ലണ്ടനിൽ അവധി ആഘോഷിച്ച്‌ ബിന്ദുവും സായിയും! ലണ്ടനിൽ നിന്നുള്ള ഇരുവരുടെയും മനോഹരമായ ചിത്രമാണ് കല്യാണി പങ്കുവച്ചെത്തിയത്. ലണ്ടനിലെ പ്രശസ്തമായ ലെക്കാർഡൻ ബ്ലൂ കോളജിൽ ഫ്രഞ്ച് പാചക കല പഠിക്കുകയായാണ് ഇപ്പോൾ കല്യാണി. മകൾക്കൊപ്പം കുറച്ചു ദിവസം ചിലവിടാൻ വേണ്ടിയാണ് സായിക്കൊപ്പം ബിന്ദുവും ലണ്ടനിൽ എത്തിയത്. അച്ഛന്റെയും അമ്മയുടെയും ചിത്രം പങ്കിട്ട് താരപുത്രി. ലണ്ടനിൽ മകൾക്കൊപ്പം അവധി ആഘോഷിക്കാൻ എത്തിയതാണ് സായികുമാറും ബിന്ദു പണിക്കറും. ഇടവേള അവസാനിപ്പിച്ച് റോഷാക്കിലൂടെയാണ് ബിന്ദു തിരിച്ചെത്തിയത്. സിനിമയുടെ കഥ കേട്ടപ്പോൾത്തന്നെ സമ്മതം അറിയിക്കുകയായിരുന്നു താനെന്ന് താരം അടുത്തിടെ പറഞ്ഞിരുന്നു. ബിന്ദു പണിക്കരിനെ ജീവിതത്തിലേക്ക് കൂട്ടാനായെടുത്ത തീരുമാനം ശരിയായിരുന്നു എന്ന് അടുത്തിടെ സായി കുമാറും പ്രതികരിച്ചിരുന്നു. അവരോടൊപ്പമുള്ള ജീവിതത്തിൽ നൂറ്റൊന്ന് ശതമാനം തൃപ്തനാണ് താനെന്നുമായിരുന്നു അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞത്.






    അത് ശരിവയ്ക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ ആണ് ഇപ്പോൾ മകൾപങ്കിട്ടെത്തിയതും."ഞാനും ബിന്ദുവും വേർപിരിഞ്ഞോയെന്നാണ് എല്ലാവർക്കും അറിയേണ്ടത്. നിരവധി ഫോൺ കോളുകളാണ് ഞങ്ങൾക്ക് വന്നോണ്ടിരിക്കുന്നത്. ക്യാൻ ചാനലിൽ വന്ന അഭിമുഖം അവരൊക്കെ കണ്ടോയെന്ന് പോലും അറിയില്ല. കണ്ടിട്ടുണ്ടായിരുന്നുവെങ്കിൽ ഇങ്ങനെയൊന്നും എഴുതി വെക്കില്ലായിരുന്നു. സന്തോഷത്തോടെ ഞങ്ങൾ ജീവിക്കുന്നത് കാണുന്നത് ആർക്കും ഇഷ്ടമില്ലെന്നാണ് തോന്നുന്നത്", എന്നായിരുന്നു ഇവർ നൽകിയ വിശദീകരണം. ബിന്ദു പണിക്കരുമായി സായികുമാർ വേർപിരിഞ്ഞു എന്നുള്ള വാർത്തകൾക്ക് പിന്നാലെ ആയിരുന്നു സായി കുമാറും നടിയും വിശദീകരണം നൽകിയത്.ഇടവേള അവസാനിപ്പിച്ച് റോഷാക്കിലൂടെയായി തിരിച്ചെത്തിയിരിക്കുകയാണ് ബിന്ദു പണിക്കർ. 





  സിനിമയുടെ കഥ കേട്ടപ്പോൾത്തന്നെ സമ്മതം അറിയിക്കുകയായിരുന്നു താനെന്ന് താരം പറയുന്നു. ബിഹൈൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിലായിരുന്നു ബിന്ദു പണിക്കർ തിരിച്ചുവരവിനെക്കുറിച്ച് വാചാലയായത്. എന്നാണ് കല്യാണിക്കൊപ്പം ഒന്നിച്ചെത്തുന്നതെന്ന് ചോദിച്ചപ്പോഴും താരം മറുപടിയേകിയിരുന്നു. പൊതുവെ ഞാനങ്ങനെ സോഷ്യൽമീഡിയയിലൊന്നും ആക്ടീവല്ല.വന്ന് അഭിനയിക്കും പോവും, അത്രേയുള്ളൂ ജീവിതം. മോൾ പത്താം ക്ലാസിൽ പഠിക്കുമ്പോൾ നോട്ട്‌സ് എഴുതാനായാണ് വാട്‌സപ് തുടങ്ങിയത്. മുൻപൊരിക്കൽ ആനന്ദക്കുട്ടേട്ടൻ എന്നോട് ബിന്ദു ഫേസ്ബുക്കിലില്ലേയെന്ന് ചോദിച്ചിരുന്നു. ഇന്ത്യാടുഡേയൊക്കെ പോലെ ഏതേലും ബുക്കായിരിക്കും അതെന്നായിരുന്നു ഞാൻ കരുതിയത്. അതേത് ബുക്കാണെന്നായിരുന്നു ഞാൻ ചോദിച്ചത്. ചോദിച്ചതേ ഓർമ്മയുള്ളൂ, അവിടെ ഭയങ്കര ചിരിയായിരുന്നു. ബിന്ദു കമലദളത്തിൽ തന്നെ നിൽക്കുകയായിരുന്നുവെന്നറിഞ്ഞില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.  





   സത്യത്തിൽ ഞാൻ അതിലില്ല, വേറാരോ ആണ്. മോളുടെ റീൽസൊക്കെ കാണാനായി ഞാൻ ഇൻസ്റ്റഗ്രാമിലുണ്ട്. സായി ചേട്ടനും ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്. എന്നെ കാണുമ്പോൾ ചിലരൊക്കെ കല്യാണിയുടെ അമ്മയല്ലേ എന്ന് ചോദിക്കാറുണ്ട്. അതും ഞാൻ എൻജോയ് ചെയ്യുന്നുണ്ട്. ഇപ്പോഴത്തെ കുട്ടികളൊക്കെ അങ്ങനെയാണ് ചോദിക്കുന്നത്. എന്നാണ് കല്യാണിയും ചേച്ചിയും ഒന്നിച്ച് അഭിനയിക്കുന്നതെന്ന് ചോദിച്ചപ്പോൾ അതേക്കുറിച്ചൊന്നും ആലോചിച്ചിട്ടേയില്ലെന്നായിരുന്നു ബിന്ദു പണിക്കർ പറഞ്ഞത്. അതേക്കുറിച്ചൊന്നും ആലോചിച്ചിട്ടേയില്ല. അവൾ പഠിക്കാൻ പോയിരിക്കുകയാണ്. ഇതേ ചോദ്യം പലരും ചോദിച്ചിട്ടുണ്ട്. പഠനമാണല്ലോ ആദ്യം വേണ്ടത്. അത് നടക്കട്ടെയെന്നായിരുന്നു താരത്തിന്റെ മറുപടി. എനിക്ക് ഇൻഡസ്ട്രിയിൽ അങ്ങനെ സുഹൃത്തുക്കളൊന്നുമില്ല. എന്തെങ്കിലും സങ്കടം വന്നാൽ ഞാൻ സായ് ചേട്ടനോട് പറയുമെന്നുമായിരുന്നു ബിന്ദു പണിക്കർ പറഞ്ഞത്.

Find out more: