കെനീഷയ്ക്കൊപ്പം വീണ്ടും രവി മോഹൻ; വിവാഹ മോചനം കഴി‍ഞ്ഞിട്ട് പോരായിരുന്നോ എന്ന് വിമർശനവും! എം കുമരൻ സൺ ഓഫ് മഹാലക്ഷ്മി, ഉനക്കും എനക്കും, സന്തോഷ് സുബ്രഹ്മണ്യം, എങ്കേയും കാതൽ, തനി ഒരുവൻ എന്നിങ്ങനെ പൊന്നിയൻ സെൽവൻ വരെയും രവി മോഹന്റെ ഓരോ സിനിമയും കഥാപാത്രങ്ങളും ആളുകൾ കൂടുതൽ ഇഷ്ടപ്പെട്ടു. എന്നാൽ ഇപ്പോൾ നടനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപകമായ സൈബർ അറ്റാക്ക് നടക്കുകയാണ്. മലയാളികൾക്കും വളരെ അധികം പ്രിയപ്പെട്ട നടനാണ് രവി മോഹൻ. ജയം എന്ന ആദ്യ ചിത്രത്തിൽ തുടങ്ങി ഉയർച്ച താഴ്ചകൾ നേരിട്ടുകൊണ്ടായിരുന്നു നടന്റെ വളർച്ച. മാസങ്ങൾക്ക് മുൻപാണ് രവി മോഹൻ ഭാര്യ ആർതിയുമായി വേർപിരിയുകയാണ് എന്ന് പ്രഖ്യാപിച്ചത്. തന്നെ പൂർണമായും നിയന്ത്രിക്കുന്ന ഭാര്യയിൽ നിന്ന് മോചനം വേണം എന്ന് പറഞ്ഞാണ് രവി രംഗത്തെത്തിയത്. എന്നാൽ തന്നെയും മക്കളെയും കാണാനോ സംസാരിക്കാനോ അവസരം നൽകാതെ, ഒന്നിച്ചു പണിത വീട്ടിൽ നിന്ന് പുറത്താക്കി എന്നൊക്കെയായിരുന്നു ആർതിയുടെ വാദം.





കേസ് കോടതിയിൽ നടന്നുകൊണ്ടിരിയ്ക്കുകയാണ്. ആർതിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് വന്നതിന് പിന്നാലെ രവി മോഹന് വൻ സൈബർ അറ്റാക്ക് നേരിടേണ്ടി വന്നിരുന്നു. എന്നാൽ വിമർശനങ്ങളെ ഒന്നും വകവയ്ക്കാതെ വീണ്ടും കെനീഷയ്ക്കൊപ്പം വിവാഹ റിസപ്ഷന് എത്തിയിരിക്കുകയാണ് രവി മോഹൻ. പുതിയ വീഡിയോയ്ക്കും വിമർശനങ്ങൾ ഒരുപാടാണ്. ഇതൊക്കെ ആ മക്കൾ കാണുന്നുണ്ടാവും, അവരെ എന്തുമാത്രം വേദനിപ്പിക്കുന്നുണ്ടായിരിക്കും. വിവാഹ മോചനത്തിന് ശേഷം കാമുകിയ്ക്കൊപ്പം പൊതു പരിപാടികളിൽ പങ്കെടുത്തെങ്കിൽ ആരും താങ്കളെ വിമർശിക്കില്ലായിരുന്നു, കേസ് കോടതി പരിഗണനയിൽ ഇരിക്കെ ഇത് വേണ്ടിയിരുന്നില്ല എന്നാണ് സോഷ്യൽ മീഡിയ കമന്റുകൾ.





അതിനിടയിൽ ഗായിക കെനീഷ ഫ്രാൻസിസുമായി രവി മോഹൻ പ്രണയത്തിലാണ് എന്ന വാർത്തകൾ വന്നിരുന്നു. പ്രണയമല്ല, സൗഹൃദമാണ് എന്ന് രവി മോഹൻ പിന്നീട് വ്യക്തമാക്കി. എന്നാൽ കഴിഞ്ഞ ദിവസം ഒരു സെലിബ്രിറ്റി വിവാഹത്തിന് കെനീഷയ്ക്കൊപ്പം മാച്ചിങ് ഡ്രസ്സ് എല്ലാം ധരിച്ച്, കൈ കോർത്തു വന്ന രവി മോഹന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പിന്നാലെ ഇപ്പോഴും മക്കൾക്ക് വേണ്ടി ആർതി പങ്കുവച്ച സോഷ്യൽ മീഡിയ പോസ്റ്റും വൈറലായി. ഇപ്പോഴും മക്കൾ അപ്പ എന്ന് തന്നെയാണ് വിളിക്കുന്നത്,




ഇത് അവരെ വേദനിപ്പിക്കും എന്നായിരുന്നു ആർതിയുടെ വാക്കുകളിലെ ധ്വനി.
മാസങ്ങൾക്ക് മുൻപാണ് രവി മോഹൻ ഭാര്യ ആർതിയുമായി വേർപിരിയുകയാണ് എന്ന് പ്രഖ്യാപിച്ചത്. തന്നെ പൂർണമായും നിയന്ത്രിക്കുന്ന ഭാര്യയിൽ നിന്ന് മോചനം വേണം എന്ന് പറഞ്ഞാണ് രവി രംഗത്തെത്തിയത്. എന്നാൽ തന്നെയും മക്കളെയും കാണാനോ സംസാരിക്കാനോ അവസരം നൽകാതെ, ഒന്നിച്ചു പണിത വീട്ടിൽ നിന്ന് പുറത്താക്കി എന്നൊക്കെയായിരുന്നു ആർതിയുടെ വാദം. കേസ് കോടതിയിൽ നടന്നുകൊണ്ടിരിയ്ക്കുകയാണ്.

Find out more: