വേറിട്ട പ്രണയം പറയുന്ന 'പീസ്' വിശേഷം ഇങ്ങനെ! സ്‌റ്റൈലിഷ് അവതാരത്തിലൂടെയും ബൈക്ക് സ്റ്റണ്ട് രംഗത്തെ കുറിച്ച് പറഞ്ഞും ജോജു ജോർജ്ജിന്റെ പീസ് എന്ന ചിത്രം ഇതിനോടകം ശ്രദ്ധ നേടിയിട്ടുള്ളതാണ്. ചിത്രത്തിൽ ആശ ശരത്ത് ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ട്. ജോജുവിന്റെ പെയർ ആയിട്ടാണ് ആശ ശരത്ത് എത്തുന്നത് എന്ന് സംവിധായകൻ സൻഫീർ പറയുന്നു. സൻഫീറിന്റെ ആദ്യ സംവിധാന സംരംഭമാണ് പീസ് എന്ന ചിത്രം ജലജയ്ക്കും ജോജു ജോർജ്ജ് അവതരിപ്പിയ്ക്കുന്ന കർലോസ് എന്ന കഥാപാത്രത്തിനും ഒരു ബന്ധമുണ്ട്. പതിവ് പ്രണയ സങ്കൽപങ്ങളെ മാറ്റി എഴുതുന്ന തരമൊരു ബന്ധമാണത്. ഹാസ്യത്തിലൂടെയാണ് ജലജ എന്ന കഥാപാത്രം എത്തുന്നത്.
അവർ തമ്മിലുള്ള സംഭാഷണങ്ങൾ രസകരവും തമാശ നിറഞ്ഞതുമാണ്. അങ്ങിനെ മുന്നോട്ട് പോകവെ ഒരു ഘട്ടത്തിൽ ജലജയ്ക്ക് നേരിടേണ്ടി വരുന്ന പ്രതിസന്ധികളാണ് സിനിമയുടെ കഥ- സംവിധായകൻ പറഞ്ഞു. നാൽപ്പത്തിയെട്ടുകാരിയായ ജലജ എന്ന കഥാപാത്രത്തെയാണ് ആശ ശരത്ത് ചിത്രത്തിൽ അവതരിപ്പിയ്ക്കുന്നത് എന്ന് സംവിധായകൻ പറഞ്ഞു. വീട്ടിലെ ഊണ് എന്ന ഹോട്ടൽ നടത്തിപ്പുകാരിയാണ് ജലജ. കേരള കുടുംബ ശ്രീ പോലുള്ള വനിതാ കൂട്ടായ്മയായ ഭവന ശ്രീയുടെ കീഴിലാണ് വീട്ടിലെ ഊണ് എന്ന ഹോട്ടൽ നടത്തുന്നത്. ഭവനശ്രീയുടെ ഭക്ഷണം സ്വന്തം ഓട്ടോറിക്ഷയിൽ കൊണ്ടുപോയി കൊടുക്കുന്നതും ജലജ തന്നെയാണ്. നേരത്തെ അനുശ്രീയും ഭാവനയും സിനിമകളിൽ ഓട്ടോറിക്ഷ ഡ്രൈവർമാരായി എത്തിയിരുന്നു.
പക്ഷെ ഇത് അതുപോലയല്ല എന്ന് സൻഫീർ പറയുന്നു. ആശ ശരത്ത് ചിത്രത്തിൽ ഓട്ടോറിക്ഷ ഓടിയ്ക്കുന്നുണ്ട്. രമ്യ നമ്പീശൻ, സിദ്ധിഖ്, ഷാഹുൽ റഹീം, വിജിലേഷ് കര്യാട്, അദിതി രവി, മാമൂക്കോയ, അർജ്ജുൻ സിംഗ്, അനിൽ നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്. അജയൻ അദത് ചിത്രത്തിന് വേണ്ടി സൗണ്ട് ഡിസൈൻ ചെയ്യുന്നു. ഷാജി പുൽപള്ളി മേക്കപ്പ് ആർട്ടിസ്റ്റായി എത്തുന്ന ചിത്രത്തിലെ കഥാപാത്രങ്ങളുടെ കോസ്റ്റിയൂം ഡിസൈനർ ജിഷാദ് ഷംസുദ്ദീനാണ്. എൺപത് ശതമാനത്തോളം ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായതാണ്. സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ കഥയും എഴുതിയിരിയ്ക്കുന്നു.
സഫർ സനലും രമേഷ് ഗിരിജയും ചേർന്ന് തിരക്കഥ എഴുതിയ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവ്വഹിയ്ക്കുന്ന ജുബൈർ മുഹമ്മദ് ആണ്. നൗഫൽ അബ്ദുള്ളയാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിയ്ക്കുന്നത്. രസകരവും തമാശ നിറഞ്ഞതുമാണ് അവർ തമ്മിലുള്ള സംഭാഷണങ്ങൾ. അങ്ങനെ മുന്നോട്ട് പോകവെ ഒരു ഘട്ടത്തിൽ ജലജയ്ക്ക് നേരിടേണ്ടി വരുന്ന പ്രതിസന്ധികളാണ് സിനിമയുടെ കഥയിലുടെ പറയുന്നതെന്ന് സംവിധായകൻ പറഞ്ഞു.
Find out more: