കൊവിഡ് മരണം; ഒന്നാമത് മഹരാഷ്ട്രയും, രണ്ടാമത് കേരളവും! 5,26,211 കൊവിഡ് ബാധിച്ച് ഇതുവരെ മരണമടഞ്ഞെന്നാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. കഴിഞ്ഞ ജൂലൈ 28 വരെയുള്ള കണക്കാണിത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ കണക്കുവിവരങ്ങൾ പുറത്ത് വിട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം. നീണ്ട ഇടവേളക്ക് ശേഷം രാജ്യത്ത് വീണ്ടും കൊവിഡ് കേസുകൾ കൂടുന്നതിനിടെയാണ് മരണകണക്ക് പുറത്ത് വന്നിരിക്കുന്നത്. ഏറ്റവും കൂടുതൽ മരണമുണ്ടായത് മഹാരാഷ്ട്രയിലാണ്. കേരളമാണ് രണ്ടാം സ്ഥാനത്ത്. മഹാരാഷ്ട്രയിൽ 1,48,088 പേർ മരിച്ചെന്നാണ് കണക്ക്. 70, 424 പേർ കേരളത്തിൽ മരിച്ചുവെന്നാണ് ആരോഗ്യമന്ത്രാലയത്തിൻറെ കണക്ക് വ്യക്തമാക്കുന്നത്.
പാർലമെൻറിലാണ് ആരോഗ്യമന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. കോൺഗ്രസ് എംപി ജെബി മേത്താറാണ് പാർലമെൻറിൽ ഈ ചോദ്യം ചോദിച്ചത്.
ആകെ കൊവിഡ് മുക്തരുടെ എണ്ണം 4,34,03,610 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 19, 823 പേർ രോഗമുക്തി നേടിയെന്നും ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കിൽ വ്യക്തമാക്കുന്നു. കേരളം, മഹാരാഷ്ട്ര, തമിഴ‍്‍നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലാണ് ഇപ്പോൾ കൂടുതൽ കൊവിഡ് രോഗികളുള്ളത്. ഫെബ്രുവരിക്ക് ശേഷം തെലങ്കാനയിൽ ആദ്യമായി കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു. തെലങ്കാനയിൽ രോഗികളുടെ എണ്ണം കൂടുന്നത് ആശങ്കയുണ്ടാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 17, 135 പുതിയ കൊവിഡ് കേസുകൾ രാജ്യത്ത് രേഖപ്പെടുത്തി. 1,37,057 പേരാണ് ഇപ്പോൾ കൊവിഡ് ചികിത്സയിൽ കഴിയുന്നത്.
47 കൊവിഡ് മരണവും കഴിഞ്ഞ 24 മണിക്കൂറിനിടയിൽ സ്ഥിരീകരിച്ചു. 3.69 ശതമാനമാണ് രാജ്യത്തെ ടിപിആർ. ഇന്ന് റിപ്പോർട്ട് ചെയ്ത 3,376 കൊവിഡ് കേസുകളിൽ കൂടുതൽ എറണാകുളത്താണ്. 838 കേസുകൾ എറണാകുളത്തും 717 കേസുകൾ തിരുവനന്തപുരത്തും 399 കേസുകൾ കോട്ടയത്തും 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചു. ഒരു എലിപ്പനി മരണവും സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം വീണ്ടും കൂടി. 24 മണിക്കൂറിനിടെ 3,376 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 11 കൊവിഡ് മരണം സ്ഥിരീകരിച്ചു. കോഴിക്കോടും എറണാകുളത്തും 3 പേർ വീതം മരിച്ചു. തിരുവനന്തപുരത്തും കൊല്ലത്തും രണ്ട് മരണവും കൊല്ലത്ത് ഒരു മരണവും സ്ഥിരീകരിച്ചു. ഇന്നലെ 7 കൊവിഡ് മരണമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരുന്നത്.
Find out more: