ഹൈദരലി തങ്ങൾ കടുത്ത മാനസിക സംഘർഷത്തിലെന്ന് മകൻ! ചന്ദ്രികയിലെ ഫിനാൻസ് ഡയറക്ടർ ഷെമീറിന് വീഴ്ച സംഭവിച്ചു. കുഞ്ഞാലിക്കുട്ടി ഷെമീറിനെ അന്ധമായി വിശ്വസിച്ചെന്നും മൊയീൻ അലി ശിഹാബ് തങ്ങൾ പറഞ്ഞു. മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി ഹൈദരലി തങ്ങളുടെ മകൻ മൊയീൻ അലി. ഷെമീറിനെതിരെ നടപടിയെടുക്കണമെന്നും പാർട്ടി യു ടേൺ എടുക്കണമെന്നും മൊയീൻ അലി പറഞ്ഞു. ലീഗ് പ്രവർത്തകർ ബഹളം ഉണ്ടാക്കിയതോടെ വാർത്താ സമ്മേളനം തടസ്സപ്പെട്ടു. ചന്ദ്രികയുമായി ബന്ധപ്പെട്ട വിവാദങ്ങളുമായി ബന്ധപ്പെട്ടാണ് വാർത്താ സമ്മേളനം വിളിച്ചു ചേർത്തത്. കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനാണ് മൊയീൻ അലി. നാൽപ്പത് വർഷമായി കുഞ്ഞാലിക്കുട്ടിയാണ് പണം കൈകാര്യം ചെയ്യുന്നത്.
പാർട്ടി ഒരു വ്യക്തിയിലേക്ക് ചുരുങ്ങി. ഹൈദരലി ശിഹാബ് തങ്ങൾ കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നും മൊയീൻ അലി പറഞ്ഞു. ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ട് കള്ളപ്പണം വെളുപ്പിക്കാൻ ഉപയോഗിക്കുകയാണെന്ന് കെടി ജലീൽ വിമർശനം ഉന്നയിച്ചിരുന്നു. കുഞ്ഞാലിക്കുട്ടി കൊടിയ വഞ്ചനയാണ് തങ്ങളോടും കുടുംബത്തോടും ചെയ്തതെന്നും തങ്ങളെ സ്നേഹിക്കുന്നവർക്ക് ഇത് വലിയ വേദന ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.ന്ദ്രിക പണമിടപാട് കേസിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ലെന്ന് റിപ്പോർട്ട്. മനോരമയാണ് ഇത്തരത്തിൽ ഒരു വാർത്ത പുറത്തുവിട്ടിരിക്കുന്നത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് ഹൈദരലി തങ്ങൾ ഇഡിയെ അറിയിച്ചിരുന്നു.
അതേസമയം, ചന്ദ്രികയുടെ ഫിനാൻസ് ഡയറക്ടർ പി എ അബ്ദുൾ ഷമീർ രാവിലെ പത്തരയോടെ കൊച്ചി ഓഫീസിൽ ഹാജരാകും. നേരത്തെ കഴിഞ്ഞ ഒക്ടോബറിലാണ് പാണക്കാട് എത്തി ഇഡി ഉദ്യോഗസ്ഥർ തങ്ങളുടെ മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് നിലവിൽ ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ലീഗിന്റെ അഭിഭാഷകൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. പണത്തിന്റെ ഉറവിടം സംബന്ധിച്ച എല്ലാ രേഖകളും ഹാജരാക്കിയതാണെന്ന് ലീഗിന്റെ അഭിഭാഷകൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ചന്ദ്രികയുടെ വരിസംഖ്യയാണ് കൊച്ചിയിലെ ബാങ്കിൽ നിക്ഷേപിച്ചതെന്നാണ് ലീഗിന്റെ വിശദീകരണം.
ഈ വിവരങ്ങൾ ചർച്ച ചെയ്യുന്നതിന് ഇന്ന് മുസ്ലീം ലീഗിന്റെ അടിയന്തര യോഗം ചേരും. മുഈൻ അലിയുടെ വിമർശനവും വിവാദവും ചർച്ച ചെയ്യാൻ ലീഗ് യോഗം. യോഗത്തിൽ പങ്കെടുക്കാനായി ഇ ടി മുഹമ്മദ് ബഷീർ യോഗത്തിനായി ന്യൂഡൽഹിയിൽ നിന്നും എത്തും. മുഈൻ അലിക്കെതിരെ നടപടി വേണമെന്നുമാവശ്യം. നടപടിക്ക് ഹൈദരാലി ശിഹാബ് തങ്ങളുടെ അനുമതി നേടാൻ ശ്രമം.
Find out more: