പമ്പ മണൽവാരൽ; വിജിലൻസ് അന്വേഷണം ഹൈക്കോടതി റദ്ദാക്കി! ചട്ടപ്രകാരമല്ല രമേശ് ചെന്നിത്തല വിജിലൻസ് കോടതിയെ സമീപിച്ചതെന്ന് ഹൈക്കോടതി വ്യക്തമാക്കി. പമ്പ മണൽ വാരലിനെതിരായ വിജിലൻസ് അന്വേഷണം ഹൈക്കോടതി റദ്ദാക്കി.തിരുവനന്തപുരം വിജിലൻസ് കോടതി വിധിയാണ് ഹൈക്കോടതി റദ്ദാക്കിയത്. സർക്കാർ നൽകിയ പുഃനപരിശോധനാ ഹർജി പരിഗണിച്ച ശേഷമാണ് ജസ്റ്റിസ് സുനിൽ തോമസിന്റെ ഉത്തരവ്. ചെന്നിത്തലയുടെ പരാതിയിൽ വിജിലൻസ് കോടതി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. വിഷയത്തിൽ പരാതിയുമായി ചെന്നിത്തല സർക്കാരിനെ സമീപിച്ചിരുന്നു. എന്നാൽ പരാതി തള്ളുകയാണുണ്ടായത്.
പമ്പ മണൽ വാരലിന്റെ ഭാഗമായി വലിയ അഴിമതി നടന്നിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല വിജിലൻസ് കോടതിയെ സമീപിച്ചിരുന്നു. സർക്കാർ അനുമതി നിഷേധിച്ചതിനെതിരെ ചെന്നിത്തലയ്ക്ക് ഹൈക്കോടതിയെ സമീപിക്കാം. എന്തുകൊണ്ട് അത്തരമൊരു നടപടി ഉണ്ടായില്ലെന്ന് ഹൈക്കോടതി ചോദിച്ചു. ഹൈക്കോടതി വിധി സാങ്കേതികപരമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയുള്ളതാണെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. തുടർ നടപടി സ്വീകരിക്കാൻ നിയമപരമായ ഉപദേശം തേടുമെന്നും അദ്ദേഹം വ്യക്തമാക്കി. തുടർന്നാണ് രമേശ് ചെന്നിത്തല തിരുവനന്തപുരം വിജിലൻസ് കോടതിയെ സമീപിച്ചത്. കോടതി വിധിയെ വിജിലൻസ് ഡയറക്ടർ ഹൈക്കോടതിയിൽ ചോദ്യം ചെയ്യുകയായിരുന്നു.
സർക്കാരിന്റെ അനുമതിയില്ലാതെ അന്വേഷണത്തിലേക്ക് പോകാൻ സാധിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി."പമ്പ മണൽ വാരലുമായി ബന്ധപ്പെട്ട് വലിയ അഴിമതി നടന്നിട്ടുണ്ടെന്ന് എല്ലാവർക്കും അറിയാം. നിയമ നടപടിയുമായി മുന്നോട്ടു പോകാനാണ് തന്റെ തീരുമാനം." ചെന്നിത്തല വ്യക്തമാക്കി. അതേസമയം പുതിയ കെപിസിസി നേതൃത്വം തന്നെ ഒറ്റപ്പെടുത്തുകയാണെന്നും മുതിർന്ന നേതാക്കളെ അവഗണിക്കുകയാണെന്നും ചൂണ്ടിക്കാട്ടി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ട് രമേശ് ചെന്നിത്തല.
പാർട്ടി അധ്യക്ഷയെ കണ്ടതിനു പിന്നിൽ അസാധാരണ സാഹചര്യമില്ലെന്നാണ് ചെന്നിത്തല വിശദീകരിക്കുന്നതെങ്കിലും കെ സുധാകരനെതിരെയുള്ള പരാതി അറിയിക്കാനാണ് ചെന്നിത്തല എത്തിയതെന്നാണ് വിവരം. തന്നോടും ഉമ്മൻ ചാണ്ടിയോടും സുപ്രധാന വിഷയങ്ങളിൽ പാർട്ടി സംസ്ഥാന നേതൃത്വം കൂടിയാലോചന നടത്തുന്നില്ലെന്നാണ് ചെന്നിത്തലയുടെ പരാതി. എന്നാൽ കെ സുധാകരനുമായി അഭിപ്രായവ്യത്യാസമില്ലെന്നും അദ്ദേഹം പാർട്ടി അധ്യക്ഷയെ അറിയിച്ചിട്ടുണ്ട്. സുധാകരൻ താനുമായി സമ്പക്കം പുലർത്തുന്നുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.
Find out more: