വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധയാകര്‍ഷിച്ച പ്രമുഖ നടന്‍ സത്താര്‍ അന്തരിച്ചു. 67 വയസ്സായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ ആലുവ പാലിയേറ്റീവ് കെയര്‍ ആശുപത്രിയിലായിരുന്നു മരണം. . മൂന്ന് മാസമായി കരള്‍ രോഗത്തിന് ചികിത്സയിലായിരുന്നു. സംസ്ക്കാരം ചൊവ്വാഴ്ച വൈകിട്ട് നാലു മണിക്ക് ആലുവ പടിഞ്ഞാറെ കടുങ്ങല്ലൂര്‍ ജൂമാ മസ്ജിദില്‍ നടക്കും. വന്‍ ഹിറ്റായ 22 ഫീമെയില്‍ കോട്ടയം ഉള്‍പ്പെടെ അനേകം ചിത്രങ്ങളില്‍ അഭിനയിച്ചു.
മൃതദേഹം തറവാട്ടിലേക്ക് കൊണ്ടുപോയി. മരണസമയത്ത് മകന്‍ കൃഷ് അടക്കമുള്ള ബന്ധുക്കള്‍ അടുത്തുണ്ടായിരുന്നു. വിവിധ ഭാഷകളിലായി 148 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. എഴുപതുകളില്‍ മലയാള ചലച്ചിത്ര രംഗത്ത് നിറഞ്ഞു നിന്നിരുന്ന നടനാണ് സത്താര്‍. 1975 ല്‍ എം. കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത ഭാര്യയെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തിയ സത്താര്‍ പിന്നീട് സ്വഭാവ നടനായും വില്ലന്‍ വേഷങ്ങളിലുമാണ് അദ്ദേഹം ഏറെയും തിളങ്ങിയത്
click and follow Indiaherald WhatsApp channel