ഹൈപ്പോടെ വന്ന സിനിമകൾ പൊട്ടിപ്പൊളിഞ്ഞ വർഷം; 2023! ഒരു കഥ തിരിച്ചും മറിച്ചും എഴുതുമ്പോൾ, അതിലെ മേക്കിങിലെ ഭംഗി കൊണ്ടോ, ഓഡറിങിന്റെ മികവുകൊണ്ടോ, അഭിനയത്തിന്റെ മികവുകൊണ്ടോ ചിലത് സൂപ്പർ ഹിറ്റ് ആയേക്കാം.ഇന്ത്യൻ സിനിമാ ലോകം മുഴുവൻ വലിയ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഇന്റസ്ട്രിയാണ് ബോളിവുഡ്. എന്നാൽ ഒരു സാധനം കുപ്പി മാറ്റി പരീക്ഷിക്കുക എന്നതല്ലാതെ വലിയ കാര്യമായ മാറ്റങ്ങളൊന്നും സമീപകാലത്തെങ്ങും അവിടെ സംഭവിച്ചിട്ടില്ല എന്നതാണ് സത്യം. വലിയ ആഘോഷമായിരുന്നു കിസി ക ഭായ് കിസി ക ജാൻ എന്ന സിനിമയുടെ വരവ്. സിനിമയും അങ്ങനെയാണെന്നാണ് പറച്ചിൽ. സൽമാൻ ഖാൻ എന്ന നായകൻ സിനിമയിലേക്കെത്തുമ്പോൾ അതിലെ കഥാപാത്രങ്ങൾ കൈയ്യടിക്കുകയും ആർത്തുവിളിക്കുകയും ചെയ്‌തേക്കാം. പക്ഷെ അത് തന്നെ പ്രേക്ഷകരും ചെയ്യണം എന്ന് ആവശ്യപ്പെടാൻ സാധിക്കുമോ.
വ്യത്യസ്തമായ രീതിയിൽ സൽമാൻ ഖാൻ ആടിതിമർക്കുമ്പോൾ നായിക പൂജ ഹെജ്‌ഡെ അതിനൊപ്പം എത്താൻ പ്രയാസപ്പെടുന്നത് പ്രേക്ഷകരായ നമുക്കും അനുഭവിക്കാൻ കഴിയും. സൽമാൻ ഖാൻ ഈ വിധം സിനിമകൾ ഇഷ്ടപ്പെട്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു എന്നത് നിഷേധിക്കുന്നില്ല. പക്ഷെ ഇപ്പോൾ കാലം മാറി,ആസ്വദനവും മാറി എന്ന് ഓർമപ്പെടുത്തേണ്ടിയിരിക്കുന്നു. ഷാഹിദ് കപൂറിനെ കേന്ദ്ര കഥാപാത്രമാക്കി അലി അബ്ബാസ് സഫർ സംവിധാനം ചെയ്ത സിനിമയാണ് ബ്ലഡി ഡാഡി.
2011 ൽ പുറത്തിറങ്ങിയ സ്ലീപ് ലസ്സ് നൈറ്റ് എന്ന ഫ്രഞ്ച് സിനിമയുടെ പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് ബ്ലഡി ഡാഡി എന്ന സിനിമയൊരുക്കിയത്. 2015 ൽ കമൽ ഹസൻ നായകനായി തൂങ്കാ വാനം എന്ന പേരിൽ ഈ സിനിമ തമിഴിലും എത്തിയിരുന്നു. ഹിന്ദിയിലേക്ക് എത്തിയപ്പോൾ അത് പൂർണമായും പരാജയപ്പെടാൻ കാരണം എഴുത്തിൽ വന്ന ആഴക്കുറവും, പരുക്കൻ എഡിറ്റിങുമാണ്. അത് പ്രേക്ഷകരെ ശരിക്കും ബോർ അടിപ്പിക്കുന്നതാതായിരുന്നു. അല്ലു അർജ്ജുൻ നായകനായ തെലുങ്ക് സൂപ്പർ ഹിറ്റ് ചിത്രമായ അല വൈകുണ്ഡപുരമലു എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക് ആണ് ഷെഹ്‌സാദ. അതി സമ്പന്നനായ തന്റെ മുതലാളിയുടെ മകൻ മരിച്ചു എന്ന് കരുതി, അപ്പോൾ തന്നെ ജനിച്ച തന്റെ കുഞ്ഞിനെ മാറ്റി കിടത്തി,
അവനെ ഒരു കോടീശ്വരനായി കാണാൻ ആഗ്രഹിച്ച അച്ഛന്റെ കഥ ഹിന്ദിയിലേക്ക് എത്തിയപ്പോൾ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചു. കാണുന്ന പ്രേക്ഷകരുടെ ലോജിക്കിനെ ചോദ്യം ചെയ്യുന്ന വിധമായിരുന്നു സിനിമയുടെ മേക്കിങ്. 2021 ൽ ഷേർഷാ പോലൊരു സിനിമയിൽ അഭിനയിച്ച് ഗംഭീര പ്രേക്ഷ ശ്രദ്ധയും പ്രശംസയും നേടിയ നടനാണ് സിദ്ധാർത്ഥ് മൽഹോത്ര. ആ ഒരു നടൻ എങ്ങനെ മിഷൻ മജ്‌നു എന്ന സിനിമ തിരഞ്ഞെടുത്തു എന്നായിരുന്നു ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകരുടെ ചോദ്യം. ഫാമിലി മാൻ, സ്‌പെഷ്യൽ ഓപ്‌സ് പോലുള്ള മികച്ച വെബ്‌സീരീസുകളും, സിനിമകളുമൊക്കെ കാണുന്ന പ്രേക്ഷകരുടെ ആസ്വാദന നിലവാരം ഇത്രയും തരംതാഴ്ന്നതാണോ എന്ന് നിരൂപകരും ചോദിക്കുന്നു.
Find out more: