എലിസബത്തിന്റെ ജീവൻ അപകടത്തിൽ; ഈ അവസ്ഥയുടെ പൂർണ്ണ ഉത്തരവാദിത്വം ബാലയ്ക്കും കുടുംബത്തിനുമെന്ന് എലിസബത്ത്! ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എലിസബത്തിന്റെ ആരോഗ്യ നില തീർത്തും മോശം അവസ്ഥയിൽ ആണെന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തം. മൂക്കിലും മറ്റുമായി ട്യൂബ് ഇട്ടിരിക്കുന്ന എലിസബത്തിന്റെ ആരോഗ്യനിലയെ കുറിച്ച് നിരവധി ചോദ്യങ്ങൾ ഉയരുന്നുണ്ട്. മരിച്ചാലെങ്കിലും തനിക്ക് നീതികിട്ടുമോ എന്ന ചോദ്യവും ആയി ബാലയുടെ മുൻ ജീവിത പങ്കാളിയും സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറുമായ ഡോ എലിസബത്ത് ഉദയൻ. എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം ബാലക്കും അയാളുടെ വീട്ടുകാർക്കും ആയിരിക്കും. എന്റെ ഈ അവസ്ഥക്ക് കാരണം അയാൾ ആണ്. അയാൾ എന്നെ വഞ്ചിച്ചു. മാനസികമായും ശാരീരികമായും ഉപദ്രവിച്ചു. അയാൾ എന്നെ ഉപദ്രവിച്ചതിന് കൈയ്യും കണക്കും ഇല്ല.
പരാതി സമർപ്പിച്ചിട്ടും അതിനു പരിഹാരം കിട്ടിയില്ല. ഞാൻ ഈ ഒരു അവസ്ഥയിൽ വീഡിയോ ഇടുന്നത് എന്റെ ജീവൻ ഇനി ഉണ്ടാകുമോ എന്നുപോലും ഭയം ഉണ്ടെന്നും എലിസബത്ത് പറയുന്നു. രാത്രി ഒന്നരയോടെയാണ് വീഡിയോ പങ്കുവച്ചുകൊണ്ട് എലിസബത്ത് എത്തിയത്. സ്വന്തം എഫ് ബി പേജിലൂടെ പങ്കുവച്ച വീഡിയോ ഇതിനകം തന്നെ വൈറൽ ആയിക്കഴിഞ്ഞു. മുഖ്യമന്ത്രിക്കും പോലീസ് മേധാവികൾക്കും സമർപ്പിച്ച അപേക്ഷയിലൂടെ തനിക്ക് നീതി കിട്ടിയില്ല. തനിക്ക് നീതി വേണം എന്നാണ് എലിസബത്ത് ആവർത്തിക്കുന്നത്. ഡിപ്രെഷനിൽ ആണ് താനെന്ന് പലവട്ടം വീഡിയോയിലൂടെ എലിസബത്ത് പറഞ്ഞിരുന്നു.
മാനസികമായും ശാരീരികമായും ഞാൻ തളർന്നുപോയി. ഇങ്ങനെ ഒരു അവസ്ഥയിൽ വീഡിയോ ഇടണമെന്ന് കരുതിയതല്ല. പക്ഷെ എനിക്ക് എന്തെങ്കിലും സംഭവിച്ചുപോയാൽ അയാൾ മാത്രമാകും ഉത്തരവാദി. മറ്റാരും അല്ല എന്റെ ഈ അവസ്ഥയ്ക്ക് കാരണക്കാരൻ. നിങ്ങൾ പറയൂ ഭാര്യ ഭാര്യ എന്ന് വിളിച്ചതും ആ ചടങ്ങുകൾ നടത്തിയതും ചതി ആയിരുന്നില്ലേ. എല്ലാം പറയണം എന്ന് തോന്നി. എനിക്ക് ഭയങ്കര സങ്കടം വരുന്നു. ഭീഷണി നിറഞ്ഞ വീഡിയോ ആണ് അയാൾ പുറത്തുവിട്ടത്.
അത് എന്നെ ഉദ്ദേശിച്ചല്ല എന്നാണ് പറയുന്നത്. പക്‌ഷേ ഞാൻ ഇങ്ങനെ പ്രതീക്ഷിച്ചില്ല. ആൾക്കാർക്ക് കാശ് മതിയല്ലോ. നീതിക്ക് വേണ്ടിയാണു എന്റെ പോരാട്ടം; എലിസബത്ത് പറഞ്ഞു.വിവാഹം ചെയ്തതും സ്റ്റേജ് ഷോ നടത്തി ആളുകളെയും മീഡിയക്കാരെയും കൂട്ടിയതും എന്തിനാണ്. അതൊക്കെ ഇപ്പോൾ നടന്നില്ല എന്നാണ് പറയുന്നത്. എനിക്ക് സഹിക്കാൻ കഴിയാത്ത അവസ്ഥയിൽ ആണ് ഉള്ളത്.
Find out more: