മകൾക്കായി വിശേഷപ്പെട്ട സമ്മാനമൊരുക്കി സുപ്രിയ മേനോൻ! പിറന്നാൾ ദിനത്തിൽ മാത്രമേ ഇരുവരും മകളുടെ മുഖം വ്യക്തമാവുന്ന തരത്തിലുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറുള്ളൂ. മകളുടെ സംശയങ്ങളെക്കുറിച്ചും ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ചും എഴുത്തിനെക്കുറിച്ചുമെല്ലാം പറഞ്ഞ് സുപ്രിയ എത്താറുണ്ട്. ലോക് ഡൗൺ സമയത്ത് ഡാഡ വീട്ടിലുണ്ടായിരുന്നതിനാൽ ആലി ഏറെ സന്തോഷവതിയായിരുന്നു. ഷൂട്ടിന് പോയിക്കഴിഞ്ഞാൽ ഡാഡ എന്നാണ് തിരിച്ചുവരുന്നതെന്ന് ചോദിച്ച് മകൾ നിരന്തം തന്നെ ശല്യം ചെയ്യാറുണ്ടെന്ന് സുപ്രിയ പറഞ്ഞിരുന്നു. അത്യാവശ്യം വികൃതിയൊക്കയുള്ള കൂട്ടത്തിലാണ് മോളെന്ന് പൃഥ്വിയും പറഞ്ഞിരുന്നു. പൃഥ്വിരാജിന്റേയും സുപ്രിയ മേനോന്റേയും മകളായ അലംകൃത പ്രേക്ഷകർക്ക് സുപരിചിതയാണ്.
ആലിയെ നോക്കുന്നത് നിസാര കാര്യമല്ലെന്ന് മല്ലിക സുകുമാരൻ പറഞ്ഞിരുന്നു. ഡാഡയേയും മമ്മയേയും കുറിച്ചുള്ള പരാതികൾ അവൾ എന്നോടാണ് പറയാറുള്ള്ത്. ഞാൻ അവരെ ശാസിക്കുന്നത് കേൾക്കുമ്പോൾ അവൾക്ക് സന്തോഷമാണ്. ഇടയ്ക്കിടയ്ക്ക് തന്നെ കാണാനായി കൊച്ചുമക്കളെത്താറുണ്ടെന്നും മല്ലിക പറഞ്ഞിരുന്നു. മക്കളുടെ വിവാഹത്തെക്കുറിച്ചും മരുമക്കൾ വന്നതിന് ശേഷമുള്ള അവരുടെ ജീവിതത്തെക്കുറിച്ചുമെല്ലാം മല്ലിക വാചാലയായിരുന്നു. മാധ്യമപ്രവർത്തകയായ സുപ്രിയയും പൃഥ്വിയും അടുത്ത സുഹൃത്തുക്കളായിരുന്നു. വായനയും സിനിമയും യാത്രയുമായിരുന്നു ഇവരെ ചേർത്തുനിർത്തിയത്. കഥ കേൾക്കുന്നത് മുതലുള്ള കാര്യങ്ങളിൽ സുപ്രിയ ആക്ടീവാണ്. നിർമ്മാതാവെന്ന രീതിയിലാണ് സുപ്രിയയെ സിനിമയെ സമീപിക്കുന്നതെന്നും ചെക്ക് ഒപ്പിടുന്ന കാര്യം മാത്രമേ താൻ അറിയാറുള്ളൂവെന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്.
ഡാഡിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ സങ്കടത്തെക്കുറിച്ച് പറഞ്ഞും താരപത്‌നി എത്തിയിരുന്നു. ക്യാൻസറിനെത്തുടർന്ന് നാളുകളായി ചികിത്സയിലായിരുന്നു അദ്ദേഹം. മകൾക്ക് ക്രിസ്മസ് സമ്മാനമൊരുക്കിയപ്പോഴും ഡാഡിയെക്കുറിച്ചാണ് സുപ്രിയ പറഞ്ഞത്. പൃഥ്വി ക്യാമറയ്ക്ക് മുന്നിൽ തിരക്കിലാണെങ്കിൽ പ്രൊഡക്ഷൻ കാര്യങ്ങളുമായി സജീവമാണ് സുപ്രിയ മേനോൻ. ഡാഡി കൂടെയില്ലാത്ത ആദ്യത്തെ ക്രിസ്മസാണ്. എന്നെ സംബന്ധിച്ച് അത്ര സന്തോഷകരമല്ല ഇത്തവണത്തെ ക്രിസ്മസ്. കഴിഞ്ഞ 2 മാസമായി ഞാനൊരു പ്രൊജക്റ്റിലായിരുന്നു. അല്ലിക്ക് ക്രിസ്മസ് സമ്മാനമായി അത് എനിക്ക് നൽകാൻ കഴിഞ്ഞു.
അവളുടെ എല്ലാ എഴുത്തുകളും ഞാനൊരു പുസ്തകമാക്കി. കഥകളും കവിതകളുമൊക്കെ ചേർത്തൊരു പുസ്തകം. ദ ബുക്ക് ഓഫ് എൻചാന്റിങ് പോയംസ്, അലംകൃത മേനോൻ പൃഥ്വിരാജ് പുസ്തകത്തിന്റെ വീഡിയോയും സുപ്രിയ പങ്കിട്ടിട്ടുണ്ട്. ഈ പുസ്തകം വിൽപ്പനയ്ക്ക് ഇല്ലെന്നും കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും നൽകാനായി കുറച്ച് കോപ്പികൾ മാത്രമേ എടുത്തിട്ടുള്ളൂവെന്നും സുപ്രിയ വ്യക്തമാക്കിയിട്ടുണ്ട് നിരവധി പേരാണ് സുപ്രിയയുടെ പ്രയത്‌നത്തിന് കൈയ്യടികളുമായെത്തിയിട്ടുള്ളത്.
Find out more: