ഇനി കെ റെയിലിന് ജീവൻ വെക്കുമോ? പദ്ധതിയുടെ ആവശ്യം ജനം തിരിച്ചറിയുകയാണെന്ന് മുഖ്യമന്ത്രി! വന്ദേ ഭാരത് ട്രെയിനുകൾ സർവീസ് ആരംഭിച്ചതോടെ സിൽവർലൈൻ കെ റെയിൽ പദ്ധതിയുടെ ആവശ്യകത ജനങ്ങൾ തിരിച്ചറിഞ്ഞു. വന്ദേ ഭാരത് ട്രെയിനുകൾ കടന്നുപോകുന്നതിനായി മറ്റ് ട്രെയിനുകൾ പിടിച്ചിടുന്നത് മൂലം ജനം ബുദ്ധിമുട്ടുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെ റെയിൽ പദ്ധതിയുടെ ആവശ്യം ജനം തിരിച്ചറിയുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ട്രെയിനുകളുടെ വേഗത വർധിപ്പിക്കാൻ റെയിൽവേ അടിസ്ഥാന സൗകര്യം വർധിപ്പിക്കണം. അതിനായി ഏറെക്കാലം ആവശ്യമായിവരും. ജനങ്ങൾ അത്രയും കാലം കാത്തിരിക്കണം. അതിന് ശേഷം ടിക്കറ്റ് നിരക്ക് ഉയരുകയും കൂടുതൽ പണം യാത്രക്കാർ നൽകേണ്ടതായും വരും.
അവിടെയാണ് പുതിയ ട്രാക്കിൻ്റെ ആവശ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ധാരാളം യാത്രക്കാർ കേരളത്തിലുണ്ട്. ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്ന ശീലമാണ് കേരളീയർക്കുള്ളതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വേഗത്തിൽ സർവീസ് നടത്തുന്ന ട്രെയിൻ എന്ന രീതിയിൽ വന്ദേ ഭാരത് ലഭിച്ചപ്പോൾ ജനങ്ങൾ അതിൽ കൂടുതലായി യാത്ര ചെയ്യുന്നുണ്ട്. ഇന്ത്യയിൽ ഏർപ്പെടുത്തിയ വന്ദേ ഭാരതിൽ ഏറ്റവും വരുമാനവും സംസ്ഥാനത്ത് സർവീസ് നടത്തുന്ന ട്രെയിനിനാണ്. റെയിൽവേ പരിഷ്കരണത്തിൽ ഏറ്റവും പ്രധാനം നല്ല വേഗതയിൽ ഓടാൻ കഴിയുന്ന റെയിൽവേ ലൈൻ ഉണ്ടാക്കുകയെന്നതാണ്. അതിന് ഏത് പേരിട്ടാലും കേരളത്തിനാവശ്യമാണ്. സംസ്ഥാനത്തെ റെയിൽവേ പാതയ്ക്ക് ആവശ്യമായ സൗകര്യങ്ങളില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരഭിമാനം മൂലമാണ് കെ റെയിലിനെ എതിർക്കുന്നത്. ഏത് പേരിട്ടാലും കേരളത്തിന് അതിവേഗ റെയിൽപാത ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എന്ത് പേരിട്ട് വിളിച്ചാലും സംസ്ഥാനത്തിന് അതിവേഗ റെയിൽ പാത ആവശ്യമാണ്. റെയിൽവേയുടെ കാര്യത്തിൽ സംസ്ഥാനത്തിന് പ്രത്യേകമായി ഒന്നും ചെയ്യാനാകില്ല. അതിനാലാണ് കെ റെയിൽ പദ്ധതിയുമായി സർക്കാരിന് മുന്നോട്ട് പോകാനാകാതെ പോയത്. പദ്ധതിക്കെതിരെ കോൺഗ്രസും ബിജെപിയും രംഗത്തുവന്നപ്പോൾ കേന്ദ്രവും ഇതേ നിലപാട് തുടർന്നു. ദുരഭിമാനം മൂലമാണ് സിൽവർലൈൻ പദ്ധതിക്കെതിരെ കേരളത്തിൽ എതിപ്പ് തുടരുന്നത്. കെ റെയിൽ സിൽവർലൈൻ പദ്ധതിയെ പൂർണമായും ഒഴിവാക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. കെ റെയിൽ വരില്ലെന്നാണ് ബിജെപി പറയുന്നത്. എന്നാൽ ഇന്ത്യയിൽ ഏറ്റവുമധികം വരുമാനമുള്ള വന്ദേ ഭാരത് ആണ് കേരളത്തിൽ സർവീസ് നടത്തുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഇനി കെ റെയിലിന് ജീവൻ വെക്കുമോ? പദ്ധതിയുടെ ആവശ്യം ജനം തിരിച്ചറിയുകയാണെന്ന് മുഖ്യമന്ത്രി! വന്ദേ ഭാരത് ട്രെയിനുകൾ സർവീസ് ആരംഭിച്ചതോടെ സിൽവർലൈൻ കെ റെയിൽ പദ്ധതിയുടെ ആവശ്യകത ജനങ്ങൾ തിരിച്ചറിഞ്ഞു. വന്ദേ ഭാരത് ട്രെയിനുകൾ കടന്നുപോകുന്നതിനായി മറ്റ് ട്രെയിനുകൾ പിടിച്ചിടുന്നത് മൂലം ജനം ബുദ്ധിമുട്ടുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെ റെയിൽ പദ്ധതിയുടെ ആവശ്യം ജനം തിരിച്ചറിയുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ട്രെയിനുകളുടെ വേഗത വർധിപ്പിക്കാൻ റെയിൽവേ അടിസ്ഥാന സൗകര്യം വർധിപ്പിക്കണം. അതിനായി ഏറെക്കാലം ആവശ്യമായിവരും. ജനങ്ങൾ അത്രയും കാലം കാത്തിരിക്കണം. അതിന് ശേഷം ടിക്കറ്റ് നിരക്ക് ഉയരുകയും കൂടുതൽ പണം യാത്രക്കാർ നൽകേണ്ടതായും വരും. അവിടെയാണ് പുതിയ ട്രാക്കിൻ്റെ ആവശ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ധാരാളം യാത്രക്കാർ കേരളത്തിലുണ്ട്. ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്ന ശീലമാണ് കേരളീയർക്കുള്ളതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വേഗത്തിൽ സർവീസ് നടത്തുന്ന ട്രെയിൻ എന്ന രീതിയിൽ വന്ദേ ഭാരത് ലഭിച്ചപ്പോൾ ജനങ്ങൾ അതിൽ കൂടുതലായി യാത്ര ചെയ്യുന്നുണ്ട്. ഇന്ത്യയിൽ ഏർപ്പെടുത്തിയ വന്ദേ ഭാരതിൽ ഏറ്റവും വരുമാനവും സംസ്ഥാനത്ത് സർവീസ് നടത്തുന്ന ട്രെയിനിനാണ്. റെയിൽവേ പരിഷ്കരണത്തിൽ ഏറ്റവും പ്രധാനം നല്ല വേഗതയിൽ ഓടാൻ കഴിയുന്ന റെയിൽവേ ലൈൻ ഉണ്ടാക്കുകയെന്നതാണ്. അതിന് ഏത് പേരിട്ടാലും കേരളത്തിനാവശ്യമാണ്. സംസ്ഥാനത്തെ റെയിൽവേ പാതയ്ക്ക് ആവശ്യമായ സൗകര്യങ്ങളില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരഭിമാനം മൂലമാണ് കെ റെയിലിനെ എതിർക്കുന്നത്. ഏത് പേരിട്ടാലും കേരളത്തിന് അതിവേഗ റെയിൽപാത ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്ത് പേരിട്ട് വിളിച്ചാലും സംസ്ഥാനത്തിന് അതിവേഗ റെയിൽ പാത ആവശ്യമാണ്. റെയിൽവേയുടെ കാര്യത്തിൽ സംസ്ഥാനത്തിന് പ്രത്യേകമായി ഒന്നും ചെയ്യാനാകില്ല. അതിനാലാണ് കെ റെയിൽ പദ്ധതിയുമായി സർക്കാരിന് മുന്നോട്ട് പോകാനാകാതെ പോയത്. പദ്ധതിക്കെതിരെ കോൺഗ്രസും ബിജെപിയും രംഗത്തുവന്നപ്പോൾ കേന്ദ്രവും ഇതേ നിലപാട് തുടർന്നു. ദുരഭിമാനം മൂലമാണ് സിൽവർലൈൻ പദ്ധതിക്കെതിരെ കേരളത്തിൽ എതിപ്പ് തുടരുന്നത്. കെ റെയിൽ സിൽവർലൈൻ പദ്ധതിയെ പൂർണമായും ഒഴിവാക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. കെ റെയിൽ വരില്ലെന്നാണ് ബിജെപി പറയുന്നത്. എന്നാൽ ഇന്ത്യയിൽ ഏറ്റവുമധികം വരുമാനമുള്ള വന്ദേ ഭാരത് ആണ് കേരളത്തിൽ സർവീസ് നടത്തുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
Find out more: