പൗരത്വ നിയമ ഭേദഗതി നിയമത്തിന്‍റെ പേരില്‍ രാജ്യമെങ്ങും പ്രക്ഷോപങ്ങള്‍ പൊട്ടിപ്പുറപ്പെടുമ്പോള്‍ കായിക ലോകം മൌനം പാലിക്കുന്നത് ചോദ്യങ്ങള്‍ക്ക് വഴിവെക്കുന്നുണ്ട്. എന്നാല്‍, ബി.സി.സി.ഐ അധ്യക്ഷനും മുന്‍ ഇന്ത്യന്‍ നായകനുമായിരുന്ന സൌരവ് ഗാംഗുലിയുടെ മകള്‍ സനാ ഗാംഗുലി പൌരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ പ്രതികരിച്ചിരിക്കുന്നത് ചര്‍ച്ചയാവുന്നു. ഇന്‍സ്റ്റാഗ്രാമിലൂടെയായിരുന്നു സനയുടെ പ്രതികരണം. 2003ല്‍ പുറത്തിറങ്ങിയ ദി എന്‍റ് ഓഫ് ഇന്ത്യ എന്ന കുശ്വന്ത് സിങ്ങിന്‍റെ നോവലിലെ ഒരു ഭാഗത്തെ ഉദ്ധരിച്ചാണ് സന ഇന്‍സ്റ്റാഗ്രാം സ്റ്റാറ്റസ് ഇട്ടത്.

തങ്ങള്‍ മുസ്‍ലിംകളല്ല, ക്രിസ്ത്യാനികളല്ല എന്നതിനാല്‍ സുരക്ഷിതരാണ് എന്ന് കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ത്തിലാണുള്ളത്. സംഘ് ഏവരെയും ലക്ഷ്യം വച്ചിട്ടുണ്ട്. നാളെ അവരുടെ വെറുപ്പ് തട്ടം ഇടുന്ന സ്ത്രീകളിലേക്കും ഇറച്ചി കഴിക്കുന്നവരിലേക്കും മദ്യം കഴിക്കുന്നവരിലേക്കും വിദേശ സിനിമകള്‍ കാണുന്നവരിലേക്കും വ്യാപിക്കും. ജയ് ശ്രീറാം മുഴക്കുന്നതിനു പകരം കൈകള്‍ കോര്‍ക്കു. ആരും ഇവിടെ സുരക്ഷിതരല്ല. 2003ല്‍ പുറത്തിറങ്ങിയ ദി എന്‍റ് ഓഫ് ഇന്ത്യ എന്ന പുസ്തകത്തെ ഉദ്ധരിച്ചുകൊണ്ട് സനാ പറയുന്നു.

സനയുടെ അച്ഛന്‍ സൌരവ് ഗാംഗുലിയുള്‍പ്പടെ കായികലോകത്തെ പ്രമുഖരില്‍ പലരും മൌനം പാലിച്ചത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴി വെക്കുന്നത്. ജാമിഅ മില്ലിയയിലെ വിദ്യാര്‍ഥികള്‍ വലിയ പ്രതിഷേധങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍ ജാമിഅ അലുമിനി കൂടിയായ വിരേന്ദര്‍ സെവാഗ് വരെ മൌനം പാലിച്ചിരുന്നു. ആ സാഹചര്യത്തല്‍ ഈ 18 കാരിയുടെ നിലപാടിനെ പ്രശംസിക്കുകയാണ് സോഷ്യല്‍ മീഡിയ.

మరింత సమాచారం తెలుసుకోండి: