വണ്ണം കുറയ്ക്കാൻ ജ്യൂസ് കുടിക്കാം. നിങ്ങളുടെ ശരീരത്തിൽ നിന്ന് ദോഷകരമായ വിഷവസ്തുക്കളെ പുറന്തള്ളാനും വിറ്റാമിനുകൾ, എൻസൈമുകൾ, ആന്റിഓക്‌സിഡന്റുകൾ, മറ്റ് അവശ്യ പോഷകങ്ങൾ എന്നിവ നൽകാനുമെല്ലാം ഈ ജ്യൂസ് ഡയറ്റ് രീതി സഹായിക്കും. മറ്റു ഭക്ഷണങ്ങൾ ഒഴിവാക്കികൊണ്ട് ജ്യൂസുകൾ മാത്രം പിന്തുടരുന്ന ഈ ഡയറ്റ് ഒരാളുടെ ദഹനേന്ദ്രിയ വ്യവസ്ഥയ്ക്ക് വിശ്രമം നൽകുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ ശരീരഭാരം നിയന്ത്രിക്കാൻ ഇത് വളരെയധികം സഹായകമായി മാറും.സാധാരണയായി ദിവസത്തിൽ ഉടനീളം നാം കഴിക്കുന്ന ഖര ഭക്ഷണങ്ങൾക്ക് പകരമായി പഴങ്ങളും പച്ചക്കറികളും മാത്രമുൾപ്പെട്ട ജ്യൂസുകളുമായി പുനസ്ഥാപിക്കുന്നു. ജ്യൂസിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങളെ എളുപ്പത്തിൽ വലിച്ചെടുക്കാൻ ശരീരത്തിനാകും. ഈ ഭക്ഷണക്രമം ശരീരത്തെ വിഷവിമുക്തമാക്കാൻ സഹായമായി തീരുമെന്ന് പോഷകാഹാര വിദഗ്ധർ അഭിപ്രായപ്പെടുന്നു.ജ്യൂസ് ഫാസ്റ്റിങ്ങ് അല്ലെങ്കിൽ ജ്യൂസ് ഡിറ്റോക്സ് ഡയറ്റ് സമീപകാലത്തായി ഏറെ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ഒന്നാണ്.



  ശരീരഭാരം കുറയ്ക്കാനാഗ്രഹിക്കുന്ന പലരും ഈ ഡയറ്റ് രീതി ഇന്ന് തിരഞ്ഞെടുക്കുന്നു. 3 മുതൽ 10 വരെ പിന്തുടരേണ്ട ഒന്നാണ് ഈ ഡയറ്റ് രീതി. തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവരെല്ലാം കേട്ടിരിക്കാൻ സാധ്യതയുള്ളവരെല്ലാം കേട്ടിരിക്കാൻ സാധ്യതയുള്ള ഒന്നാണ് ജ്യൂസ് ഫാസ്റ്റിങ്ങ് അഥവാ ജ്യൂസ് ക്ലെൻസിംഗ് ഡയറ്റ്.നിങ്ങളുടെ സാധാരണ ഭക്ഷണ സമയങ്ങളിൽ ഖര ഭക്ഷണങ്ങൾക്ക് പകരമായി പഴങ്ങളും പച്ചക്കറികളും ഉപയോഗിച്ചുകൊണ്ടുള്ള ജ്യൂസുകൾ കുടിക്കുക. ആവശ്യമെങ്കിൽ ഇത് നേരത്തെ തയ്യാറാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്.നിങ്ങൾക്ക് ആവശ്യമുള്ളത്ര തവണ അല്ലെങ്കിൽ വിശപ്പ് തോന്നുമ്പോഴെല്ലാം ഇത് കുടിക്കുക.ലഘുവായ വ്യായാമങ്ങൾ മാത്രമാവണം ഈ ദിനങ്ങളിൽ പിന്തുടരേണ്ടത്. യോഗ ഇതിന് ഏറ്റവും മികച്ചതാണ്. പ്രാണായാമം പോലുള്ള ശ്വസന വ്യായാമങ്ങൾ ദിവസത്തിൽ ഉടനീളം ഉൾപ്പെടുത്തുകയും വേണം. ശരീരത്തൽ നല്ല രീതിയിൽ ജലാംശം നിലനിർത്താനും വിഷവസ്തുക്കളെ പുറന്തള്ളാനുമായി ധാരാളം വെള്ളം കുടിക്കുകയും ചെയ്യുക. വേണമെങ്കിൽ നിങ്ങൾക്ക് കുറച്ച് കപ്പ് ഹെർബൽ ടീ ഈ ഡയറ്റിൽ നിങ്ങൾക്ക് ഉൾപ്പെടുത്താം.


  ജ്യൂസ് ഫാസ്റ്റിംഗ് രീതി പിന്തുടരുന്ന സമയങ്ങൽ ഈ നടപടിക്രമങ്ങൾ അത്രയും കൃത്യമായി പിന്തുടരുക. യാതൊരു കാരണവശാലും നിങ്ങളുടെ ലക്ഷ്യത്തിൽ നിന്ന് പിന്തിരിയരുത്.ഏതുതരം ജ്യൂസുകൾ എപ്പോഴെല്ലാം കുടിക്കണം എന്ന് ആദ്യേ മേ കൃത്യമായി ചിട്ടപ്പെടുത്തിയ ശേഷമാവണം നിങ്ങളുടെ ജ്യൂസ് ഡയറ്റ് രീതിയിലേക്ക് കടക്കാൻ. ഖര ഭക്ഷണങ്ങൾ ഒന്നുമില്ലാത്തതിനാൽ തന്നെ നിങ്ങളുടെ ശരീരത്തിൻ്റെ ആവശ്യകതകളെ നിറവേറ്റുന്ന എല്ലാ പോഷകങ്ങളും നൽകുന്നതാവണം നിങ്ങളുടെ ഈ ജ്യൂസ് ഡയറ്റ് പ്ലാൻ. ഇതിന് സഹായകമായ ഒരു മികച്ച ജ്യൂസ് ഡയറ്റ് പ്ലാൻ ഇതാ. രാവിലെ ചെറു ചൂടുവെള്ളത്തിൽ നാരങ്ങ നീര് ചേർത്ത വെള്ളം രണ്ട് ഗ്ലാസ്. ഇതിനോടൊപ്പം തേൻ ചേർക്കുന്നത് കൂടുതൽ ഫലം നൽകും.



 തുടർന്ന് ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് / ബീറ്റ്റൂട്ട് ജ്യൂസ് / ചീര-കാലെ-കുക്കുമ്പർ ജ്യൂസ് / ഗ്രീൻ ആപ്പിൾ ജ്യൂസ്. ശേഷം തേങ്ങാവെള്ളം / ഒരു പാത്രം പച്ചക്കറി സൂപ്പ് / സ്ട്രോബെറി, ആപ്പിൾ എന്നിവ ചേർത്ത സ്മൂത്തി / ചീര, കാബേജ് പോലുള്ള ഇലക്കറികൾ ചേർത്ത സ്മൂത്തി. ഒപ്പം തണ്ണിമത്തൻ ജ്യൂസ് /പൈനാപ്പിൾ ജ്യൂസ് /ആപ്പിൾ-കാരറ്റ്-സെലറി ജ്യൂസ്. നാരങ്ങ വെള്ളം / പീച്ച്-ഓറഞ്ച്-ആപ്പിൾ-ചീര ജ്യൂസ്.ഹെർബൽ ചായകളിൽ ഏതെങ്കിലും ഒന്ന്.ചീര സൂപ്പ് /ബദാം അല്ലെങ്കിൽ കശുവണ്ടി ചേർത്ത് പാല്. ഹെർബൽ ചായകളിൽ ഏതെങ്കിലും ഒന്ന്.തുടക്കക്കാരായവർ ഏറ്റവുമാദ്യം മൂന്നു ദിവസത്തെ ലഘുവായ ജ്യൂസ് ഫാസ്റ്റിംഗ് രീതി മാത്രം തിരഞ്ഞെടുക്കുക. ഇത് മികച്ചതായി മാറുകയാണെങ്കിൽ മാത്രം ഇതുമായി കൂടുതൽ മുന്നോട്ടുപോവുക. 

Find out more: