അങ്ങനെ വിലക്കാൻ പാർട്ടി തീരുമാനിച്ചിട്ടില്ല. തരൂരിന്റെ പരിപാടിയുടെ സംഘാടകത്വത്തിൽ നിന്നും യൂത്ത് കോൺഗ്രസ് പിന്മാറിയത് ജില്ലയിലെ പ്രശ്നവുമായി ബന്ധപ്പെട്ടാണ്. അതിൽ പരാതി കൊടുത്തിട്ടുണ്ടെന്നും റിജിൽ മാക്കുറ്റി വ്യക്തമാക്കി.തരൂരിന്റെ പരിപാടിയിൽ സംസാരിച്ചതിനു ശേഷം റിജിൽ ഫേസ്ബുക്കിൽ നടത്തിയ പ്രതികരണം ശ്രദ്ധേയമായിരുന്നു. പാർട്ടി പ്രവർത്തകരുടെ ഭാഗത്തു നിന്നും റിജിലിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. "എന്ത് കിട്ടും എന്ന് നോക്കി നിലപാട് എടുത്തിട്ടില്ല. അതിൻ്റെ പേരിൽ പലരിൽ നിന്നും വിമർശനങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്. ചിലപ്പോൾ പലതും നഷ്ടപ്പെടുമായിരിക്കും. അതൊന്നും എന്നെ ബാധിക്കുന്ന പ്രശ്നമല്ല. ഉള്ളിൽ ഒന്നും പുറത്ത് മറ്റൊന്നും പറഞ്ഞ് ശീലമില്ല. എടുത്ത നിലപാട് കാലം ശരിയാണെന്ന് തെളിയിച്ചിട്ടുണ്ട്." എന്നായിരുന്നു റിജിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഇപ്പോഴത്തെ പര്യടനത്തിന് ഒരു പ്രത്യേക ലക്ഷ്യമുണ്ടെന്ന് തോന്നുന്നില്ലെന്ന് റിജിൽ പറയുന്നു. രാഹുൽ ഗാന്ധി സംഘപരിവാറിന്റെ വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ ഭാരത് ജോഡോ യാത്ര നടത്തുകയാണ്. അതിന്റെ തുടർച്ചയെന്നോണമാണ് സംഘപരിവാറിനെതിരെ തരൂർ സംസാരിക്കുന്നത്. സംഘപരിവാറിനെതിരെ സംഘടിപ്പിച്ച പരിപാടി ആയതിനാലാണ് സിപിഎമ്മിനെതിരെ ആ പരിപാടിയിൽ വിമർശനം ഉയരാതിരുന്നത്. പൊതു പരിപാടികളിൽ ഞങ്ങൾ സിപിഎമ്മിനെ വിമർശിക്കാതിരുന്നിട്ടില്ലല്ലോയെന്നും റിജിൽ ചോദിക്കുന്നു.
"യൂത്ത് കോൺഗ്രസും, ഡിസിസിയും ബഹിഷ്കരിച്ച പരിപാടിയിൽ പങ്കെടുത്ത താങ്കൾ, അഭിമാനം ആരുടെയും മുൻപിൽ പണയം വെച്ചിട്ടില്ലെന്ന് തെളിയിച്ചു." "തിരുത്തേണ്ടത് തിരുത്തിക്കണം. സ്ഥാനമാനങ്ങൾ കിട്ടില്ലെന്നോർത്ത് ഭയപ്പെടേണ്ട. സാധാരണ പ്രവർത്തകർ കൂടെ ഉണ്ടാകും. അതിലും വലിയ അംഗീകാരം ഒരു കൊമ്പത് ഇരിക്കുന്നവനും ഉണ്ടാകില്ല." "ശരിയായ പക്ഷത്താണ് താങ്കൾ. ജനങ്ങളെ മനസിലാക്കി പ്രവർത്തിക്കാൻ കഴിയുന്ന താങ്കളെ പോലുളളവരാണ് കോൺഗ്രസിൽ ആവശ്യം." ഇങ്ങനെ പോകുന്നു റിജിലിന്റെ പോസ്റ്റിലെ കമന്റുകൾ.
click and follow Indiaherald WhatsApp channel