സൊമാറ്റോയിലും പിരിച്ചുവിടൽ; 541 പേർക്ക് ജോലി നഷ്ടം
രാജ്യത്തെ മൂൻനിര ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലയായ സൊമാറ്റോയിലും പിരിച്ചുവിടൽ. 541 പേർക്കാണ് സൊമാറ്റോയിൽ ജോലി നഷ്ടമായത്. കമ്പനിയുടെ ആകെ ജീവനക്കാരുടെ 10 ശതമാനമാണിത്.സൊമാറ്റോയുടെ സോഫ്റ്റ്വെയർ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അടിസ്ഥാനത്തിൽ മെച്ചപ്പെടുത്തിയതോടെയാണ് ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനിച്ചത്.
കമ്പനിയുടെ സാങ്കേതിക വിഭാഗങ്ങളിലേക്ക് ഇപ്പോഴും നിയമനം നടത്തുന്നുണ്ടെന്ന് കമ്പനി അറിയിച്ചു. ജോലി നഷ്ടമായത് കസ്റ്റമർ, ഡെലിവറി, മർച്ചന്‍റ് വിഭാഗങ്ങളിലെ തൊഴിലാളികൾക്കാണ്. ഇവർക്ക് 2 മുതൽ 4 മാസത്തെ ശമ്പളവും 2020 വരെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയും നൽകും.
click and follow Indiaherald WhatsApp channel