അംഗത്വ വിതരണ പരിപാടിക്കിടെ ഐഎൻഎൽ വീണ്ടും ഏറ്റുമുട്ടി പ്രവർത്തകർ! കാസിം ഇരിക്കൂർ-അബ്ദുൾ വഹാബ് പക്ഷക്കാർ തമ്മിലാണ് വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായത്. ഇതേത്തുടർന്ന് അബ്ദുൾ വഹാബ് പക്ഷത്തെ പിന്തുണയ്ക്കുന്നവരെ പുറത്താക്കിയ ശേഷം പരിപാടി തുടർന്നു.കാസർഗോഡ് ജില്ലയിൽ ഐഎൻഎൽ അംഗത്വ വിതരണോദ്ഘാടനത്തിനിടെ ഏറ്റുമുട്ടി പ്രവർത്തകർ. വാക്ക് തർക്കം മൂത്തതോടെ അബ്ദുൾ വഹാബ് പക്ഷത്തെ കാസിം ഇരിക്കൂർ വിഭാഗം ബലം പ്രയോഗിച്ച് യോഗസ്ഥലത്തു നിന്നും പുറത്താക്കി. പാർട്ടി ഒന്നിച്ചു മുന്നോട്ടു പോകുന്നതിനെ എതിർക്കുന്നവരാണ് പ്രശ്നം ഉണ്ടാക്കിയതെന്ന് അബ്ദുൾ വഹാബ് പക്ഷം ആരോപിച്ചു. പാർട്ടിയുമായി ബന്ധമില്ലാത്തവരാണ് പ്രശ്നം ഉണ്ടാക്കിയതെന്ന് കാസിം ഇരിക്കൂർ വിഭാഗം പറയുന്നു. അബ്ദുൾ വഹാബ് പക്ഷത്തെ പുറത്താക്കിയ ശേഷമാണ് പരിപാടി തുടർന്നത്.
സസ്ഥാന തലത്തിൽ സമവായ നീക്കങ്ങൾ നടക്കുന്നതിനിടെ അംഗത്വ വിതരണം നടത്തുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്നാണ് അബ്ദുൾ വഹാബ് പക്ഷം ചൂണ്ടിക്കാട്ടിയത്. ഇതോടെയാണ് വാക്ക് തർക്കം ഉണ്ടായത്. വാക്ക് തർക്കം മൂത്തതോടെ അബ്ദുൾ വഹാബ് പക്ഷത്തെ കാസിം ഇരിക്കൂർ വിഭാഗം ബലം പ്രയോഗിച്ച് യോഗസ്ഥലത്തു നിന്നും പുറത്താക്കി. അംഗത്വ വിതരണ പരിപാടിക്കിടെയാണ് സംഘർഷം ഉണ്ടായത്. അതേസമയം നേരത്തെയും ഇതുപോലെ കൊച്ചിയിൽ ചേർന്ന ഐഎൻഎൽ നേതൃയോഗത്തിനിടെ നേതാക്കൾ തമ്മിൽ തല്ലിയത് കൂടുതൽ പ്രതിരോധത്തിലാക്കിയത് ഇടതുപക്ഷത്തെയായിരുന്നു. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ സാന്നിധ്യത്തിലായിരുന്നു കൊച്ചിയിൽ ഐഎൻഎൽ പ്രവർത്തകർ തമ്മിൽ കയ്യാങ്കളിയായത്. പി.എസ്.സി അംഗത്തെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ടെലിഫോൺ സംഭാഷണവും, അദാനി ഗ്രൂപ്പുമായി രഹസ്യ ചർച്ച നടത്തിയതും നേരത്തേ ഇടതുമുന്നണിക്ക് തലവേദനയായിരുന്നു.
ഇതിന് പിന്നാലെയാണ് തമ്മിൽ തല്ലിയുണ്ടാക്കിയ പുതിയ പ്രശ്നം.ഐഎൻഎൽ യോഗത്തിലുണ്ടായത് ഇടതു മുന്നണിക്കാകെ നാണക്കേടുണ്ടാക്കുന്ന സംഭവങ്ങളായിരുന്നു. കോവിഡ് മാനദണ്ഡം ലംഘിക്കരുതെന്ന് പോലീസ് അറിയിച്ചിട്ടും ഐഎൻഎൽ നേതാക്കൾ യോഗം ചേർന്നു. പാർട്ടി പിളർപ്പിലെത്തി നിൽക്കുന്നതിനിടെ ചേർന്ന യോഗത്തിൽ മന്ത്രിയും പങ്കെടുത്തു. കേരളത്തിലെ കോവിഡ് പ്രതിരോധത്തിൽ സർക്കാർ അലംഭാവം കാണിക്കുന്നുണ്ടെന്ന പ്രതിഷേധം ഉയരുമ്പോഴാണ് ഭരണകക്ഷി നേതാക്കൾ തന്നെ ലംഘനങ്ങൾക്ക് നേതൃത്വം നൽകിയത്. മന്ത്രിയെന്ന നിലയിലെ ഉത്തരവാദിത്വം അഹമ്മദ് ദേവർകോവിൽ മറന്നുവെന്നത് ഗുരുതര വീഴ്ചയായി കാണേണ്ടതാണ്. ഈ സാഹചര്യത്തിൽ ഇടതു പക്ഷം തങ്ങളുടെ നിലപാട് ഐഎൻഎല്ലിനെ അറിയിക്കുമെന്നാണ് ലഭിക്കുന്ന സൂചന.
ഐഎൻഎല്ലിൽ നിന്നും നിരന്തരമുണ്ടാകുന്ന വിവാദങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ തീർത്തും അതൃപ്തനാണ്. പി.എസ്.സി, അദാനി ചർച്ച തുടങ്ങിയ വിവാദങ്ങളിൽ അഹമ്മദ് ദേവർകോവിലിനെ ഇക്കാര്യം നേരിട്ട് മുഖ്യമന്ത്രി അറിയിക്കുകയും ചെയ്തിരുന്നു. സ്ത്രീപീഡന പരാതി ഒതുക്കി തീർക്കാൻ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന മറ്റൊരു ഘടകകക്ഷിയായ എൻസിപിയുടെ മന്ത്രി എ കെ ശശീന്ദ്രനെതിരായ ആക്ഷേപങ്ങളുടെ ചൂടാറുംമുമ്പാണ് ഐഎൻഎൽ വിവാദവും ഇടതു മുന്നണിയെ അലോസരപ്പെടുത്തുന്നത്.
Find out more: