്കെത്തന്നെ ഉണ്ടാകും. ഒരു നിമിഷം പോലും മന്ത്രി സ്ഥാനത്തിരിക്കാൻ എകെ ശശീന്ദ്രൻ അർഹനല്ല. എന്ന് മുതലാണ് മന്ത്രിമാർക്ക് പരാതി പിൻവലിപ്പിക്കാനുള്ള ചുമതല നൽകിയത്. മുഖ്യമന്ത്രി ഇതിനായി മന്ത്രിമാർക്ക് അതിന് വല്ല ഉപദേശവും കൊടുത്തിട്ടുണ്ടോ എന്നും പ്രതിപക്ഷ നേതാവ് സഭയിൽ പറഞ്ഞു.  മന്ത്രി ശശീന്ദ്രന്റെ ഇടപെടൽ പദവിക്ക് നിരക്കാത്തത് ആണെന്നായിരുന്നു മുഖ്യമന്ത്രിക്ക് മറുപടി പറഞ്ഞ പ്രതിപക്ഷ നേതാവ് വിഡി സതീശൻ സഭയിൽ പറഞ്ഞു. മന്ത്രി ഔദ്യോഗിക പദവി ദുരുപയോഗപ്പെടുത്തി, സംസ്ഥാന കമ്മറ്റിയിൽ എടുക്കാൻ ആണോ മന്ത്രി കുട്ടിയുടെ പിതാവിനെ വിളിച്ചത് എന്നും അദ്ദേഹം ചോദിച്ചു. 




  ഒപ്പം എ കെ ശശീന്ദ്രനായുള്ള മുഖ്യമന്ത്രിയുടെ ന്യായീകരണം വിസ്മയിപ്പിച്ചുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സ്ത്രീകളെ അധിക്ഷേപിക്കുന്നവർക്കുള്ള ലൈസൻസാണ് മുഖ്യമന്ത്രിയുടെ മറുപടി. ഈ സാഹചര്യത്തിൽ സ്ത്രീധന പീഡന കേസുകൾ അദാലത്തിൽ വച്ച് തീർക്കാനാകുമോ എന്നും പ്രതിപക്ഷനേതാവ് പരിഹാസിച്ചു. പരാതി ലഭിച്ച് 22 ദിവസമായിട്ടും എന്തുകൊണ്ടാണ് എഫ്‌ഐആർ ഇടാതിരുന്നത്. മന്ത്രി പരാതിക്കാരിയുടെ പിതാവിനെ മാത്രമല്ല പൊലീസിനേയും വിളിച്ചിട്ടുണ്ട്. നിങ്ങൾ ഇരക്കൊപ്പം ആണോ അതോ വേട്ടക്കാർക്ക് ഒപ്പമാണോ? മുഖ്യമന്ത്രിയുടെ മറുപടി കേട്ടപ്പോൾ മനസ്സിലായത് നിങ്ങൾ വേട്ടക്കാർക്കൊപ്പം ആണെന്നാണ്. ഇതാണോ നവോത്ഥാനമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.


Find out more: