എന്റെ ജീവിതം വഴിമുട്ടിക്കാതെ മുന്നോട്ട് കൊണ്ട് പോകുന്ന പങ്കാളി; ഭാര്യയ്ക്ക് ആശംസയുമായി സംവിധയകാൻ അരുൺ ഗോപി! കടുത്ത പ്രതിസന്ധികൾക്കിടയിലായിരുന്നു രാമലീല എന്ന സിനിമ പുറത്തിറങ്ങിയത്. ബഹിഷ്‌ക്കരണ ഭീഷണികൾക്കിടയിലും സിനിമ റിലീസ് ചെയ്യുകയായിരുന്നു അദ്ദേഹം. നല്ല സിനിമകളെ സ്വീകരിക്കുന്ന പ്രേക്ഷകർ ഈ ചിത്രത്തെ തഴയില്ലെന്ന വിശ്വാസമായിരുന്നു സംവിധായകനെ നയിച്ചത്. ഈ ചിത്രത്തിന് പിന്നാലെയായാണ് പ്രണവ് മോഹൻലാലിനെ നായകനാക്കി ഇരുപത്തിയൊന്നാം നൂറ്റാണ്ടെന്ന ചിത്രം ഒരുക്കിയത്. സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെടുന്ന സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെടുന്ന ഈ ഫോട്ടോയിൽ കാണുന്ന ആളാണ് സൗമ്യ! എന്റെ വഴിയാത്രയിൽ വഴിയിൽ വെച്ചു കണ്ടു മുട്ടി ഇപ്പോൾ എന്റെ ജീവിതം വഴിമുട്ടിക്കാതെ മുന്നോട്ട് കൊണ്ട് പോകുന്ന പങ്കാളി!
ഇയാളെ കുറിച്ച് ഇന്നെഴുതാൻ കാരണം മറ്റൊന്നുമല്ല. ഗുരുനാഥ ആണ് മറ്റാരുടെയും അല്ല എന്റെ! ജീവിതം ഇങ്ങനെയൊക്കെ കൂടി ആണെന്ന് ചിലപ്പോഴൊക്കെ ഇയാൾ വഴിയാണ് ഞാൻ അറിയുന്നത്! പലതിനും ഇങ്ങനെ ഒരു മുഖംകൂടി ഉണ്ടെന്നു എന്നെ പഠിപ്പിക്കുന്നതും ഇദ്ദേഹമാണ്! പുള്ളിക്കാരിയുടെ മാസ്റ്റർ പീസ് ഡയലോഗ് ഉണ്ട് "ഞാൻ അരുണിനെ ശിക്ഷിച്ചേ വളർത്തു" എന്ന്! പക്ഷെ പറച്ചിലിൽ അല്ലാതെ ജീവിത്തിൽ ചേർത്തു നിർത്തുന്ന പ്രിയപെട്ടവൾക്ക്. സെന്റ് തെരേസാസിലെ അദ്ധ്യാപന ജോലി ജീവശ്വാസമായി കൊണ്ട് നടക്കുന്ന ടീച്ചർക്ക് ഹൃദയം നിറഞ്ഞ അദ്ധ്യാപക ദിനാശംസകൾ എന്നായിരുന്നു അരുൺ ഗോപി കുറിച്ചത്.
എല്ലാത്തിനേയും തുറന്ന മനസ്സോടെ സമീപിക്കുന്ന അരുണിന്റെ സ്വഭാവമാണ് തന്നെ ആകർഷിച്ചതെന്നും സൗമ്യ മുൻപ് പറഞ്ഞിരുന്നു. തിരുവനന്തപുരത്തും കൊച്ചിയിലുമുള്ളവരായിട്ടും എങ്ങനെ ഈ ഞങ്ങൾ പരിചയപ്പെട്ടുവെന്ന് അരുണിന്റെ സഹോദരിമാരൊക്കെ ചോദിക്കാറുണ്ടെന്നും സൗമ്യ പറഞ്ഞിരുന്നു. തങ്ങളുടെ സൗഹൃദത്തെക്കുറിച്ചും ആ ബന്ധം വിവാഹത്തിലേക്ക് എത്തിയതിനെക്കുറിച്ചുമെല്ലാം പറഞ്ഞ് അരുൺ ഗോപിയും സൗമ്യയും ഒന്നിച്ചെത്തിയിരുന്നു. 2012 ലായിരുന്നു അരുണും സൗമ്യയും പരിചയത്തിലായത്. അരുൺ ഗോപിയുടെ സുഹൃത്തായ മനുവായിരുന്നു സൗമ്യയെ പരിചയപ്പെടുത്തിയത്. മനുവിന്റെ സുഹൃത്തായ ഗീതുവും സൗമ്യയും അടുത്ത സുഹൃത്തുക്കളായിരുന്നു.
സെന്റ് തെരേസാസ് കോളേജിൽ സിനിമയുമായി ബന്ധപ്പെട്ട ഒരു പരിപാടിയിൽ അതിഥിയായി പങ്കെടുത്തിരുന്നു. അന്നായിരുന്നു ആദ്യത്തെ കൂടിക്കാഴ്ച. വൈകാതെ തന്നെ ഇരുവരും സുഹൃത്തുക്കളായി മാറുകയായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമാണ് അരുൺ ഗോപി. സിനിമകളെക്കുറിച്ച് മാത്രമല്ല വ്യക്തി ജീവിതത്തിലെ വിശേഷങ്ങളെക്കുറിച്ച് വാചാലനായും അദ്ദേഹം എത്താറുണ്ട്. വൈറ്റില സ്വദേശിയായ സൗമ്യ ജോണിനെയാണ് അരുൺ ഗോപി ജീവിതസഖിയാക്കിയത്.
Find out more: