ആദ്യം വ്യക്തമായി ഉത്തരം പറയാതെ ഒഴിഞ്ഞുമാറിയെങ്കിലും ഒടുവിൽ പോലീസിനോട് താൻ ശ്വാസംമുട്ടിച്ച് കൊന്നതാണെന്ന് അരുൺ പറഞ്ഞു.പോലീസിന്റെ അന്വേഷണത്തിൽ കട്ടിലിലും ബെഡ് ഷീറ്റിലും രക്തക്കറ കണ്ടെത്തി.സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം മണിക്കൂറുകൾക്കു മുമ്പ് നടന്നതായി കണ്ടെത്തിയതിനാൽ ആശുപത്രി അധികൃതർ പോലീസ് നടപടിക്കായി റിപ്പോർട്ടുചെയ്തു. അതേസമയം വിവാഹത്തിന്റെ കാര്യം അടുത്ത ചില സുഹൃത്തുക്കൾക്ക് മാത്രമേ അറിയാമായിരുന്നുള്ളൂ. താൻ വിവാഹിതനാണെന്ന കാര്യം വീട്ടുകാർക്ക് അറിയില്ലെന്നും അരുൺ പോലീസിനോട് വെളിപ്പെടുത്തി. വിവാഹശേഷം കാര്യങ്ങൾ കൈവിട്ടുപോയി. വലിയ സമ്മർദത്തിലായിരുന്നു. അമ്മയോളം പ്രായമുള്ളവളെ കെട്ടിയവനെന്ന ആൾക്കാരുടെ അടക്കംപറച്ചിലും, തമാശയ്ക്കാണെങ്കിലും സുഹൃത്തുക്കൾ നടത്തിയ കളിയാക്കലും താങ്ങാനായില്ല. ഇതോടെ എങ്ങനെയും ശാഖയെ ഒഴിവാക്കണമെന്ന് തീരുമാനിച്ചിരുന്നുവെന്നും അരുൺ മൊഴി നൽകി. ശാഖയെ പരിചയപ്പെട്ടത് തമാശയ്ക്കായിരുന്നുവെന്നാണ് പോലീസിനോട് അരുൺ പറഞ്ഞത്. പിന്നീട് ഇഷ്ടപ്പെട്ടു. വിവാഹത്തിനും സമ്മതിച്ചു. വീട്ടുകാരുമായി അകന്നതും സാമ്പത്തിക ബുദ്ധിമുട്ടും ഘടകമായിരുന്നു.
ശാഖയെ പ്രായം മറന്ന് വിവാഹം കഴിക്കാൻ തീരുമാനിച്ചത് സ്വത്തു മോഹിച്ചാണ്. അതേസമയം ചോദ്യം ചെയ്യലിനിടെ 'സാറെ എനിക്ക് എത്ര കൊല്ലത്തെ ശിക്ഷയായിരിക്കും കിട്ടുക, 15 ആണോ എന്നും അരുൺ ഒരു പോലീസുകാരനോട് ചോദിച്ചു. ഏറെക്കാലത്തെ പ്രണയത്തിനൊടുവിലാണ് 28 കാരനായ അരുണും 51കാരിയായ ശാഖയും തമ്മിൽ വിവാഹം കഴിക്കുന്നത്. മതാചാര പ്രകാരമായിരുന്നു വിവാഹം. വിവാഹദിവസം അരുണിന്റെ കൂടെ ആകെ അഞ്ച് പേർ മാത്രമാണുണ്ടായിരുന്നത്. വീട്ടുകാരോ ബന്ധുക്കളോ ഉണ്ടായിരുന്നില്ല. മതാചാരപ്രകാരം നടന്ന ചടങ്ങിൽ ബന്ധുക്കളാരും ഇല്ലാതിരുന്നത് സംശയമുണർത്തിയിരുന്നതായി നാട്ടുകാർ പറയുന്നു. വിവാഹഫോട്ടോ പങ്കുവെച്ചത് അരുണിനെ ചൊടിപ്പിച്ചുക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായ വൈദ്യുതാലങ്കാരത്തിൽ നിന്നു ഷോക്കേറ്റ് മരിച്ചുവെന്ന് വരുത്തിത്തീർത്ത് രക്ഷപ്പെടാനുള്ള ശ്രമമാണ് നടത്തിയതെന്നും, പിടിവലിക്കിടയിൽ നഖം കൊണ്ട് അരുണിന് പരുക്കേറ്റിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. മരങ്ങൾ മുറിച്ചുവിറ്റതിലൂടെ ലഭിച്ച 10 ലക്ഷം രൂപ ശാഖ അരുണിന് നൽകിയിരുന്നു.
കാറും വാങ്ങിച്ചുനൽകി. ദിവസങ്ങൾക്ക് മുമ്പ് ഇരുവരും വിവാഹം രജിസ്റ്റർ ചെയ്യാനുള്ള നടപടിക്രമങ്ങൾക്കായി പഞ്ചായത്ത് ഓഫീസിലെത്തിയിരുന്നു. എന്നാൽ അടുത്തിടെ ശാഖ വിവാഹ ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവച്ചത് അരുണിനെ കൂടുതൽ അസ്വസ്ഥനാക്കി. ഇതുസംബന്ധിച്ച് വഴക്കുകൾ പതിവായിരുന്നു. അതേസമയം, പോസ്റ്റ്‌മോർട്ടത്തിനുശേഷം വീട്ടിലെത്തിച്ച ശാഖയുടെ മൃതദേഹം വീട്ടുവളപ്പിലെ കുടുംബ സെമിത്തേരിയിൽ അടക്കം ചെയ്തു. കസ്റ്റഡിയിലായ അരുണിനെ പോലീസ് വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കൂടുതൽ വിവരങ്ങൾ പോസ്റ്റ്‌മോർട്ടം, ഫോറൻസിക് റിപ്പോർട്ട് എന്നിവ ലഭിച്ചതിനുശേഷം മാത്രമേ വ്യക്തമാകൂ. നെയ്യാറ്റിൻകര ഡിവൈ.എസ്.പി അനിൽകുമാറിൻറെ നേതൃത്വത്തിൽ വെള്ളറട സർക്കിൾ ഇൻസ്‍പെക്ടർ ശ്രീകുമാർ, സബ് ഇൻസ്പക്ടർ ബൈജു എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്.
click and follow Indiaherald WhatsApp channel